ചങ്ങരംകുളം:കോക്കൂർ എ എച്ച് എം ഗവ ഹയർ സെക്കൻ്ററി സ്കുളിൽ പ്ലസ് വൺ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള പ്രവേശനോൽസവം ‘വരവേൽപ് ‘സംഘടിപ്പിച്ചു. പിറ്റി എ പ്രസിഡന്റ് മുജീബ് കോക്കൂർ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഷാജഹാൻ.വൈ, മൈമുനാ ഫാറൂഖ്, ഇ വി മുജീബ്, യാസർ കൊഴിക്കര,അധ്യാപകരായ ഷാഹിറ. പി, സ്റ്റാഫ് സെക്രട്ടറി
സെബാസ്റ്റ്യൻ. ആർ,
അബ്ദുനാസർ ടി എന്നിവർ സംസാരിച്ചു.തുടർന്ന് ‘കൂടെയുണ്ട് കരുത്തേകാൻ’ എന്ന വിഷയത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും
സരിതാ ചന്ദ്രൻ, സജിത വി എന്നിവരും ക്ലാസ്സെടുത്തു