• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ വിദ്യാമൃതം സൗജന്യ വിദ്യാഭ്യാസപദ്ധതിക്ക് അപേക്ഷിക്കാം

cntv team by cntv team
June 14, 2025
in Kerala
A A
മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ വിദ്യാമൃതം സൗജന്യ വിദ്യാഭ്യാസപദ്ധതിക്ക് അപേക്ഷിക്കാം
0
SHARES
169
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം ഒരുക്കുന്ന മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ വിദ്യാമൃതം-5 സൗജന്യ വിദ്യാഭ്യാസപദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി.രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പദ്ധതി ഉദ്‌ഘാടനം ചെയ്തു. എം.ജി.എം ഗ്രൂപ്പ് ചെയർമാനും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. ഗീവർഗീസ് യോഹന്നാൻ ലോഗോ ഏറ്റുവാങ്ങി.എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും ഉയർന്ന മാർക്ക് നേടിയിട്ടും സാമ്പത്തികമായി പിന്നോക്കാവസ്ഥ അനുഭവിക്കുന്നവർ, മാതാവോ പിതാവോ നഷ്ടപ്പെട്ടുപോയവർ, ക്യാൻസർ മുതലായ രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ വിദ്യാർഥികൾ തുടങ്ങി പരിമിതമായ ജീവിത സാഹചര്യങ്ങൾ മൂലം മികച്ച പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ സാധിക്കാത്തവർക്കാണ് വിദ്യാമൃതം-5 തുണയാകുന്നത്. കേരളത്തിൽ 27 വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എം.ജി.എം. ഗ്രൂപ്പുമായി ചേർന്ന് തുടർപഠനത്തിന് അവസരം ഒരുക്കും.എം.ജി.എം. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിന്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ പ്രവർത്തിക്കുന്ന വിവിധ എൻജിനീയറിങ്, പോളിടെക്‌നിക്, ഫാർമസി, കോളജുകളിലെ കോഴ്സുകളിലേക്കും ആർട്‌സ് ആന്റ് സയൻസ് കോളജുകളിലു വിവിധകോഴ്‌സുകളിലേക്കുമാണ് പ്രവേശനത്തിന് അവസരം.എസ്.എസ്.എൽ.സിയുടെയും പ്ലസ്ടു വിന്റെയും മാർക്കിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 250 വിദ്യാർഥികൾക്കാണ് ഈ വർഷം പദ്ധതിയിലൂടെ പ്രവേശനം ലഭിക്കുക. കൂടാതെ 200 വിദ്യാർഥികൾക്ക് എം.ജി.എം. ഗ്രൂപ്പിന്റെ വിവിധ സി.ബി.എസ്.ഇ. സ്‌കൂളുകളിലും ഈ പദ്ധതിയിലൂടെ പഠനത്തിന് അവസരമൊരുക്കും.

Related Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ
Kerala

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
122
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി
Kerala

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
53
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും
Kerala

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
37
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു
Kerala

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
482
കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Crime

കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

September 19, 2026
91
ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച
Crime

ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച

September 19, 2026
54
Next Post
‘ഇന്നേ വരെ നേരിൽ കണ്ടിട്ടില്ല, പരിചയപ്പെടാൻ ആഗ്രഹിക്കുന്നുമില്ല, പക്ഷെ എൻ്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമൻ

'ഇന്നേ വരെ നേരിൽ കണ്ടിട്ടില്ല, പരിചയപ്പെടാൻ ആഗ്രഹിക്കുന്നുമില്ല, പക്ഷെ എൻ്റെ വോട്ട് സ്വരാജിന്'; ഷഹബാസ് അമൻ

Recent News

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
122
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
53
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
37
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
482
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025