• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചരിത്ര നിമിഷം; ലോകത്തെ ഏറ്റവും വലിയ ചരക്ക്‌ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്‌ നങ്കൂരമിട്ടു

cntv team by cntv team
June 9, 2025
in Kerala
A A
ചരിത്ര നിമിഷം; ലോകത്തെ ഏറ്റവും വലിയ ചരക്ക്‌ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്‌ നങ്കൂരമിട്ടു
0
SHARES
136
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ ചരക്ക്‌ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്‌ നങ്കൂരമിട്ടു. കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. രാവിലെ 8.45 ഓടെയാണ് കപ്പൽ തീരത്തേക്ക് അടുത്തത്. കണ്ടെയ്‌നറുകള്‍ ഇറക്കിയ ശേഷം ഐറീന യൂറോപ്പിലേക്ക് തിരിക്കും. മലയാളിയായ വില്ലി ആന്റണിയാണ് പടുക്കൂറ്റൻ കപ്പലിന്റെ കപ്പിത്താൻ.ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞത്തെത്തുമ്പോള്‍, നേട്ടങ്ങള്‍ക്കൊപ്പം അഭിമാന ചരിത്രത്തിന് കൂടിയാണ് തുറമുഖം സാക്ഷ്യം വഹിക്കുന്നത്. ഏറ്റവും വാഹക ശേഷിയുള്ള ഈ കണ്ടെയ്നര്‍ കപ്പലിനെ തുറമുഖത്തേക്കെത്തിക്കുന്നത് മലയാളിയായ ക്യാപ്റ്റനാണെന്നതാണ് അഭിമാന ചരിത്രം.കമ്മീഷന്‍ ചെയ്ത് വെറും ഒരു മാസം മാത്രമാകുന്നതിനിടെയാണ്, അര കിലോമീറ്ററോളം നീളമുള്ള ഐറിന തുറമുഖത്തെത്തുന്നത്. സിങ്കപ്പുര്‍ തുറമുഖത്തുനിന്നാണ് ഐറിന വിഴിഞ്ഞത്തേക്കെത്തുന്നത്. എംഎസ്സിയുടെ ജെയ്ഡ് സര്‍വീസില്‍ ഉള്‍പ്പെടുന്ന ഐറിനക്ക് 400 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുണ്ട്. 24,346 ടിഇയു കണ്ടെയ്‌നര്‍ ശേഷിയുള്ള കപ്പല്‍, 16.2 മീറ്റര്‍ ഡ്രാഫ്റ്റിലാണ് വിഴിഞ്ഞം ബെര്‍ത്തിലേക്ക് പ്രവേശിക്കുക.ലൈബീരിയന്‍ ഫ്‌ലാഗുള്ള ഐറിന 2023 ല്‍ നിര്‍മിച്ച് നീറ്റിലിറക്കിയതാണ്. 22 നില കെട്ടിടത്തിന്റെ ഉയരമുള്ള നിര്‍മിതിയാണ്. 19,462 ടിഇയു ശേഷിയുള്ള എംഎസ്സി ക്ലൗഡ് ജിറാഡറ്റാണ് വിഴിഞ്ഞത്ത് ഇതുവരെ വന്നതില്‍ ഏറ്റവും ശേഷിയുള്ള കപ്പല്‍.എംഎസ്സിയുടെ തന്നെ തുര്‍ക്കിയ, മിഷേല്‍ കപ്പെല്ലിനി എന്നിവയും വിഴിഞ്ഞത്ത് എത്തിയിരുന്നു. ഐറിനയില്‍നിന്ന് 4000 കണ്ടെയ്നറുകള്‍ ഇറക്കുമെന്നാണ് സൂചന. ശേഷം കപ്പല്‍ യൂറോപ്പിലേക്ക് തിരിക്കും. ദുബായ് കൊളമ്പോ തുറമുഖങ്ങളിലൊന്നും ഇതുവരെ അടുക്കാത്ത ഐറിന, ഇന്ത്യയിലെ ഒരു തുറമുഖത്ത് ആദ്യമായാണ് എത്തുന്നത്. ഇത്രയും നേട്ടങ്ങള്‍ തന്നെയാണ് വിഴിഞ്ഞത്തെ മറ്റു തുറമുഖങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

Related Posts

ഹര്‍ത്താലിലെ അതിക്രമം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
Kerala

ഹര്‍ത്താലിലെ അതിക്രമം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

April 28, 2026
72
സംസ്ഥാനത്ത് വേനൽ മഴ; വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് വേനൽ മഴ; വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

April 28, 2026
58
മിൽമ പാൽ വില കൂടും; അനുമതി നൽകി സർക്കാർ
Kerala

മിൽമ പാൽ വില കൂടും; അനുമതി നൽകി സർക്കാർ

April 28, 2026
111
‘നിർഭാഗ്യകരം, വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന പിടിവാശി എന്തിന്?’; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി
Kerala

‘നിർഭാഗ്യകരം, വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന പിടിവാശി എന്തിന്?’; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി

April 28, 2026
93
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍
Kerala

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍

April 28, 2026
160
എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും, പ്ലസ് ടു മെയ് 22-ന്; മന്ത്രി വി ശിവന്‍കുട്ടി
Kerala

എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും, പ്ലസ് ടു മെയ് 22-ന്; മന്ത്രി വി ശിവന്‍കുട്ടി

April 28, 2026
51
Next Post
ചരിത്ര നിമിഷം; ലോകത്തെ ഏറ്റവും വലിയ ചരക്ക്‌ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്‌ നങ്കൂരമിട്ടു

ചരിത്ര നിമിഷം; ലോകത്തെ ഏറ്റവും വലിയ ചരക്ക്‌ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്‌ നങ്കൂരമിട്ടു

Recent News

മാറഞ്ചേരി അധികാരിപടിയിൽ താമസിക്കുന്ന എം.എൻ കുഞ്ഞുമുഹമ്മദ് ഹാജി (റിട്ടയർഡ് പോസ്റ് മാസ്റ്റർ)നിര്യാതനായി

മാറഞ്ചേരി അധികാരിപടിയിൽ താമസിക്കുന്ന എം.എൻ കുഞ്ഞുമുഹമ്മദ് ഹാജി (റിട്ടയർഡ് പോസ്റ് മാസ്റ്റർ)നിര്യാതനായി

April 28, 2026
33
കല്ലുർമ്മ മഹാദേവ ക്ഷേത്രത്തിൽ തത്ത്വഹോമം തത്ത്വകലശപൂജ നടന്നു

കല്ലുർമ്മ മഹാദേവ ക്ഷേത്രത്തിൽ തത്ത്വഹോമം തത്ത്വകലശപൂജ നടന്നു

April 28, 2026
19
എടപ്പാൾ തുയ്യം കുട്ടത്ത് പദ്മനാഭൻ (പപ്പു) ഭാര്യ നിർമ്മല നിര്യാതയായി

എടപ്പാൾ തുയ്യം കുട്ടത്ത് പദ്മനാഭൻ (പപ്പു) ഭാര്യ നിർമ്മല നിര്യാതയായി

April 28, 2026
34
ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ ശുചീകരണ ക്യാമ്പയിന് ചങ്ങരംകുളത്ത് തുടക്കമായി

ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ ശുചീകരണ ക്യാമ്പയിന് ചങ്ങരംകുളത്ത് തുടക്കമായി

April 28, 2026
53
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025