• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഷൂട്ടൗട്ടിൽ സ്‌പെയ്‌നിനെ വീഴ്ത്തി റൊണാൾഡോയുടെ പറങ്കിപ്പട; യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗൽ ചാംപ്യന്മാർ

cntv team by cntv team
June 9, 2025
in Sports
A A
ഷൂട്ടൗട്ടിൽ സ്‌പെയ്‌നിനെ വീഴ്ത്തി റൊണാൾഡോയുടെ പറങ്കിപ്പട; യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗൽ ചാംപ്യന്മാർ
0
SHARES
49
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യുവേഫ നേഷൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ചാംപ്യന്മാർ. മ്യൂണിക്കിലെ അലയൻസ് അരീനയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ സ്പെയിനിന്റെ യുവനിരയെ വീഴ്ത്തിയാണ് റൊണാൾഡോയുടെ പറങ്കിപ്പട കിരീടമുയർത്തിയത്. ഷൂട്ടൗട്ടിൽ സ്പെയ്നിനെ 5–3ന് തോൽപ്പിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും പോർച്ചുഗല്‍ 2–2ന് പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.യുവതാരം ന്യൂനോ മെൻഡസിന്റെ തകർപ്പൻ പ്രകടനമാണ് പോർച്ചുഗലിന് കിരീടത്തിലേക്ക് നയിച്ചത്. നിർണായക ഗോളുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും തിളങ്ങി. രണ്ട് തവണ പിന്നിൽനിന്ന ശേഷമായിരുന്നു പോർച്ചുഗൽ തിരിച്ചടിച്ചത്.ആദ്യപകുതിയിൽ 2-1ന് മുന്നിലായിരുന്നു സ്പെയ്ൻ. 21–ാം മിനിറ്റിൽ യുവതാരം മാർട്ടിൻ സുബിമെൻഡിയിലൂടെ സ്പെയ്ൻ മുന്നിലെത്തി. 26–ാം മിനിറ്റിൽ യുവതാരം ന്യൂനോ മെൻഡസിലൂടെ പോർച്ചു​ഗലിന്റെ മറുപടിയെത്തി. 45–ാം മിനിറ്റിൽ മൈക്കൽ ഒയാർസബാൽ സ്പെയ്നിന്റെ രണ്ടാം ​ഗോളും നേടിയതോടെ പോർച്ചു​ഗൽ ലീഡ് വഴങ്ങിയാണ് ആദ്യപകുതിക്ക് പിരിഞ്ഞത്.

രണ്ടാം പകുതിയിൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളിലാണ് പോർച്ചുഗൽ സ്പെയിനെ സമനിലയിൽ തളച്ചത്. 61–ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിന്റെ രക്ഷകനായി അവതരിച്ചത്. ന്യൂനോ മെൻഡസായിരുന്നു രണ്ടാം ​ഗോളിന് വഴിയൊരുക്കിയത്. ലാമിൻ യമാലിന്റെ പ്രതിരോധം പൊളിച്ച് മുന്നോട്ടുകുതിച്ച മെൻഡസ് പന്ത് ബോക്സിലേക്ക് മറിച്ചു. സ്പാനിഷ് താരത്തിന്റെ ദേഹത്തുതട്ടി ഉയർന്നുപൊങ്ങിയ പന്തിൽ ക്ലോസ് റേഞ്ചിൽനിന്ന് റൊണാൾഡോയുടെ തകർപ്പൻ ഫിനിഷ്. മത്സരം 2-2 എന്ന നിലയിൽ.

ഇതോടെ മത്സരം ആവേശകരമായി. ഇരു ടീമുകൾക്കും മത്സരം സ്വന്തമാക്കാൻ അവസരങ്ങൾ ലഭിച്ചെങ്കിലും അധിക സമയത്തും സമനിലയിൽ തുടർന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ പോർച്ചുഗൽ തങ്ങളുടെ ആത്മവിശ്വാസം നിലനിർത്തി.ഷൂട്ടൗട്ടിൽ പോർച്ചുഗലിനായി ഗൊൺസാലോ റാമോസ്, വിതീന്യ, ബ്രൂണോ ഫെർണാണ്ടസ്, ന്യൂനോ മെൻഡസ്, റൂബെൻ നെവെസ് എന്നിവർ ലക്ഷ്യം കണ്ടു. സ്പെയ്നിന് വേണ്ടി മിക്കേൽ മെറീനോ, അലെക്സ് ബയേന, ഇസ്കോ എന്നിവർ ലക്ഷ്യം കണ്ടു. അൽവാരോ മൊറാട്ടോയുടെ കിക്ക് പോർച്ചുഗൽ ഗോൾ കീപ്പർ കോസ്റ്റ തട്ടിയകറ്റിയത് സ്പെയ്നിന് തിരിച്ചടിയായി. ഇതോടെ 5-3ന് ഷൂട്ടൗട്ട് സ്വന്തമാക്കിയ പോർച്ചു​ഗൽ വിജയം ഉറപ്പിക്കുകയും ചെയ്തു.

Related Posts

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും
Sports

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും

August 22, 2026
0
കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം
Kerala

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം

August 20, 2026
24
ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി
Sports

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

August 13, 2026
49
യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ
Sports

യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ

August 12, 2026
34
ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര
Sports

ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര

August 10, 2026
82
ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ
Sports

ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ

August 7, 2026
30
Next Post
വിവാഹത്തട്ടിപ്പ്: കൂടുതൽപേരെ വിവാഹം കഴിച്ചത് സ്നേഹത്തിനായി, ജയിലിൽ അടച്ചില്ലെങ്കിൽ തട്ടിപ്പ് തുടരുമെന്ന് രേഷ്മ

വിവാഹത്തട്ടിപ്പ്: കൂടുതൽപേരെ വിവാഹം കഴിച്ചത് സ്നേഹത്തിനായി, ജയിലിൽ അടച്ചില്ലെങ്കിൽ തട്ടിപ്പ് തുടരുമെന്ന് രേഷ്മ

Recent News

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

August 27, 2026
76
നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

August 27, 2026
1.2k
ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

August 27, 2026
56
ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

August 27, 2026
153
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025