മലയാളി യുവ സംരംഭകനും മലപ്പുറം പുത്തനത്താണി സിൽവാൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറുമായ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കൽ ഷുഹൈബ് (45) ഹജ്ജ് കർമങ്ങൾക്കിടെ കഴിഞ്ഞു മരിച്ചു.
ഹജ്ജ് കർമങ്ങൾക്കിടെ മിനയിൽ വെച്ചായിരുന്നു മരണം. മിനയിൽ ജംറകളിലെ കല്ലേറ് കർമം പൂർത്തിയാക്കിയ ശേഷമാണ് മരിച്ചത്. ഖബറടക്കം ഞായറാഴ്ച്ച മക്കയിൽ നടക്കും. അബുദാബി അൽ ബസ്ര ഗ്രൂപ്പ്, പുത്തനത്താണി ഹലാ മാൾ, ബേബി വിറ്റ ഫുഡ് പ്രോഡക്റ്റ്സ് എന്നീ ബിസിനസ് ഗ്രൂപ്പുകളുടെ ഡയറക്ടറായിരുന്നു.
.
ഭാര്യ: സൽമ. മക്കൽ: നിദ ഫാത്തിമ, നൈന ഫാത്തിമ, നിഹ ഫാത്തിമ, നൈസ ഫാത്തിമ. പിതാവ്: സൈതാലികുട്ടി ഹാജി (ചെയർമാൻ, സിൽവാൻ ഗ്രൂപ്പ്). മാതാവ്: ആയിശുമോൾ. സഹോദരങ്ങൾ: സാബിർ (അൽ ബസ്ര ഗ്രൂപ്പ് ഡയറക്ടർ, അബുദാബി), സുഹൈല, അസ്മ.











