• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, December 24, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഐടിഐ പ്രവേശനം: അപേക്ഷ നാളെവരെ

cntv team by cntv team
June 19, 2025
in Kerala
A A
ഐടിഐ പ്രവേശനം: അപേക്ഷ നാളെവരെ
0
SHARES
28
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരള സർക്കാർ വ്യാവസായിക പരിശീലനവകുപ്പ്, ട്രെയിനിങ് ഡയറക്ടറേറ്റ്, സർക്കാർ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ (ഐടിഐകൾ) 2025-26ലെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലെ/ട്രേഡുകളിലെ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാരിന്റെ നാഷണൽ കൗൺസിൽ ഓഫ് വൊക്കേഷണൽ ട്രെയിനിങ് (എൻസിവിടി) അഫിലിയേഷനുള്ള ട്രേഡുകൾ, സ്റ്റേറ്റ് കൗൺസിൽ ഓഫ് വൊക്കേഷണൽ ട്രെയിനിങ്‌ (എസ്‌സിവിടി) പദ്ധതിപ്രകാരമുള്ള ട്രേഡുകൾ (സംസ്ഥാന സർക്കാർ നേരിട്ടു നടത്തുന്നതാണ് ഈ കോഴ്‌സുകൾ) എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.യോഗ്യത• എൻസിവിടി പദ്ധതിയിൽ, എസ്എസ്എൽസി/തത്തുല്യ പരീക്ഷ ജയിച്ചവർക്കും തോറ്റവർക്കും തിരഞ്ഞെടുക്കാവുന്ന, ഒരു വർഷം/രണ്ടു വർഷം ദൈർഘ്യമുള്ള, എൻജിനിയറിങ്/നോൺ എൻജിനിയറിങ് ട്രേഡ് കോഴ്‌സുകൾ ലഭ്യമാണ്• എസ്‌സിവിടി പദ്ധതിയിൽ, എസ്എസ്എൽസി/തത്തുല്യ പരീക്ഷ ജയിച്ചവർക്കും തോറ്റവർക്കും തിരഞ്ഞെടുക്കാവുന്ന ആറുമാസം/ഒരു വർഷം/രണ്ടുവർഷം ദൈർഘ്യമുള്ള, എൻജിനിയറിങ്/നോൺ എൻജിനിയറിങ് ട്രേഡ് കോഴ്‌സുകൾ ലഭ്യമാണ്• പത്താം ക്ലാസ്/തത്തുല്യ പരീക്ഷ ജയിച്ചവർക്കാണ് മെട്രിക് ട്രേഡ് പ്രവേശന അർഹത• പത്താം ക്ലാസ്/തത്തുല്യ പരീക്ഷ തോറ്റവർക്കും ജയിച്ചവർക്കും നോൺ മെട്രിക് ട്രേഡ് പ്രവേശന അർഹതയുണ്ട്• സാക്ഷരതാ മിഷൻ നടത്തുന്ന ലവൽ എ സ്റ്റാൻഡേർഡ് 10 തുല്യതാ പരീക്ഷ, എസ്എസ്എൽസി പരീക്ഷയ്ക്ക് തുല്യമായി പരിഗണിക്കും• സിബിഎസ്ഇ, സ്‌കൂൾ തലത്തിൽ നടത്തുന്ന പത്താം ക്ലാസ് പരീക്ഷ ജയിച്ചവരെ മെട്രിക് ട്രേഡുകളിലെയും സ്‌കൂൾതല പത്താം ക്ലാസ് പരീക്ഷയിൽ പങ്കെടുത്തവരെ നോൺ മെട്രിക് ട്രേഡുകളിലെയും പ്രവേശനത്തിന് പരിഗണിക്കും• പ്രൈവറ്റായി എസ്എസ്എൽസി എഴുതി തോറ്റവർക്ക് അപേക്ഷിക്കാൻ അർഹതയില്ലട്രേഡുകൾചില എൻസിവിടി ട്രേഡുകൾ (1/2 വർഷം):• നോൺ മെട്രിക്-എൻജിനിയറിങ്: വയർമാൻ, പെയിന്റർ, വെൽഡർ, പ്ലംബർ, വുഡ് വർക്ക് ടെക്‌നീഷൻ (പഴയ കാർപന്റർ ട്രേഡ്), ഷീറ്റ് മെറ്റൽ വർക്കർ (മൊത്തം 10 ട്രേഡുകൾ ഈ വിഭാഗത്തിലുണ്ട്)• നോൺ മെട്രിക്-നോൺ എൻജിനിയറിങ്: ഡ്രസ് മേക്കിങ് (ഒന്നുമാത്രം)• മെട്രിക്-എൻജിനിയറിങ്: മെക്കാനിക് അഗ്രിക്കൾച്ചറൽ മെഷിനറി, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇൻഫർമേഷൻ ടെക്‌നോളജി, ആർക്കിടെക്ചറൽ ഡ്രാഫ്ട്‌സ്‌മാൻ, ലിഫ്റ്റ് ആൻഡ് എക്‌സലേറ്റർ മെക്കാനിക്, ഡ്രാഫ്ട്‌സ്‌മാൻ സിവിൽ/മെക്കാനിക്കൽ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെയിന്റനൻസ് മെക്കാനിക്, ലബോറട്ടറി അസിസ്റ്റന്റ്, അറ്റൻഡന്റ് ഓപ്പറേറ്റർ, ഇലക്‌ട്രോപ്ലേറ്റർ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ടെക്‌നീഷൻ, ഇലക്‌ട്രീഷൻ, ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, മെക്കാനിക് മോട്ടോർ വെഹിക്കിൾ, ടെക്‌നീഷൻ മെക്കട്രോണിക്‌സ്, ടെക്‌നീഷൻ മെഡിക്കൽ ഇലക്‌ട്രോണിക്‌സ്, സർവേയർ, ഇലക്‌ട്രോണിക്‌സ് മെക്കാനിക്, പ്ലാസ്റ്റിക് പ്രൊസസിങ് ഓപ്പറേറ്റർ, മെക്കാനിക് ഡീസൽ തുടങ്ങിയവ (മൊത്തം 37 എണ്ണമുണ്ട്)• മെട്രിക്-നോൻ എൻജിനിയറിങ്: ടൂറിസ്റ്റ് ഗൈഡ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഫുഡ് പ്രൊഡക്ഷൻ (ജനറൽ), ഡയറിയിങ്, ഹോർട്ടിക്കൾച്ചർ, ഹോസ്പിറ്റൽ ഹൗസ് കീപ്പിങ്, ഫാഷൻ ഡിസൈനിങ് ആൻഡ് ടെക്‌നോളജി, ഡസ്‌ക് ടോപ്പ് പബ്ലിഷിങ് ഓപ്പറേറ്റർ, സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്), സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്) തുടങ്ങി മൊത്തം 22 ട്രേഡുകൾ ഈ വിഭാഗത്തിലുണ്ട്സംസ്ഥാനത്ത് മൊത്തം 100 സർക്കാർ ഐടിഐകളിലായിട്ടാണ് മൊത്തം 70 എൻസിവിടി ട്രേഡുകളുള്ളത്.