• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: 2.32 ലക്ഷം വോട്ടര്‍മാര്‍; ഹോംവോട്ടിങ് അനുമതി 1254 പേർക്ക്

cntv team by cntv team
June 12, 2025
in UPDATES
A A
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: 2.32 ലക്ഷം വോട്ടര്‍മാര്‍; ഹോംവോട്ടിങ് അനുമതി 1254 പേർക്ക്
0
SHARES
21
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ജൂണ്‍ 19 ന് നടക്കുന്ന നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേര്‍. 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.ഹോം വോട്ടിങിന് അര്‍ഹരായ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 2302 പേരും 85 വയസ്സിനു മുകളിലുള്ള 1370 പേരും മണ്ഡലത്തിലുണ്ടെങ്കിലും ഭിന്നശേഷിക്കാരില്‍ 316 പേരും മുതിര്‍ന്ന പൗരന്മാരില്‍ 938 പേരുമാണ് വീട്ടില്‍ വോട്ട് ചെയ്യാന്‍ അപേക്ഷ നല്‍കിയത്. ഇതുപ്രകാരം ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു.

16 വരെ ഇത് തുടരുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് നിലമ്പൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്നു ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42-ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ 120-ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225-ാം നമ്പര്‍ ബൂത്ത് എന്നിവയാണവ.ഏഴു മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകളുണ്ട്

വനത്തിനുള്ളിലെ മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാനമൊരുക്കും. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിങ് നടത്തും.റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും. വോട്ടെണ്ണല്‍ ദിനത്തിലേക്കാക്കായി കൗണ്ടിങ് സ്റ്റേഷനായ ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 14 ഇവിഎം കൗണ്ടിങ് ടേബിളുകളും 5 പോസ്റ്റല്‍ ബാലറ്റ്/സര്‍വീസ് വോട്ട് കൗണ്ടിങ് ടേബിളുകളും സജ്ജീകരിക്കും. വോട്ടെണ്ണല്‍ ദിനത്തില്‍ 21 വീതം കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, കൗണ്ടിങ് സ്റ്റാഫുകളും 7 എആര്‍ഒമാരും ഉള്‍പ്പെടെ 91 കൗണ്ടിങ് സ്റ്റാഫുകളെ നിയോഗിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ്ങിനായി എട്ടുപേര്‍ വീതമുള്ള 32 ഉദ്യോഗസ്ഥരേയും നിയോഗിച്ചു.

ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ സി – വിജില്‍ ആപ്പില്‍ 284 പരാതികള്‍ ലഭിക്കുകയും എല്ലാം പരിഹരിക്കുകയും ചെയ്തിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.ഇവിഎം കമ്മിഷനിങ്ങിനുള്ള പരിശീലനം ജൂണ്‍ 13 നും ഇവിഎം കമ്മീഷനിങ് 14 നും നടക്കും. ജൂണ്‍ 16ന് വോട്ടിങ് മെഷീന്‍ വിതരണ ഉദ്യോഗസ്ഥര്‍ക്കും റൂട്ട് ഓഫിസര്‍മാര്‍ക്കും ട്രെയിനിങ് നല്‍കും. മണ്ഡലത്തിലെ ഓരോ പോളിങ് ബൂത്തുകളിലും പരാതികള്‍ക്ക് ഇടവരാത്ത വിധത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ക്രമീകരണങ്ങള്‍ വോട്ടര്‍മാര്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കുമായി ഒരുക്കിയിട്ടുണ്ട്. ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സൂക്ഷിക്കുക. 18 ന് രാവിലെ 8 മണി മുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യും.

വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രത്തിലാണ് വോട്ടിങ് യന്ത്രങ്ങള്‍ തിരികെയെത്തിക്കുക. തുടര്‍ന്ന് ഇവിടെ തന്നെ ഒരുക്കിയ സ്ട്രോങ് റൂമുകളിലേക്ക് മാറ്റും. ഇതിനുള്ള ക്രമീകരണം സ്കൂളില്‍ പൂര്‍ത്തിയായി. ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, സബ് കളക്ടര്‍ എന്നിവര്‍ സ്‌കൂളിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ്. പുലര്‍ച്ചെ 5.30 ന് മോക് പോള്‍ ആരംഭിക്കും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിശദീകരിക്കാന്‍ നിലമ്പൂര്‍ പൊതുമരാമത്ത് വിശ്രമ മന്ദിരത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ക്കു പുറമെ ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ്, വരണാധികാരി കൂടിയായ പെരിന്തല്‍മണ്ണ അപൂര്‍വ ത്രിപാഠി, ഇലക്‌ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി. ബിജു, ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫിസറായ ഡെപ്യൂട്ടി കലക്ടര്‍ മുഹമ്മദ് റഫീഖ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. മുഹമ്മദ്, നിലമ്പൂര്‍ തഹസില്‍ദാര്‍ ടി. ജയശ്രീ എന്നിവരും പങ്കെടുത്തു

Related Posts

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്
UPDATES

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

October 10, 2026
41
സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്
UPDATES

സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

October 10, 2026
17
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി
UPDATES

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

October 10, 2026
64
ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി
UPDATES

ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

October 10, 2026
16
ചങ്ങരംകുളം എടപ്പാള്‍ മേഖലയില്‍ കനത്ത കാറ്റും മഴയും’പലയിടത്തും മരങ്ങള്‍ വീണു’വൈദ്യുതി മുടങ്ങി
UPDATES

ചങ്ങരംകുളം എടപ്പാള്‍ മേഖലയില്‍ കനത്ത കാറ്റും മഴയും’പലയിടത്തും മരങ്ങള്‍ വീണു’വൈദ്യുതി മുടങ്ങി

October 10, 2026
167
പള്ളിക്കര തെക്ക്മുറി കുറ്റിപ്പറമ്പിൽ പരേതനായ സൈദ്മുഹമ്മദിന്റെ മകൻ ബഷീർ നിര്യാതനായി
UPDATES

പള്ളിക്കര തെക്ക്മുറി കുറ്റിപ്പറമ്പിൽ പരേതനായ സൈദ്മുഹമ്മദിന്റെ മകൻ ബഷീർ നിര്യാതനായി

October 10, 2026
384
Next Post
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

Recent News

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

October 10, 2026
41
സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

October 10, 2026
17
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

October 10, 2026
64
ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

October 10, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025