• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ഇറാനെതിരായ ആക്രമണത്തിന് അമേരിക്ക ഇന്ത്യൻ വ്യോമപാത ഉപയോഗിച്ചോ?’; വ്യക്തത വരുത്തി കേന്ദ്രസർക്കാർ

cntv team by cntv team
June 23, 2025
in Kerala
A A
‘ഇറാനെതിരായ ആക്രമണത്തിന് അമേരിക്ക ഇന്ത്യൻ വ്യോമപാത ഉപയോഗിച്ചോ?’; വ്യക്തത വരുത്തി കേന്ദ്രസർക്കാർ
0
SHARES
334
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

‘ഇറാനെതിരായ ആക്രമണത്തിന് അമേരിക്ക ഇന്ത്യൻ വ്യോമപാത ഉപയോഗിച്ചോ?’; വ്യക്തത വരുത്തി കേന്ദ്രസർക്കാർ

ന്യൂ ഡൽഹി: ഇറാനിലെ ആണവകേന്ദ്രങ്ങൾക്കെതിരായ ആക്രമണത്തിന് യുഎസ് യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമപാത ഉപയോഗിച്ചുവെന്ന് അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ. ഇന്ത്യൻ വ്യോമപാത ഒരിക്കലും യുഎസ് ഉപയോഗിച്ചിട്ടില്ലെന്നും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും പ്രസ് ഇൻഫോർമേഷൻ ബ്യുറോ വ്യക്തമാക്കി. സൈനിക നടപടിക്ക് അമേരിക്ക തിരഞ്ഞെടുത്ത വ്യോമപാത എന്തായിരുന്നുവെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഡാൻ കെയിൻ വിശദീകരിച്ചതാണെന്നും പിഐബി കൂട്ടിച്ചേർത്തു.ജൂൺ 22 ഇറാൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് അമേരിക്ക ഇറാനിലെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ എന്നായിരുന്നു സൈനിക നടപടിക്ക് അമേരിക്ക നൽകിയ പേര്. ബി 2 ബോംബര്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അമേരിക്ക പറഞ്ഞു. പതിനെട്ട് മണിക്കൂര്‍ പറന്നാണ് ലക്ഷ്യസ്ഥാനത്തെത്തിയതെന്ന് അമേരിക്ക അറിയിച്ചു. വിമാനങ്ങള്‍ ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയ സമയത്ത് അന്തര്‍ വാഹിനിയില്‍ നിന്ന് മിസൈലുകള്‍ പായിച്ച് ആക്രമണം നടത്തി. ഇസ്ഫഹാനിലും സമാന രീതിയില്‍ ആക്രമണം നടത്തി. രണ്ട് ഡസനിലധികം മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ബി 2 ഉപയോഗിച്ച് നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമാണിത്. ബി 2വിന് പുറമേ ടോമഹോക്ക് ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചതായും അമേരിക്ക അവകാശപ്പെട്ടു. ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി ഇരുപത് മിനിറ്റുകൊണ്ട് വ്യോമാതിര്‍ത്തി കടന്നതായും അമേരിക്ക പറഞ്ഞു.അമേരിക്കൻ ആക്രമണത്തെ അപലപിച്ച് നിരവധി രാജ്യങ്ങൾ രംഗത്തുവന്നിരുന്നു. അറബ് രാഷ്ട്രങ്ങളായ സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ എന്നിവർ അമേരിക്കയുടെ ഇടപെടലിനെ രൂക്ഷമായി വിമര്‍ശിക്കുകയും വരാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ക്കുള്ള മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.ആക്രമണത്തെ അപലപിച്ച് ക്യൂബ, ചൈന, ചിലി, വെനസ്വേല തുടങ്ങിയ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്ക ഇറാനില്‍ ആക്രമണം നടത്തിയത് അപകടകരമായ കടന്നുകയറ്റമാണെന്നാണ് ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡയസ്-കാനല്‍ പ്രതികരിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുഎന്‍ ചാര്‍ട്ടറിന്റെ ഗുരുതരമായ ലംഘനമാണ് നടത്തിയിരിക്കുന്നത്. ഇത് മനുഷ്യരാശിയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുമെന്ന് മിഗ്വല്‍ ഡയസ്-കാനല്‍ കുറ്റപ്പെടുത്തി.അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ തങ്ങള്‍ സംരക്ഷിക്കുമെന്നും അധികാരമുണ്ടെന്ന് കരുതി മനുഷ്യത്വത്തിനായി ഉണ്ടാക്കിയ നിയമലംഘനം നടത്താന്‍ അനുവദിക്കില്ലെന്നുമായിരുന്നു ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് പറഞ്ഞത്. അമേരിക്കയോടും ഇറാനോടും ഇസ്രയേലിനോടും നയതന്ത്ര സംഭാഷണത്തിനും സമാധാനത്തിനും അടിയന്തര ആഹ്വാനം ചെയ്ത് കൊണ്ടാണ് മെക്‌സിക്കോ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. ഓസ്ട്രേലിയയും ന്യൂസിലന്‍ഡും നയതന്ത്ര പരിഹാരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Related Posts

