• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ബ്ലാക്ക് ബോക്സ് വീണ്ടെടുത്തു, ഡാറ്റ ഡീകോഡ് ചെയ്താൽ ദുരന്ത കാരണം വ്യക്തമാകും: കേന്ദ്ര വ്യോമയാന മന്ത്രി

cntv team by cntv team
June 14, 2025
in National
A A
ബ്ലാക്ക് ബോക്സ് വീണ്ടെടുത്തു, ഡാറ്റ ഡീകോഡ് ചെയ്താൽ ദുരന്ത കാരണം  വ്യക്തമാകും: കേന്ദ്ര വ്യോമയാന മന്ത്രി
0
SHARES
75
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂ‌ഡൽഹി: അഹമ്മദാബാദ് ആകാശദുരന്തത്തിൽ തകർന്നു വീണ വിമാനത്തിന്റെ “ബ്ലാക്ക് ബോക്സ്” വീണ്ടെടുത്തു. ഇതിന്റെ ഡാറ്റ ഡീകോഡ് ചെയ്യുന്നതോടെ അപകടത്തിന്റെ കാരണം വ്യക്തമാകുമെന്ന് കേന്ദ്ര കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചു, റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഹമ്മദാബാദ് വിമാനാപകടം രാജ്യത്തെയാകെ പിടിച്ചുലച്ചുവെന്ന് പറഞ്ഞ കേന്ദ്രമന്ത്രി, അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനവും രേഖപ്പെടുത്തി.ബ്രിട്ടീഷ് അധികൃതരുടെ സഹായത്തോടെയാണ് എഎഐബി അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.ബോയിംഗ് 787 സീരീസ് വിമാനങ്ങൾ വ്യാപകമായി നിരീക്ഷിക്കാൻ ഡിജിസിഎ ഉത്തരവിട്ടു. ഒൻപത് വിമാനങ്ങൾ ഇതിനകം പരിശോധിച്ചു. മുഴുവൻ പരിശോധനയും ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. അപകടത്തിന് ശേഷം താൻ നേരിട്ട് സംഭവസ്ഥലത്തേക്ക് പോയെന്നും അവിടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ എല്ലാ സംവിധാനങ്ങളും കഴിയുന്നതെല്ലാം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ വിമാനം തകർന്നുവീണ വിവരം ജൂൺ 12 ന് ഉച്ചയ്ക്ക് 2 മണിക്കാണ് ലഭിച്ചതെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ കുമാർ സിൻഹ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച വിവരങ്ങൾ അഹമ്മദാബാദ് എടിസിയിൽ നിന്ന് വളരെ വേഗത്തിൽ ലഭിച്ചു.ജൂൺ 12 ഉച്ചയ്ക്ക് 1.39നാണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ രണ്ട് കിലോമീറ്റർ അകലെയുള്ള മേഘാനിനഗറിൽ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്ക് തകർന്നു വീണത്. 650 അടി ഉയരത്തിൽ നിന്നാണ് വിമാനം താഴേക്ക് പതിച്ചത്. എടിസിയുമായുള്ള ബന്ധം നഷ്ടപ്പെടുന്നതിന് മുമ്പ് പൈലറ്റ് “മെയ്‌ഡേ” സന്ദേശം കൈമാറിയിരുന്നു. അപകടത്തിന് ശേഷം വിമാനത്താവളത്തിലെ റൺവേ ഉച്ചയ്ക്ക് 2:30 മുതൽ വൈകുന്നേരം 5.00 മണി വരെ അടച്ചു. പ്രോട്ടോക്കോളുകളുകൾ പൂർത്തിയാക്കിയ ശേഷമാണ് റൺവേ തുറന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഗുജറാത്ത് ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

Related Posts

പുലികളിക്ക് 24 ലക്ഷം ധനസഹായമനുവദിച്ച് കേന്ദ്രം; പ്രത്യേക കേസായി പരിഗണിച്ചെന്ന് സുരേഷ് ഗോപി
Kerala

പുലികളിക്ക് 24 ലക്ഷം ധനസഹായമനുവദിച്ച് കേന്ദ്രം; പ്രത്യേക കേസായി പരിഗണിച്ചെന്ന് സുരേഷ് ഗോപി

August 5, 2026
48
പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു
Crime

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

August 5, 2026
308
കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”
National

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

August 5, 2026
149
‘ജെഇഇ മാതൃകയിൽ രണ്ട് ഘട്ടം’; നീറ്റ് – യുജി പരീക്ഷയിൽ വൻ മാറ്റത്തിനൊരുങ്ങി കേന്ദ്രം
National

‘ജെഇഇ മാതൃകയിൽ രണ്ട് ഘട്ടം’; നീറ്റ് – യുജി പരീക്ഷയിൽ വൻ മാറ്റത്തിനൊരുങ്ങി കേന്ദ്രം

August 5, 2026
52
ഉദയനിധി സ്റ്റാലിനെ ചോദ്യംചെയ്തശേഷം വിട്ടയച്ചു; നടപടി മദ്രാസ് ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ
National

ഉദയനിധി സ്റ്റാലിനെ ചോദ്യംചെയ്തശേഷം വിട്ടയച്ചു; നടപടി മദ്രാസ് ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ

August 4, 2026
53
രുചികൂട്ടാൻ കുറുക്കുവഴി; ഓൾഡ് മങ്ക് അടക്കം പ്രമുഖ ബ്രാൻഡുകൾക്ക് പൂട്ടിട്ട് FSSAI
National

രുചികൂട്ടാൻ കുറുക്കുവഴി; ഓൾഡ് മങ്ക് അടക്കം പ്രമുഖ ബ്രാൻഡുകൾക്ക് പൂട്ടിട്ട് FSSAI

August 4, 2026
188
Next Post
കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു, ഒന്നാം സമ്മാനം ഒരു കോടി രൂപ പട്ടാമ്പിയിൽ വിറ്റ ടിക്കറ്റിന്

കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു, ഒന്നാം സമ്മാനം ഒരു കോടി രൂപ പട്ടാമ്പിയിൽ വിറ്റ ടിക്കറ്റിന്

Recent News

കുന്നംകുളം കാണിയാമ്പലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കുന്നംകുളം കാണിയാമ്പലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

August 5, 2026
90
ചാലിശ്ശേരി സെൻ്ററിൽ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം’നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്

ചാലിശ്ശേരി സെൻ്ററിൽ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം’നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്

August 5, 2026
69
സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ടെമ്പോ വാനും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം

സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ടെമ്പോ വാനും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം

August 5, 2026
47
ശബരിമല നെയ്യ് ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് സംഘം രൂപവത്കരിച്ചു; എം.ജെ. സോജന് മേൽനോട്ടച്ചുമതല

ശബരിമല നെയ്യ് ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് സംഘം രൂപവത്കരിച്ചു; എം.ജെ. സോജന് മേൽനോട്ടച്ചുമതല

August 5, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025