• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

അഹമ്മദാബാദ് അപകടം: അവശിഷ്ടങ്ങളിൽ നിന്ന് വിമാനത്തിൻ്റെ ഡിവിആർ കണ്ടെത്തി

cntv team by cntv team
June 13, 2025
in National
A A
അഹമ്മദാബാദ് അപകടം: അവശിഷ്ടങ്ങളിൽ നിന്ന് വിമാനത്തിൻ്റെ ഡിവിആർ കണ്ടെത്തി
0
SHARES
256
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട സ്ഥലത്തെ അവശിഷ്ടങ്ങളിൽ നിന്ന് വിമാനത്തിൻ്റെ ഡിജിറ്റൽ വീഡിയോ റെക്കോർഡ‍ർ‌ കണ്ടെത്തി. സ്ഥലത്ത് നടത്തിയ പരിശോധനയിൽ ​ഗുജറാത്ത് എടിഎസാണ് ഡിവിആ‍ർ കണ്ടെത്തിയത്. ഇത് ഒരു ഡിവിആറാണ്, ഞങ്ങൾ അവശിഷ്ടങ്ങളിൽ നിന്ന് ഇത് കണ്ടെടുത്തു. എഫ്എസ്എൽ ടീം ഉടൻ ഇവിടെയെത്തും എന്ന് ഒരു ഉദ്യോ​ഗസ്ഥൻ മാധ്യമങ്ങളോട് വ്യക്തമാക്കി. അപകടം സംഭവിച്ചത് എങ്ങനെയെന്ന് കണ്ടെത്താൻ നടക്കുന്ന അന്വേഷണത്തിൽ ഡിവിആറിലെ വിവരങ്ങൾ നിർണ്ണായകമാകുമെന്നാണ് റിപ്പോർട്ട്.ഇതിനിടെ അപകട സ്ഥലത്ത് ഫോറന്‍സിക് സംഘത്തിന്റെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായിരുന്നു. ഗാന്ധിനഗറിൽ നിന്നുള്ള ഫോറന്‍സിക് ടീമാണ് സ്ഥലത്ത് പരിശോധന നടത്തിയത്.

അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിംഗ് ഡ്രീംലൈനര്‍ വിമാനങ്ങളില്‍ വിദഗ്ധ പരിശോധന നടത്താനും കേന്ദ്ര സ‍‌ർക്കാർ തീരുമാനിച്ചിട്ടുണ്ട്. വിമാന ദുരന്തം അന്വേഷിക്കുന്നതിനായി വിദഗ്ധ സമിതിയെയും രൂപീകരിച്ചിട്ടുണ്ട്. വ്യോമയാനമന്ത്രാലയയമാണ് വിദഗ്ധ സമിതിയെ രൂപീകരിച്ചത്.അപകടം നടന്ന് 22 മണിക്കൂറിന് ശേഷം സംഭവസ്ഥലത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. അപകടത്തിൽപ്പെട്ടവ‍രുടെ ആശ്രിതർക്കായി 360 കോടി രൂപ ഇൻഷുറൻസ് തുകയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം ഓരോ കുടുംബത്തിനും എയർ ഇന്ത്യ ഇൻഷുറൻസ് തുകയായി 1.5 കോടി രൂപ നൽകും. ഒരു കോടി രൂപയുടെ സഹായധനം ടാറ്റയും പ്രഖ്യാപിച്ചിട്ടുണ്ട്.നേരത്തെ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അട്ടിമറി സാധ്യത കേന്ദ്ര സർക്കാർ തള്ളിയിരുന്നു. തകർന്ന വിമാനം ഈ മാസം നിരവധി സർവീസുകൾ നടത്തിയിരുന്നു എന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. വിമാന ദുരന്തത്തിൽ അന്വേഷണത്തിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം വിദ​ഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. നേരത്തെ മൂന്ന് ഏയർ ഇന്ത്യ വിമാനങ്ങളിൽ തകാറ് കണ്ടെത്തി. ഡൽഹി ഹൈദരാബാദ് – വിന്റ്ഷീൽഡിന് കേടുപറ്റിയെന്നും ചൂണ്ടിക്കാണിക്കുന്നു. കൊൽക്കത്ത-മുംബൈ വിമാനത്തിൽ ഹൈഡ്രോളിക് ഗിയറിൽ ലീക്കേജ് കണ്ടെത്തി.

ചണ്ഡീഗഡ്-ലേ വിമാനത്തിലും ലീക്കേജ് കണ്ടെത്തിയിരുന്നു.വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39-ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ മലയാളിയായ രഞ്ജിത ഗോപകുമാരൻ നായരും മരിച്ചിരുന്നു. ബ്രിട്ടനിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത. പത്തനംതിട്ട പുല്ലാട് സ്വദേശിയാണ്. മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിൽ വന്നതിന് ശേഷം ലണ്ടനിലേയ്ക്ക് മടങ്ങുകയായിരുന്നു രഞ്ജിത.

Related Posts

28 ദിവസത്തെ മൊബൈൽ റീ ചാർജ് നിർത്തി;30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി
Kerala

28 ദിവസത്തെ മൊബൈൽ റീ ചാർജ് നിർത്തി;30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി

September 28, 2026
260
സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാമിന്റെ സ്വര്‍ണ മോതിരം; തായ്മാമന്‍ തങ്കമോതിരം പദ്ധതിക്ക് ഇന്ന് തുടക്കം
National

സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാമിന്റെ സ്വര്‍ണ മോതിരം; തായ്മാമന്‍ തങ്കമോതിരം പദ്ധതിക്ക് ഇന്ന് തുടക്കം

September 28, 2026
87
ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ
National

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

September 26, 2026
142
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു
National

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

September 26, 2026
15
ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI
Kerala

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

September 26, 2026
133
ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്
National

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

September 26, 2026
35
Next Post
അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരുടെ ആശ്രിതർക്ക് ഇൻഷുറൻസ് തുക പ്രഖ്യാപിച്ചു, ഓരോ കുടുംബത്തിനും 1.5 കോടി രൂപ

അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരുടെ ആശ്രിതർക്ക് ഇൻഷുറൻസ് തുക പ്രഖ്യാപിച്ചു, ഓരോ കുടുംബത്തിനും 1.5 കോടി രൂപ

Recent News

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
39
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

September 29, 2026
2
‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി

‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി

September 29, 2026
30
വീട്ടുവളപ്പിൽ ചിതയൊരുക്കി കിടന്നു, തിന്നറൊഴിച്ച് സ്വയം തീകൊളുത്തി; മരണത്തിൽ കേസെടുത്ത് പോലീസ്

വീട്ടുവളപ്പിൽ ചിതയൊരുക്കി കിടന്നു, തിന്നറൊഴിച്ച് സ്വയം തീകൊളുത്തി; മരണത്തിൽ കേസെടുത്ത് പോലീസ്

September 29, 2026
67
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025