എസ്‌സിവിടി സ്‌കീമിൽ നോൺ മെട്രിക് (എൻജിനിയറിങ്) വിഭാഗത്തിൽ നാല് ട്രേഡുകളും [പ്ലംബർ, വെൽഡർ, അപ്‌ഹോൾസ്റ്റർ, ഡ്രൈവർ കം മെക്കാനിക് (എൽഎംവി)], മെട്രിക് (എൻജിനിയറിങ്) വിഭാഗത്തിൽ 14-ഉം (മെക്കാനിക് ഡീസൽ, ഇന്റീരിയർ ഡിസൈൻ ആൻഡ് ഡക്കറേഷൻ, മെക്കാനിക് ഓട്ടോ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രീഷൻ, ഫിറ്റർ, സോളാർ ടെക്‌നീഷൻ (ഇലക്‌ട്രിക്കൽ) ഉൾപ്പടെ) ട്രേഡുകളുണ്ട്.മെട്രിക് (നോൺ എൻജിനിയറിങ്) വിഭാഗത്തിൽ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ്‌ പ്രോഗ്രാമിങ്‌ അസിസ്റ്റന്റ്, മൾട്ടിമീഡിയ ആനിമേഷൻ ആൻഡ്‌ സ്‌പെഷ്യൽ ഇഫക്ട്, ഫാഷൻ ഡിസൈൻ ടെക്‌നോളജി എന്നിവ ഉൾപ്പെടെ അഞ്ചു ട്രേഡുകളുണ്ട്. 16 സർക്കാർ ഐടിഐകളിലായാണ് ആകെയുള്ള 23 എസ്‌സിവിടി ട്രേഡുകളുള്ളത്.116 സ്ഥാപനങ്ങളുടെ പട്ടിക, ഓരോന്നിലും ലഭ്യമായ ട്രേഡുകൾ, വിശദമായ പ്രവേശനയോഗ്യത തുടങ്ങിയവ itiadmissions.kerala.gov.in/how.php-ലെ ബന്ധപ്പെട്ട പ്രോസ്പക്ടസിലുണ്ട്.എൻസിവിടി പ്രത്യേക ബാച്ചുകൾഎൻസിവിടി വിഭാഗ കോഴ്‌സുകൾക്ക്, പട്ടികജാതി/പട്ടികവർഗ ഗോത്ര വിഭാഗത്തിൽപെട്ടവർക്കായി ചില പ്രത്യേക ബാച്ചുകൾ ഏതാനും ഐടിഐകളിൽ ലഭ്യമാണ്. ഈ വിഭാഗക്കാരെമാത്രമേ ഇവയിലേക്ക് പരിഗണിക്കുകയുള്ളൂ. എൻസിവിടി വിഭാഗത്തിൽ, ചില ഐടിഐകളിൽ തൊഴിലാളിക്ഷേമനിധി ബോർഡ് ശുപാർശചെയ്യുന്നവർക്കു മാത്രമായുള്ള ട്രേഡ്/യൂണിറ്റ് ബാച്ചുകളുണ്ട്. ഇതിലേക്ക് പരിഗണിക്കപ്പെടേണ്ട ഈ വിഭാഗക്കാർ, അതിനുള്ള അപേക്ഷ തൊഴിലാളിക്ഷേമനിധി ബോർഡിന് നൽകണം. വിശദാംശങ്ങൾ എൻസിവിടി പ്രോസ്പക്ടസിലുണ്ട്.അപേക്ഷരണ്ടു സ്ട്രീമിലും itiadmissions.kerala.gov.in വഴി ജൂൺ 20 വരെ നൽകാം. നിശ്ചിത അപേക്ഷാ ഫീസ് ഓൺലൈൻ ആയി അടയ്ക്കണം. ഓൺലൈൻ അപേക്ഷകളുടെ പരിശോധന 24-ന് വൈകീട്ട് അഞ്ചിന് പൂർത്തിയാക്കും. റാങ്ക് പട്ടിക 30-ന്. പ്രവേശനത്തിന് അർഹരായവരുടെ പട്ടിക ജൂലായ് മൂന്നിന്. തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക അതത് ഐടിഐകളിൽ പ്രസിദ്ധപ്പെടുത്തും. പ്രവേശനം ഏഴുമുതൽ.

