• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

റിസ്‌കാണ് മഴക്കാല ഡ്രൈവിങ്; സുരക്ഷിതയാത്രയ്ക്ക് ഇക്കാര്യങ്ങള്‍ ഉറപ്പാക്കണം

cntv team by cntv team
June 9, 2025
in Kerala
A A
റിസ്‌കാണ് മഴക്കാല ഡ്രൈവിങ്; സുരക്ഷിതയാത്രയ്ക്ക് ഇക്കാര്യങ്ങള്‍ ഉറപ്പാക്കണം
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡ്രൈവിങ്ങ് ഏറ്റവുമധികം ദുഷ്‌കരവും അപകടകരവുമാകുന്ന സമയമാണ് മഴക്കാലം. റോഡുകളിൽ കാണപ്പെടുന്ന വെള്ളക്കെട്ടുകൾ, തുറന്നുകിടക്കുന്ന ഓടകളും മാൻഹോളുകളും വെള്ളം മൂടികിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരച്ചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും തുടങ്ങി നിരത്തുകളിൽ നിരവധി വില്ലന്മാരാണ് മഴക്കാലത്ത് അപകടങ്ങൾ സൃഷ്ടിക്കുന്നത്. വേനൽക്കാലത്ത് വാഹനമോടിക്കുന്നത് പോലെയല്ല മഴക്കാലത്തെ ഡ്രൈവിങ്ങ് എന്ന് സാരം.തീർത്തും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുകയെന്നതാണ് ഉത്തമമായ രീതി. എങ്കിലും തീരെ ഒഴിവാക്കാൻ സാധിക്കാത്ത യാത്രകളിൽ വളരെയധികം ശ്രദ്ധയോടെ വേണം വാഹനവുമായി നിരത്തുകളിൽ ഇറങ്ങാൻ. മഴക്കാലത്ത് നിരത്തുകളിൽ ഏറ്റവും അപകടമുണ്ടാക്കുന്ന പ്രതിഭാസമാണ് ജലപാളി പ്രവർത്തനം അല്ലെങ്കിൽ അക്വാപ്ലെയിനിങ്ങ് എന്നത്. റോഡിൽ വെള്ളക്കെട്ടുള്ളപ്പോൾ അതിന് മുകളിലൂടെ അതിവേഗത്തിൽ വാഹനം ഓടിക്കുന്നത് ഒഴിവാക്കുകയാണ് ഇത് ഒഴിവാക്കാനുള്ള മാർഗം.

മുന്നിലുള്ള വാഹനങ്ങളുമായി കൃത്യമായ അകലം പാലിച്ച് ഓടിക്കുകയെന്നതാണ് മഴക്കാല ഡ്രൈവിങ്ങ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്നുള്ള ചെളിവെള്ളം വിൻഡ്ഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് മറവുണ്ടാക്കുമെന്ന് മാത്രമല്ല, ഈർപ്പംമൂലം ബ്രേക്കിങ്ങിന്റെ കാര്യക്ഷമത പൊതുവേ കുറയുന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തിയാൽ നമ്മുടെ വാഹനം നിർത്താൻ കഴിയാതെ വന്നേക്കാം. ബ്രേക്ക് ലൈറ്റുകളുടെ പ്രവർത്തനവും കാര്യക്ഷമമാകണമെന്നില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയും റോഡിലൂടെയും ഡ്രൈവ് ചെയ്യരുത്.

ശക്തമായ മഴയുള്ളപ്പോൾ മരങ്ങളോ ഇലക്ട്രിക് ലൈനുകളോ ഇല്ലാത്ത റോഡ് അരികിൽ ഹസാർഡസ് വാണിങ്ങ് ലൈറ്റ് ഓൺചെയ്ത് വാഹനം പാർക്ക് ചെയ്യുക.

മഴക്കാലത്ത് സഡൻ ബ്രേക്കിങ്ങ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ഒഴിവാക്കിയേക്കും.
മഴക്കാലത്ത് പാർക്ക് ചെയ്യുമ്പോൾ മരങ്ങളുടെ കീഴിലൊ മലഞ്ചെരുവിലോ ഹൈ ടെൻഷൻ ലൈനുകളുടെയോ താഴെ ആകാതിരിക്കാൻ ശ്രദ്ധിക്കണം.

വെള്ളക്കെട്ടിലൂടെ വാഹനമോടിക്കേണ്ടി വന്നാൽ ഫസ്റ്റ് ഗിയറിൽ മാത്രം പോകുക. വാഹനം നിൽക്കുകയാണെങ്കിൽ വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്.

ബ്രേക്കിനുള്ളിൽ വെള്ളം കയറിയാൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറിൽ തന്നെയോടിക്കണം. പിന്നീട് ബ്രേക്ക് ചെറുതായി ചവിട്ടിപ്പിടിച്ച് കുറച്ച് ഓടുകയും ശേഷം രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പുവരുത്തണം.
വെള്ളത്തിലൂടെ പോകുമ്പോൾ എ.സി. ഓഫ് ചെയ്യുക.

മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും. അതുകൊണ്ട് വാഹനം വേഗത്തിൽ ഓടിക്കുന്നതിന് പകരം മുൻകൂട്ടി യാത്രതിരിക്കുക.

നിർത്തിയിട്ട് വാഹനത്തിൽ വെള്ളം കയറിയാൽ ഒരുകാരണവശാലും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്.

വാഹനത്തിന്റെ ടയർ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുക.

