• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്ന് 1,700 ലധികം ഇന്ത്യക്കാരെ തിരികെ എത്തിച്ചു

cntv team by cntv team
June 23, 2025
in National
A A
ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്ന് 1,700 ലധികം ഇന്ത്യക്കാരെ തിരികെ എത്തിച്ചു
0
SHARES
80
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇസ്രയേലുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിൽ നിന്ന് 1,713 ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവന്നു. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്നുള്ള ആറാം വിമാനം ഇന്നലെ രാത്രിയോടെ ഡൽഹിയിൽ എത്തി.മഷ്ഹാദിൽ നിന്നാണ് 311 പേരുടെ സംഘം ഡൽഹിയിൽ തിരിച്ചെത്തിയത്. യാത്രാ സംഘത്തിലെ ഏക മലയാളി കണ്ണൂർ സ്വദേശിയായ ദിനേശ് കുർജനാണ്. ദീർഘകാലമായി അഹമ്മദാബാദ് കേന്ദ്രമാക്കി ഡിസൈനറായി പ്രവർത്തിക്കുകയാണ്. മഷ്ഹാദ് വഴിയാണ് നിലവിൽ കൂടുതൽ ഇന്ത്യക്കാരെയും ഒഴിപ്പിക്കുന്നത്.അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇറാനിൽ നിന്ന് മൂന്ന് വിമാനങ്ങൾ കൂടി എത്തുമെന്നും. ഇറാനിലും ഇസ്രയേലിലുമുള്ള ഇന്ത്യൻ പൗരന്മാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ പറഞ്ഞു.ഇസ്രയേലിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ ഉടൻ ആരംഭിക്കും. സംഘർഷം രൂക്ഷമായതിനാൽ നിരവധി ഇന്ത്യക്കാരാണ് ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്നത്. ഇസ്രയേലിന്റെ വ്യോമാതിർത്തി അടച്ചതിനാൽ കര അതിർത്തി വഴി ജോർദാനിലേക്ക് ഇന്ത്യക്കാരെ എത്തിക്കുകയാണ് ചെയ്യുന്നത്. ഇവരും ഉടൻ തന്നെ ഇന്ത്യയിലേക്ക് എത്തും.അതേസമയം, ഇറാനെതിരായ യുഎസ് ആക്രമണത്തിൽ ആശങ്ക പങ്കു വച്ച് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ് രംഗത്തെത്തി. സംഘർഷം അവസാനിപ്പിക്കണം. സുരക്ഷാ കൗൺസിലും എല്ലാ യുഎൻ അംഗരാജ്യങ്ങളും യുക്തിസഹമായും സംയമനത്തോടെയും പ്രവർത്തിക്കണം. സമാധാനം ഉപേക്ഷിക്കാൻ നമുക്ക് കഴിയില്ലെന്നും ഒരിക്കലും ഉപേക്ഷിക്കരുതെന്നും ഗുട്ടറെസ് പറഞ്ഞു.

Related Posts

‘പുതിയ അണക്കെട്ട് നിർമിക്കാൻ അനുവദിക്കില്ല’: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തോടിടഞ്ഞ് വിജയ്
National

‘പുതിയ അണക്കെട്ട് നിർമിക്കാൻ അനുവദിക്കില്ല’: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തോടിടഞ്ഞ് വിജയ്

June 18, 2026
172
കഫ് സിറപ്പുകള്‍ ഇനി നേരിട്ട് വാങ്ങാനാകില്ല; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രം
National

കഫ് സിറപ്പുകള്‍ ഇനി നേരിട്ട് വാങ്ങാനാകില്ല; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രം

June 16, 2026
127
ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; നടപടി നീറ്റ് പരീക്ഷാ തട്ടിപ്പ് തടയാൻ
National

ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; നടപടി നീറ്റ് പരീക്ഷാ തട്ടിപ്പ് തടയാൻ

June 16, 2026
42
ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു
National

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

June 12, 2026
81
എഥനോൾ കൂടുതൽ ചേർത്ത പെട്രോളിന് വൻ നികുതിയിളവ്, സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ
National

എഥനോൾ കൂടുതൽ ചേർത്ത പെട്രോളിന് വൻ നികുതിയിളവ്, സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ

June 11, 2026
107
സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു
National

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു

June 10, 2026
121
Next Post
‘സർക്കാർ എത്രമാത്രം അൺപോപുലറാണെന്ന് തെളിയിക്കുന്ന ഫലം, അൻവർ പിടിച്ച വോട്ട് ഭരണവിരുദ്ധ വികാരത്തിന്റേത്‌’; രമേശ് ചെന്നിത്തല

‘സർക്കാർ എത്രമാത്രം അൺപോപുലറാണെന്ന് തെളിയിക്കുന്ന ഫലം, അൻവർ പിടിച്ച വോട്ട് ഭരണവിരുദ്ധ വികാരത്തിന്റേത്‌’; രമേശ് ചെന്നിത്തല

Recent News

സോപാനം സന്തോഷിന്റെ പിതാവും പ്രശസ്ത പാന കലാകാരനുമായ ആലംകോട് ഇല്ലത്ത് വളപ്പിൽ ഗംഗാധരൻ നായർ അന്തരിച്ചു

സോപാനം സന്തോഷിന്റെ പിതാവും പ്രശസ്ത പാന കലാകാരനുമായ ആലംകോട് ഇല്ലത്ത് വളപ്പിൽ ഗംഗാധരൻ നായർ അന്തരിച്ചു

June 18, 2026
0
ഓപ്പറേഷന്‍ തൂഫാന്‍’10 ലിറ്റർ വിദേശമദ്യവുമായി പൊന്നാനിയില്‍ ഒരാൾ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍’10 ലിറ്റർ വിദേശമദ്യവുമായി പൊന്നാനിയില്‍ ഒരാൾ പിടിയിൽ

June 18, 2026
5
റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

June 18, 2026
41
പിഎം ശ്രി : അറബിക്കടൽ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് മന്ത്രി ഷാജി; കേന്ദ്രഫണ്ട് വേണ്ടെന്ന് വയ്ക്കാനാകില്ല

പിഎം ശ്രി : അറബിക്കടൽ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് മന്ത്രി ഷാജി; കേന്ദ്രഫണ്ട് വേണ്ടെന്ന് വയ്ക്കാനാകില്ല

June 18, 2026
72
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025