നടന് ജി.കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ ആഭരണക്കടയില്‍നിന്ന് പണം തട്ടിച്ച സംഭവത്തില്‍ കുറ്റാരോപിതരായ യുവതികള്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമത്തില്‍. വ്യാഴാഴ്ച്ച കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ഇവരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
അതിനിടെ സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് ക്രൈംബ്രാഞ്ചിനു വിട്ട് ഡിജിപി ഉത്തരവിറക്കി. കൃഷ്ണകുമാറിന്റെ പരാതിയില്‍ എടുത്ത കേസും അദ്ദേഹത്തിനെതിരെ യുവതികളുടെ പരാതിയിലെടുത്ത കേസുമാണ് ക്രൈംബ്രാഞ്ചിന് വിട്ടത്.