• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Latest News

‘മറ്റ് ഭാഷാ സംസ്ഥാനങ്ങളിൽ ഹിന്ദി അധിഷ്ഠിത പരിപാടികൾ ഒഴിവാക്കണം’; പ്രധാനമന്ത്രിയോട് എം.കെ സ്റ്റാലിൻ

ckmnews by ckmnews
October 18, 2024
in Latest News
A A
‘മറ്റ് ഭാഷാ സംസ്ഥാനങ്ങളിൽ ഹിന്ദി അധിഷ്ഠിത പരിപാടികൾ ഒഴിവാക്കണം’; പ്രധാനമന്ത്രിയോട് എം.കെ സ്റ്റാലിൻ
0
SHARES
103
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നൈ: ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട പരിപാടികൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷാധിഷ്ഠിത പരിപാടികൾ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.ചെന്നൈ ദൂരദർശൻ്റെ സുവർണ ജൂബിലിയും ഒക്ടോബർ 18ന് ഹിന്ദി മാസാചരണത്തിന്റെ സമാപനവും സംയുക്തമായി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ചെന്നൈ ദൂരദർശൻ്റെ സുവർണജൂബിലി ആഘോഷത്തോടൊപ്പം ഹിന്ദി മാസാചരണവും നടത്തുന്നതിനെ ശക്തമായി അപലപിക്കുന്നതായി സ്റ്റാലിൻ അറിയിച്ചു. രാജ്യത്തിന്റെ ഭരണഘടന ഒരു ഭാഷയ്ക്കും ദേശീയ ഭാഷാ പദവി നൽകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെപ്പോലുള്ള ഒരു ബഹുഭാഷാ രാജ്യത്ത്, ഹിന്ദിക്ക് പ്രത്യേക പദവി നൽകുന്നതും ഹിന്ദിയിതര സംസ്ഥാനങ്ങളിൽ ഹിന്ദി മാസം ആഘോഷിക്കുന്നതും മറ്റ് ഭാഷകളെ ഇകഴ്ത്താനുള്ള ശ്രമമാണെന്നും സ്റ്റാലിൻ കത്തിൽ പറഞ്ഞു. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി കേന്ദ്രീകരിച്ചുള്ള ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് കേന്ദ്രസർക്കാർ ഒഴിവാക്കണം. പകരം അതാത് സംസ്ഥാനങ്ങളിൽ പ്രാദേശിക ഭാഷാ മാസാചരണം പ്രോത്സാഹിപ്പിക്കണം.ഇനി അഥവാ ഹിന്ദിയധിഷ്ഠിത പരിപാടികളുമായി മുന്നോട്ടുപോവാൻ സർക്കാർ നിർബന്ധിക്കുകയാണെങ്കിൽ അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളും തുല്യ പ്രാധാന്യത്തോടെ ആഘോഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് അംഗീകരിക്കപ്പെട്ട എല്ലാ പരമ്പരാഗത ഭാഷകളുടെയും സമൃദ്ധി ആഘോഷിക്കുന്ന പ്രത്യേക പരിപാടികൾ സംഘടിപ്പിക്കണം. ഇത്തരം സംരംഭങ്ങൾ വിവിധ ഭാഷാ സമൂഹങ്ങൾക്കിടയിൽ സൗഹാർദപരമായ ബന്ധം വർധിപ്പിക്കുകയും നാനാത്വത്തിൽ ഏകത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും സ്റ്റാലിൻ കത്തിൽ വ്യക്തമാക്കി. പ്രാഥമിക ഭാഷയല്ലാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വർധിച്ചുവരുന്ന ആശങ്ക ഉയർത്തിക്കാട്ടുന്നതാണ് സ്റ്റാലിൻ്റെ കത്ത്.

Related Posts

‘നിയമവിരുദ്ധം’; മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി AI ഡാൻസ് വീഡിയോ നീക്കം ചെയ്‌ത്‌ മെറ്റ
Latest News

‘നിയമവിരുദ്ധം’; മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി AI ഡാൻസ് വീഡിയോ നീക്കം ചെയ്‌ത്‌ മെറ്റ

September 14, 2026
170
ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
Kerala

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

September 12, 2026
45
ഹെയര്‍കട്ടിനിടെ പവര്‍കട്ടായാല്‍ എന്ത് ചെയ്യും?, കറണ്ട്കട്ടില്‍ ദുരിതത്തിലായി സലൂണുകളും
Kerala

ഹെയര്‍കട്ടിനിടെ പവര്‍കട്ടായാല്‍ എന്ത് ചെയ്യും?, കറണ്ട്കട്ടില്‍ ദുരിതത്തിലായി സലൂണുകളും

September 12, 2026
181
വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാന്‍ തീവ്രശ്രമം; സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് പ്രതിസന്ധി മറികടക്കാന്‍ സാധിക്കും; വി ഡി സതീശന്‍
Kerala

വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാന്‍ തീവ്രശ്രമം; സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് പ്രതിസന്ധി മറികടക്കാന്‍ സാധിക്കും; വി ഡി സതീശന്‍

September 12, 2026
72
അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം
Kerala

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം

September 12, 2026
165
പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്ക് 5000 രൂപ പിഴ; മാര്‍ഗനിര്‍ദേശവുമായി തദ്ദേശ വകുപ്പ്
Kerala

പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്ക് 5000 രൂപ പിഴ; മാര്‍ഗനിര്‍ദേശവുമായി തദ്ദേശ വകുപ്പ്

September 12, 2026
186
Next Post
സബ് ജില്ലാ കായിക മത്സരമായ 100, 200 മീറ്റർ ഓട്ടത്തില്‍ മികച്ച നേട്ടം കൈവരിച്ച് ഷഹബാസ്

സബ് ജില്ലാ കായിക മത്സരമായ 100, 200 മീറ്റർ ഓട്ടത്തില്‍ മികച്ച നേട്ടം കൈവരിച്ച് ഷഹബാസ്

Recent News

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
0
പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ സ്കാനറിലൂടെ ജീവനക്കാർ 7 ലക്ഷം രൂപ തട്ടി

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ സ്കാനറിലൂടെ ജീവനക്കാർ 7 ലക്ഷം രൂപ തട്ടി

October 16, 2026
0
മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; എടവണ്ണ സ്വദേശി അറസ്റ്റിൽ

മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; എടവണ്ണ സ്വദേശി അറസ്റ്റിൽ

October 16, 2026
0
നവരാത്രി ആഘോഷം; തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങി

നവരാത്രി ആഘോഷം; തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങി

October 16, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025