• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ഇന്നേ വരെ നേരിൽ കണ്ടിട്ടില്ല, പരിചയപ്പെടാൻ ആഗ്രഹിക്കുന്നുമില്ല, പക്ഷെ എൻ്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമൻ

cntv team by cntv team
June 14, 2025
in Kerala, Politics
A A
‘ഇന്നേ വരെ നേരിൽ കണ്ടിട്ടില്ല, പരിചയപ്പെടാൻ ആഗ്രഹിക്കുന്നുമില്ല, പക്ഷെ എൻ്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമൻ
0
SHARES
211
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് പിന്തുണയുമായി ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍. നിലമ്പൂരില്‍ നടക്കുന്നത് കേരള രാഷ്ട്രീയത്തിന്റെ വിധി നിശ്ചയിക്കുന്ന അതിനിര്‍ണായകമായ മത്സരമാണെന്ന് കരുതുന്നില്ലെന്നും പാര്‍ട്ടികളുടെയും വ്യക്തികളുടെയും ‘അഭിമാനം’ അവിടെ വെല്ലുവിളിക്കപ്പെടുന്നുണ്ടെന്നും ഷഹബാസ് അമന്‍ പറഞ്ഞു. എം സ്വരാജിനെ വിജയിപ്പിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നിലമ്പൂരിലെ വോട്ടര്‍മാര്‍ക്ക് രാഷ്ട്രീയമാനമുളള ഒന്നാക്കി മാറ്റാന്‍ കഴിയുമെന്നും ഈ തിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് സ്വരാജിനാണെന്നും അദ്ദേഹം പറഞ്ഞു.നിലമ്പൂരിലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കിലും ഇടതുപക്ഷ സര്‍ക്കാരിനെ സംബന്ധിച്ച് മൂന്നാമതും തിരഞ്ഞെടുക്കപ്പെടാന്‍, സ്ത്രീകളും ദളിത് വിഭാഗങ്ങളും ആദിവാസികളും ഉയര്‍ത്തുന്ന വിഷയങ്ങളെ കരുണയില്ലാതെയോ, പ്രകോപനപരമായോ അവഗണനയോടെയോ സമീപിക്കാതിരുന്നാല്‍ മതിയെന്നും ഷഹബാസ് അമന്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു ഷഹബാസ് അമന്റെ പ്രതികരണം.ജൂണ്‍ 19-നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ 23-നായിരിക്കും ഫലപ്രഖ്യാപനം. പി വി അന്‍വര്‍ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എം സ്വരാജാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി. യുഡിഎഫിന്റെ ആര്യാടന്‍ ഷൗക്കത്ത്, ബിജെപിയുടെ അഡ്വ. മോഹന്‍ ജോര്‍ജ്ജ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പി വി അന്‍വര്‍ എന്നിവരാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.ഷഹബാസ് അമന്റെ കുറിപ്പിന്റെ പൂര്‍ണരൂപംനിലമ്പൂരിൽ നടക്കുന്നത് കേരളരാഷ്ട്രീയത്തിന്റെ വിധി നിശ്ചയിക്കുന്ന അതി നിർണ്ണായകമായ ഒരു മത്സരമാണ് എന്ന് കരുതുന്നില്ല. പാർട്ടികളുടെയും വ്യക്തികളുടെയും ‘അഭിമാനം’ അവിടെ നന്നായി വെല്ലുവിളിക്കപ്പെടുന്നുണ്ട് എന്ന് മാത്രം. എങ്കിലും, എം.സ്വരാജിനെ ജയിപ്പിച്ചു കൊണ്ട് ഈ തെരഞ്ഞെടുപ്പിനെ നിലമ്പൂരിലെ വോട്ടർമാർക്ക് താരതമ്യേന കുറച്ച് കൂടി രാഷ്‌ടീയമാനമുള്ള ഒന്നാക്കി മാറ്റാൻ കഴിയും. ഇനി തിരിച്ചായാൽപ്പോലും നിലവിലുള്ള ഇടതുപക്ഷ സർക്കാരിനെ സംബന്ധിച്ച് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെടാൻ, സ്ത്രീകളും ദളിത് വിഭാഗങ്ങളും ആദിവാസികളും ഉയർത്തുന്ന വിഷയങ്ങളെ കരുണയില്ലാതെയോ പ്രകോപനപരമായോ, അവഗണനയോടെയോ സമീപിക്കാതിരുന്നാൽ, വേറെ തടസ്സങ്ങളൊന്നുമുള്ളതായി തോന്നുന്നില്ല.ഒറ്റ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. വെള്ളം കോരിയിട്ടില്ലെങ്കിലും കുടമിട്ടുടക്കരുത്! സ്വരാജുമായി യാതൊരു ബന്ധവുമില്ല. ഇന്നേ വരെ നേരിട്ട് കണ്ടിട്ടില്ല. ഇനി പരിചയപ്പെടാൻ ആഗ്രഹിക്കുന്നുമില്ല. പക്ഷേ. ഈ തെരഞ്ഞെടുപ്പിൽ ‘എന്റെ വോട്ട്’ അയാൾക്കാണ്. ഇതിൽ കൂടുതൽ വിശദീകരണം സ്വന്തം രാഷ്ട്രീയ വോട്ടിനു ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നന്ദി. എല്ലാവരോടും സ്നേഹം🕊️

Related Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ
Kerala

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
146
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി
Kerala

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
57
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും
Kerala

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
42
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു
Kerala

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
514
കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Crime

കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

September 19, 2026
105
ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച
Crime

ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച

September 19, 2026
63
Next Post
പിറന്നാൾദിനത്തിൽ സര്‍പ്രൈസ് നല്‍കാന്‍ കാത്തിരുന്നു; കേട്ടത് മരണവാര്‍ത്ത; നോവായി 18-കാരിയുടെ മരണം

പിറന്നാൾദിനത്തിൽ സര്‍പ്രൈസ് നല്‍കാന്‍ കാത്തിരുന്നു; കേട്ടത് മരണവാര്‍ത്ത; നോവായി 18-കാരിയുടെ മരണം

Recent News

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
146
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
57
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
42
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
514
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025