ഫ്രണ്ട്ലൈൻ അക്കാദമി കോൺവോക്കേഷൻ വെള്ളിയാഴ്ച ചങ്ങരംകുളത്ത് നടക്കും
Kerala

ഫ്രണ്ട്ലൈൻ അക്കാദമി കോൺവോക്കേഷൻ വെള്ളിയാഴ്ച ചങ്ങരംകുളത്ത് നടക്കും

October 14, 2026
39
വൈദ്യുതി പ്രതിസന്ധി കൂടാൻ കാരണം UDF സർക്കാരിന്റെ കഴിവുകേട്, കഴിഞ്ഞ സർക്കാരിൻറെ തലയിൽ കുറ്റം മുഴുവൻ ചാരി രക്ഷപ്പെടാൻ ശ്രമം: പിണറായി വിജയൻ
Kerala

വൈദ്യുതി പ്രതിസന്ധി കൂടാൻ കാരണം UDF സർക്കാരിന്റെ കഴിവുകേട്, കഴിഞ്ഞ സർക്കാരിൻറെ തലയിൽ കുറ്റം മുഴുവൻ ചാരി രക്ഷപ്പെടാൻ ശ്രമം: പിണറായി വിജയൻ

October 14, 2026
19
എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും എഴുതാം; വരുന്ന അധ്യയന വർഷം മുതൽ മാറ്റം
Kerala

എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും എഴുതാം; വരുന്ന അധ്യയന വർഷം മുതൽ മാറ്റം

October 14, 2026
9
മൂലത്തറ ആൾക്കൂട്ട കൊലപാതകം: മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കൊലപ്പെടുത്തിയത് വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ പേരിൽ
Crime

മൂലത്തറ ആൾക്കൂട്ട കൊലപാതകം: മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കൊലപ്പെടുത്തിയത് വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ പേരിൽ

October 14, 2026
59
ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന്‌ ഇരയാക്കി; മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ
Crime

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന്‌ ഇരയാക്കി; മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

October 14, 2026
22
വീടുമില്ല വാടകയുമില്ല; ദുരിതംതീരാതെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ
Kerala

വീടുമില്ല വാടകയുമില്ല; ദുരിതംതീരാതെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ

October 14, 2026
101
Next Post
എക്സൈസ് ഓഫിസർക്ക് നേരെ ഓട്ടോ കുതിച്ചെത്തി, പട്ടാപ്പകല്‍ പരിശോധനക്കിടെ ഓട്ടോയിടിച്ച് അപായപ്പെടുത്താന്‍ ശ്രമം

എക്സൈസ് ഓഫിസർക്ക് നേരെ ഓട്ടോ കുതിച്ചെത്തി, പട്ടാപ്പകല്‍ പരിശോധനക്കിടെ ഓട്ടോയിടിച്ച് അപായപ്പെടുത്താന്‍ ശ്രമം

Recent News

ഫ്രണ്ട്ലൈൻ അക്കാദമി കോൺവോക്കേഷൻ വെള്ളിയാഴ്ച ചങ്ങരംകുളത്ത് നടക്കും

ഫ്രണ്ട്ലൈൻ അക്കാദമി കോൺവോക്കേഷൻ വെള്ളിയാഴ്ച ചങ്ങരംകുളത്ത് നടക്കും

October 14, 2026
39
വൈദ്യുതി പ്രതിസന്ധി കൂടാൻ കാരണം UDF സർക്കാരിന്റെ കഴിവുകേട്, കഴിഞ്ഞ സർക്കാരിൻറെ തലയിൽ കുറ്റം മുഴുവൻ ചാരി രക്ഷപ്പെടാൻ ശ്രമം: പിണറായി വിജയൻ

വൈദ്യുതി പ്രതിസന്ധി കൂടാൻ കാരണം UDF സർക്കാരിന്റെ കഴിവുകേട്, കഴിഞ്ഞ സർക്കാരിൻറെ തലയിൽ കുറ്റം മുഴുവൻ ചാരി രക്ഷപ്പെടാൻ ശ്രമം: പിണറായി വിജയൻ

October 14, 2026
19
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണവില

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണവില

October 14, 2026
128
എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും എഴുതാം; വരുന്ന അധ്യയന വർഷം മുതൽ മാറ്റം

എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും എഴുതാം; വരുന്ന അധ്യയന വർഷം മുതൽ മാറ്റം

October 14, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025