Related Posts

‘ലോകത്തെ പരിവർത്തനപ്പെടുത്താൻ സ്വന്തം ജീവിതം സമർപ്പിച്ച ക്രിസ്തുവിന്റെ ഓർമ്മ പുതുക്കുന്ന ദിനം, മാനവരാശിക്ക് എന്നും പ്രചോദനമാണ്’; ക്രിസ്‌മസ്‌ ആശംസയുമായി മുഖ്യമന്ത്രി
Kerala

‘ലോകത്തെ പരിവർത്തനപ്പെടുത്താൻ സ്വന്തം ജീവിതം സമർപ്പിച്ച ക്രിസ്തുവിന്റെ ഓർമ്മ പുതുക്കുന്ന ദിനം, മാനവരാശിക്ക് എന്നും പ്രചോദനമാണ്’; ക്രിസ്‌മസ്‌ ആശംസയുമായി മുഖ്യമന്ത്രി

December 24, 2025
6
‘കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവരെ സഹായിക്കാൻ ഹെൽപ് ഡെസ്ക്’; ബദൽ നടപടികളുമായി സർക്കാർ
Kerala

‘കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവരെ സഹായിക്കാൻ ഹെൽപ് ഡെസ്ക്’; ബദൽ നടപടികളുമായി സർക്കാർ

December 24, 2025
31
നിരന്തരം അച്ചടക്ക ലംഘനം; സീനിയർ  സിവിൽ  പൊലീസ്  ഓഫീസർ  ഉമേഷ്  വള്ളിക്കുന്നിനെ   പൊലീസിൽ   നിന്ന്  പിരിച്ചുവിട്ടു
Kerala

നിരന്തരം അച്ചടക്ക ലംഘനം; സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ പൊലീസിൽ നിന്ന് പിരിച്ചുവിട്ടു

December 24, 2025
122
വാളയാർ ആൾകൂട്ടക്കൊല; രാംനാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം
Kerala

വാളയാർ ആൾകൂട്ടക്കൊല; രാംനാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം

December 24, 2025
152
നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദ് ചെയ്യണം; രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ
Kerala

നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദ് ചെയ്യണം; രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

December 24, 2025
59
പാലക്കാട്‌ വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു
Kerala

പാലക്കാട്‌ വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു

December 24, 2025
142
Next Post
നാളെയോടെ മഴയുടെ തീവ്രത കുറയും! ഞായറാഴ്ച മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

നാളെയോടെ മഴയുടെ തീവ്രത കുറയും! ഞായറാഴ്ച മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Recent News

ഡിവോഴ്‌സ് നോട്ടീസ് അയച്ചു; പിന്നാലെ ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ്

ഡിവോഴ്‌സ് നോട്ടീസ് അയച്ചു; പിന്നാലെ ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ്

December 24, 2025
62
‘ലോകത്തെ പരിവർത്തനപ്പെടുത്താൻ സ്വന്തം ജീവിതം സമർപ്പിച്ച ക്രിസ്തുവിന്റെ ഓർമ്മ പുതുക്കുന്ന ദിനം, മാനവരാശിക്ക് എന്നും പ്രചോദനമാണ്’; ക്രിസ്‌മസ്‌ ആശംസയുമായി മുഖ്യമന്ത്രി

‘ലോകത്തെ പരിവർത്തനപ്പെടുത്താൻ സ്വന്തം ജീവിതം സമർപ്പിച്ച ക്രിസ്തുവിന്റെ ഓർമ്മ പുതുക്കുന്ന ദിനം, മാനവരാശിക്ക് എന്നും പ്രചോദനമാണ്’; ക്രിസ്‌മസ്‌ ആശംസയുമായി മുഖ്യമന്ത്രി

December 24, 2025
6
‘കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവരെ സഹായിക്കാൻ ഹെൽപ് ഡെസ്ക്’; ബദൽ നടപടികളുമായി സർക്കാർ

‘കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവരെ സഹായിക്കാൻ ഹെൽപ് ഡെസ്ക്’; ബദൽ നടപടികളുമായി സർക്കാർ

December 24, 2025
31
‘തിന്നുകയുമില്ല തീറ്റിക്കുകയുമില്ല, ചവിട്ടി മെതിക്കരുത്’; ‘നരിവേട്ട’ പരാജയമല്ലെന്ന് സംവിധായകൻ

‘തിന്നുകയുമില്ല തീറ്റിക്കുകയുമില്ല, ചവിട്ടി മെതിക്കരുത്’; ‘നരിവേട്ട’ പരാജയമല്ലെന്ന് സംവിധായകൻ

December 24, 2025
73
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025