• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

കുംഭമേള തലവര മാറ്റി; തെരുവില്‍ നിന്ന് താരപദവിയിലേക്ക് മൊണാലിസ ഭോസ്‌ലെ

cntv team by cntv team
June 21, 2025
in Entertainment, National
A A
കുംഭമേള തലവര മാറ്റി; തെരുവില്‍ നിന്ന് താരപദവിയിലേക്ക് മൊണാലിസ ഭോസ്‌ലെ
0
SHARES
513
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കഴിഞ്ഞ കുംഭമേളയിലെ  തിക്കിനും തിരക്കിനുമിടെ  ഒരുപാട് കണ്ണുകള്‍ ഒരേസമയം ഉടക്കിയ ഒരുമുഖമുണ്ട്. ഈ മുത്ത് ഇത്രനാള്‍ ഏത് ചിപ്പിക്കുള്ളിലായിരുന്നെന്ന് കണ്ടവര്‍ കണ്ടവര്‍ സംശയിച്ചു. വെള്ളാരം കണ്ണുള്ള ആ സുന്ദരിയുടെ മുഖം പിന്നെ സമൂഹമാധ്യമങ്ങളിലൂടെ രാജ്യം മുഴുവന്‍ കണ്ടു. കുംഭമേളയില്‍  ഒരു തെരുവു കച്ചവടക്കാരിയായെത്തിയ മധ്യപ്രദേശ്  ഇന്‍ഡോര്‍ സ്വദേശി  മോനി ഭോസ്ലെയാ‌യിരുന്നു ആ  സുന്ദരി. മാധ്യമങ്ങള്‍ ആ  ബ്രൗണ്‍ ബ്യൂട്ടിയെ  ഇന്ത്യന്‍ മൊണാലിസയെന്ന് വാഴ്ത്തി.ഏല്ലാകണ്ണുകളും  തിരഞ്ഞു തുടങ്ങിയതോടെ  അവള്‍ക്ക് ഒരു മാലവില്‍പനക്കാരിയായി അധികദിവസം കുംഭമേളയില്‍ തുടരാനായില്ല.  ജനശ്രദ്ധ അവളുടെ ഉപജീവനത്തിന് തന്നെ തടസമായി. അതോടെ മോനിയെ  അച്ഛന്‍ തിരിച്ച് നാട്ടിലേക്കയച്ചു.  അവളുടെ മടക്കയാത്രയും വാര്‍ത്തകളില്‍ ഇടംനേടി. പക്ഷേ അതിന് പിന്നാലെ  മോനിയുടെ  ഭാഗ്യം തെളിഞ്ഞുതുടങ്ങി. അവളെ അണിയിച്ചൊരുക്കാനും കുടുതല്‍ സുന്ദരിയാക്കാനുമായി ആളുകള്‍ പിന്നാലെ വന്നു. ബ്രാന്‍ഡ് പ്രമോഷനുകളിലുടെയും ഇവന്‍റുകളിലെ ചീഫ് ഗസ്റ്റായും താരപരിവേഷം ലഭിച്ചു. അതിന്‍റെ ഭാഗമെന്നോണം കേരളത്തിലും മോനിയെത്തി. ബോബി ചെമ്മണ്ണൂരിന്‍റെ ജ്വല്ലറി ഉദ്ഘാടത്തിനായിരുന്നു അത്. അന്ന് മൊണാലിസ കളക്ഷന്‍ എന്ന പേരില്‍ ഒരു മാലയും ചെമ്മണ്ണൂര്‍ ജ്വല്ലറി പുറത്തിറക്കിയിരുന്നു. അതിന് ശേഷം പലരും പറഞ്ഞത് റാണു മൊണ്ടേലിനെയാണ് ഓര്‍മ വരുന്നതെന്നും  റാണുവിനെപോലെ  സോഷ്യല്‍മീഡിയ ആഘോഷിച്ചശേഷം മോനിയെയും വലിച്ചെറിയുമെന്നായിരുന്നു. എന്നാല്‍  സോഷ്യല്‍മീഡിയ ആഘോഷത്തിനുള്ള ഉപകരണമല്ല താനെന്ന് മോനി കാണിച്ചുകൊടുത്തു. എവിടെയും ഒതുങ്ങുന്നതല്ല മോനിയുടെ ജീവിതമെന്ന് അവരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വിളിച്ച് പറയുന്നുണ്ട്. ഫോട്ടോഷൂട്ടുകൾ, മോഡലിംഗ് ഇതിനിടയിൽ മ്യൂസിക്കൽ വിഡിയോ, സിനിമ, ഉദ്‌ഘാടനങ്ങൾ അങ്ങനെ അങ്ങനെ തിരക്കേോടുതിരക്കാണ് മൊണാലിസക്കിപ്പോള്‍.ആഡംബരക്കാറില്‍ യാത്ര ചെയ്യുന്ന മൊണാലിസയുടെ ചിത്രം  ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്യാമറാക്കണ്ണുകളെ പേടിയോടെ കണ്ട ആ പെണ്‍കുട്ടി ആദ്യമായി ഒരു മ്യൂസിക് വിഡിയോയിലുടെ സ്ക്രീനിലേക്കുമെത്തി.  ഗായകന്‍ ഉദ്കര്‍ഷ് സിങ്ങിന്‍റെ സാദ്കി എന്ന മ്യൂസിക് വിഡിയോയിലൂടെയായിരുന്നു അരങ്ങേറ്റം. 2 മില്യണ്‍ പേരാണ് ഇതിനോടകം ആ വിഡിയോ കണ്ടത്. പടവുകള്‍ അവിടെയും അവസാനിക്കുന്നില്ല .  അത് നീളുന്നത് ഇന്ത്യന്‍ സിനിമയുടെ നെറുകയിലേക്കാണ്. ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയുടെ ചിത്രത്തിലാണ് ഇനി ആ വെള്ളാരം കണ്ണുകള്‍ ശോഭിക്കാന്‍ പോകുന്നത്. ദ ഡയറി ഓഫ് മണിപ്പൂർ എന്നാകും ചിത്രത്തിന്റെ പേര്. ഇനി മോനിയുടെ ആഗ്രഹം മുംബൈ എന്ന സ്വപ്ന നഗരത്തില്‍ ഒരു വീടാണ്.

Related Posts

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
377
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ
National

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
47
‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം
Entertainment

‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം

September 19, 2026
84
ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍
Crime

ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍

September 18, 2026
144
വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്
Entertainment

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
178
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
44
Next Post
‘ഗവര്‍ണര്‍ ഇന്ത്യാ മഹാരാജ്യത്തേയും അതിന്റെ ഭരണഘടനയേും അപമാനിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നു’

'ഗവര്‍ണര്‍ ഇന്ത്യാ മഹാരാജ്യത്തേയും അതിന്റെ ഭരണഘടനയേും അപമാനിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നു'

Recent News

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മരണം രണ്ടായി, ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മരണം രണ്ടായി, ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

September 20, 2026
13
സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

September 20, 2026
48
മഴക്കെടുതിയിൽ കോട്ടയത്ത് 2 മരണം: അടിമാലിയിൽ ഉരുള്‍പൊട്ടിയതായി സംശയം; പലയിടത്തും കനത്ത മഴ

മഴക്കെടുതിയിൽ കോട്ടയത്ത് 2 മരണം: അടിമാലിയിൽ ഉരുള്‍പൊട്ടിയതായി സംശയം; പലയിടത്തും കനത്ത മഴ

September 20, 2026
8
ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം

September 20, 2026
81
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025