• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, December 28, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഭാരതാംബയുടെ ചിത്രം വെച്ചത് കരാര്‍ ലംഘനം: സംഘാടകർക്കെതിരെ നിയമനടപടിക്കൊരുങ്ങി കേരള സര്‍വകലാശാല

cntv team by cntv team
June 26, 2025
in Kerala
A A
ഭാരതാംബയുടെ ചിത്രം വെച്ചത് കരാര്‍ ലംഘനം: സംഘാടകർക്കെതിരെ നിയമനടപടിക്കൊരുങ്ങി കേരള സര്‍വകലാശാല
0
SHARES
5
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ സംഘാടകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി സര്‍വകലാശാല. പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെച്ചത് കരാറിന്റെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീപത്മനാഭ സേവ സമിതിക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ഇന്നലെ നടന്ന സംഘര്‍ഷങ്ങളിലുണ്ടായ നാശനഷ്ടം കണക്കാക്കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സെനറ്റ് ഹാള്‍ വിട്ടുകൊടുക്കുമ്പോള്‍ ചില നിയമാവലികള്‍ പാലിക്കേണ്ടതുണ്ടെന്ന് പത്മനാഭ സേവാ സമിതിയെ അറിയിച്ചിരുന്നു.മതപരമായ പ്രസംഗങ്ങള്‍ ഒഴിവാക്കണമെന്നാണ് നിയമാവലിയില്‍ പറയുന്നത്.

സര്‍വകലാശാലയുടെ വിദ്യാഭ്യാസ-സാംസ്‌കാരിക പ്രതിച്ഛായയ്ക്ക് ഹാനികരമാകുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുതെന്നും നിയമാവലിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെച്ചതോടു കൂടി മതപരമായ ദൃശ്യങ്ങള്‍ ഉപയോഗിച്ചുവെന്നാണ് രജിസ്ട്രാര്‍ ചൂണ്ടിക്കാട്ടുന്നത്. പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടത്തി. അതുകൊണ്ടാണ് പ്രതിഷേധങ്ങളുണ്ടായത്. അതുമൂലം സര്‍വകലാശാലയ്ക്ക് അകത്ത് നാശനഷ്ടങ്ങളുണ്ടായി. അതിന്റെ കണക്കെടുക്കാനും രജിസ്ട്രാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് കാവിക്കൊടിയേന്തിയ ഭാരതാബ ചിത്രം ഉള്‍പ്പെടുത്തിയത്. തുടർന്ന് സര്‍വകലാശാലയുടെ പരിസരത്ത് എസ്എഫ്‌ഐയും കെഎസ്‌യുവും ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ സമയത്താണ് ഗവർണർ പരിപാടിക്ക് എത്തിയത്. പരിപാടി നടക്കുന്ന സമയത്തും എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. തുടർന്ന് മറ്റൊരു ഗേറ്റിലൂടെയാണ് ഗവർണർ പുറത്തുപോയത്.

Related Posts

കർണാടകയിലെ ബുൾഡോസർ : എസ് ഡി പി ഐ പ്രതിഷേധം സംഘടിപ്പിച്ചു
Kerala

കർണാടകയിലെ ബുൾഡോസർ : എസ് ഡി പി ഐ പ്രതിഷേധം സംഘടിപ്പിച്ചു

December 28, 2025
68
ദേശീയ സരസ് മേളയ്ക്ക് 2026 ജനുവരി 2 മുതൽ 11 വരെ
Kerala

ദേശീയ സരസ് മേളയ്ക്ക് 2026 ജനുവരി 2 മുതൽ 11 വരെ

December 28, 2025
17
കോൺഗ്രസിന്റെ 140 പിറന്നാൾ ആഘോഷവും പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വീകരണവും നൽകി
Kerala

കോൺഗ്രസിന്റെ 140 പിറന്നാൾ ആഘോഷവും പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വീകരണവും നൽകി

December 28, 2025
19
സൃഷ്ടികൾ കാട്ടിക്കൂട്ടലല്ല;സത്യസന്ധമായ ആത്മാവിഷ്കാരമാവണം: മദനൻ
Kerala

സൃഷ്ടികൾ കാട്ടിക്കൂട്ടലല്ല;സത്യസന്ധമായ ആത്മാവിഷ്കാരമാവണം: മദനൻ

December 28, 2025
7
എഎം ഫാറൂക്ക് പുറത്തിറക്കിയ ‘അനുരാഗ നദിയിലെ തോണി’പ്രകാശനം ചെയ്തു
Kerala

എഎം ഫാറൂക്ക് പുറത്തിറക്കിയ ‘അനുരാഗ നദിയിലെ തോണി’പ്രകാശനം ചെയ്തു

December 28, 2025
5
കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala

കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

December 28, 2025
11
Next Post
മഴ മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Recent News

ആലങ്കോട് തച്ചു പറമ്പ് മുരുക്കുംപള്ളി രുഗ്മിണിയമ്മ നിര്യാതയായി

ആലങ്കോട് തച്ചു പറമ്പ് മുരുക്കുംപള്ളി രുഗ്മിണിയമ്മ നിര്യാതയായി

December 28, 2025
53
കർണാടകയിലെ ബുൾഡോസർ : എസ് ഡി പി ഐ പ്രതിഷേധം സംഘടിപ്പിച്ചു

കർണാടകയിലെ ബുൾഡോസർ : എസ് ഡി പി ഐ പ്രതിഷേധം സംഘടിപ്പിച്ചു

December 28, 2025
68
ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരുവയസ്സുകാരൻ മരിച്ചു

ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരുവയസ്സുകാരൻ മരിച്ചു

December 28, 2025
2.6k
ബോഡിബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ബോഡിബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

December 28, 2025
419
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025