വൈപ്പർ ക്ലീൻ ആയി സൂക്ഷിക്കുക- വേനൽകാലത്ത് ഉപയോഗം കുറവായതിനാൽ തന്നെ മഴയ്ക്ക് മുമ്പ് വൈപ്പർ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇതിനുപുറമെ, പൊടിയു മറ്റും പറ്റിപിടിച്ചിരിക്കുന്ന ഗ്ലാസിൽ വെള്ളം ഒഴിക്കാതെ വൈപ്പർ ഓൺ ചെയ്യരുത്.

ടയറിന്റെ കാര്യക്ഷമത ഉറപ്പാക്കുക- മഴക്കാലത്ത് നിരത്തിലിറങ്ങുന്ന വാഹനങ്ങളിൽ ഗ്രിപ്പുള്ള ടയറുകൾ ഉണ്ടെന്ന് ഉറപ്പാക്കണം. തേയ്മാനം സംഭവിച്ച ടയറുകൾ കാര്യക്ഷമമായ ബ്രേക്കിങ്ങ് നൽകില്ല. ഇതിനുപുറമെ, എയർ പ്രഷർ പരിശോധിച്ച ശേഷമം മാത്രമേ വാഹനം ഉപയോഗിക്കാവൂ.

ലൈറ്റുകളും ഇന്റിക്കേറ്ററുകളും- വാഹനത്തിലെ ലൈറ്റുകളുടെയും ഇന്റിക്കേറ്ററുകളുടെയും പ്രവർത്തനം കാര്യക്ഷമമായിരിക്കണം. റോഡിൽ വ്യക്തമായ വെളിച്ചം നൽകാൻ ഹെഡ്‌ലാംമ്പ് വ്യത്തിയായി സൂക്ഷിക്കാം. ഹെഡ്‌ലാംമ്പ് ഗ്ലാസിന് മങ്ങലുണ്ടെങ്കിൽ വൈറ്റ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് തുടച്ച് തിളക്കം വീണ്ടെടുക്കാം.

വാഹനത്തിൽ ഈർപ്പമുണ്ടാവരുത്- വാഹനത്തിനുള്ളിൽ ജലാംശം കടക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിനായി ഗ്ലാസുകളും മറ്റും പൂർണമായും ഉയർത്തിയിടണം.
റെയിൻ ഗാർഡ് ഘടിപ്പിക്കുന്നതും നല്ലതാണ്.

വാഹനത്തിനുള്ളിൽ മഴവെള്ളമെത്തിയാൽ പൂപ്പലിന്റെ ആക്രമണമുണ്ടായേക്കാം.

വാഹനം കഴുകുന്നത് ശീലമാക്കാം- മഴക്കാലത്തും വാഹനം ആഴ്ചയിൽ രണ്ട് തവണയെങ്കിലും കഴുകി വൃത്തിയാക്കണം. അല്ലാത്ത പക്ഷം വാഹനത്തിൽ ചെളിയും മറ്റും അടിഞ്ഞുകൂടി വാഹനത്തിന്റെ ബോഡിയുൾപ്പെടെയുള്ള ഭാഗങ്ങളിൽ കേടുപാട് സംഭവിച്ചേക്കാം.

ബ്രേക്ക് പരിശോധന ശീലമാക്കാം- യാത്ര തുടങ്ങുന്നതിന് മുമ്പ് എല്ലാ ദിവസവും ബ്രേക്ക് പരിശോധിക്കുന്നത് ഉത്തമം.ബ്രേക്ക് ഫ്‌ളൂയിഡ് കൃത്യമായി ചേഞ്ച് ചെയ്യണം.ലീക്ക് ഇല്ലെന്നും ഉറപ്പുവരുത്തുക.

ഇരുചക്ര വാഹനങ്ങളുടെ ഡിസ്‌ക് ബ്രേക്ക് ക്ലീൻ ചെയ്ത് സൂക്ഷിക്കണം.

ഉണങ്ങിയ ശേഷം മൂടിയിടുക- മഴയിൽ ഒടിയെത്തിയ വാഹനം നനവോടെ മൂടിയിടരുത്. ഇത് വാഹനത്തിന്റെ ബോഡിയിൽ തുരുമ്പുണ്ടാക്കും. അല്ലെങ്കിൽ വാഹനത്തിലുള്ള ചെറിയ തുരുമ്പ് കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കാനും കാരണമാകും.

ബാറ്ററിക്കും കരുതൽ- മഴക്കാലത്ത് വാഹനങ്ങളുടെ ബാറ്ററിയുടെ ടെർമിനലുകളിൽ തുരുമ്പ് അല്ലെങ്കിൽ ക്ലാവ് അടിഞ്ഞുകൂടാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് ടെർമിനലുകൾ പെട്രോൾ ജെല്ലി പുരട്ടി വൃത്തിയാക്കുന്നത് ശീലമാക്കുക.

അകത്തളം- വാഹനത്തിന്റെ അകത്തളത്തിൽ കൂടുതൽ കരുതൽ ആവശ്യമാണ്.

വാഹനത്തിന്റെ ഫ്‌ളോറിൽ കാർപെറ്റ് ഉപയോഗിക്കുന്നത് ഇന്റീരിയർ വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കും. ടൗവലുകൾ ഉപയോഗിച്ച് സീറ്റ് കവർ ചെയ്യുന്നതും നല്ലതാണ്

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
129
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
14
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
406
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
144
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
159
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
ചരിത്ര നിമിഷം; ലോകത്തെ ഏറ്റവും വലിയ ചരക്ക്‌ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്‌ നങ്കൂരമിട്ടു

ചരിത്ര നിമിഷം; ലോകത്തെ ഏറ്റവും വലിയ ചരക്ക്‌ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്‌ നങ്കൂരമിട്ടു

Recent News

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
737
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
116
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
74
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
103
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025