• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പ്ലസ് വൺ പ്രവേശനം,ആദ്യ അലോട്‌മെന്റിലൂടെ 2,21,269 കുട്ടികൾ സ്കൂളിൽ ചേർന്നു

cntv team by cntv team
June 7, 2025
in Kerala
A A
പ്ലസ് വൺ പ്രവേശനം,ആദ്യ അലോട്‌മെന്റിലൂടെ 2,21,269 കുട്ടികൾ സ്കൂളിൽ ചേർന്നു
0
SHARES
41
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്‌മെന്റിലൂടെ 2,21,269 കുട്ടികൾ സ്കൂളിൽ ചേർന്നു. ഇതിൽ 1,21,743 ഫീസടച്ച് സ്ഥിരംപ്രവേശനം നേടിയവരാണ്. ബാക്കി 99,526 പേർ അടുത്ത അലോട്‌മെന്റുകളിൽ ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച് താത്കാലികമായാണ് ചേർന്നിരിക്കുന്നത്.തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ആദ്യ അലോട്‌മെന്റിൽ 2,49,540 കുട്ടികളാണ് ഉൾപ്പെട്ടിരുന്നത്. അലോട്‌മെന്റ്‌ ലഭിച്ചിട്ടും 27,077 പേർ പ്രവേശനമെടുത്തില്ല. അപേക്ഷയിലെ അപാകം കാരണം 1,152 പേർക്ക് പ്രവേശനം നൽകിയിട്ടില്ല.സ്പോർട്‌സ് ക്വാട്ടയിൽ ആകെ പ്രവേശനം നേടിയത് 4,670 പേരാണ്. ഇതിൽ 2,649 പേരുടേത് സ്ഥിരം പ്രവേശനമാണ്. ബാക്കി 2,021 പേർ താത്കാലികമായും സ്കൂളിൽ ചേർന്നു. ഈ വിഭാഗത്തിൽ അലോട്‌മെന്റ് ലഭിച്ചവരിൽ 1,431 കുട്ടികൾ പ്രവേശനം നേടിയിട്ടില്ല. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പുകളുടെ നിയന്ത്രണത്തിലെ മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളിൽ 1,022 പേരാണ് ആദ്യ അലോട്‌മെന്റിലൂടെ പ്രവേശനം നേടിയത്.താത്കാലിക പ്രവേശനം നേടിയവർക്ക് രണ്ടാം അലോട്‌മെന്റിൽ ആദ്യ ഓപ്ഷൻതന്നെ ലഭിച്ചാൽ സ്ഥിരമായി ചേരണം. അല്ലെങ്കിൽ വീണ്ടും താത്കാലിക പ്രവേശനത്തിന് അനുമതിയുണ്ട്. എന്നാൽ, മൂന്നാം അലോട്‌മെന്റിൽ ഏത് ഓപ്ഷൻ ലഭിച്ചാലും സ്ഥിരമായി പ്രവേശനം നേടണം.രണ്ടാം അലോട്‌മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. ആദ്യ അലോട്‌മെന്റിൽ ഉൾപ്പെടാതിരുന്നവരിൽ 65,000 പേർക്കെങ്കിലും ഇതിൽ അവസരം ലഭിച്ചേക്കും. ആദ്യ അലോട്‌മെന്റിനുശേഷം 69,034 സീറ്റുകൾ മിച്ചമുണ്ടായിരുന്നു.ഇതിനൊപ്പം ഒഴിവുവന്ന 28,229 സീറ്റുകളും ചേർത്തുള്ള 97,263 സീറ്റുകൾ ഉൾപ്പെടുത്തിയാണ് രണ്ടും മൂന്നും അലോട്‌മെന്റുകൾ നടത്തുന്നത്. ആദ്യ അലോട്മെന്റിൽ മിച്ചമുള്ളതിൽ 69,000 സീറ്റുകളും സംവരണവിഭാഗങ്ങൾക്കു നീക്കിവെച്ചിട്ടുള്ളതാണ്.ആദ്യ അലോട്‌മെന്റിൽ അർഹരായ അപേക്ഷകരില്ലെങ്കിൽ ഈ സീറ്റുകൾ ആദ്യം മറ്റു സംവരണവിഭാഗങ്ങൾക്കു കൈമാറും. ഏറ്റവും ഒടുവിലാണ് പൊതുവിഭാഗത്തിൽ പരിഗണിക്കുന്നത്.മൂന്നാം അലോട്‌മെന്റ് 16-നു നടത്തും. 18-ന് ഈ വർഷത്തെ പ്ലസ് വൺ ക്ലാസ് തുടങ്ങും.

Related Posts

‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ്  ബോസ്  താരം ഷിയാസ്  കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി
Kerala

‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ്  ബോസ്  താരം ഷിയാസ്  കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി

April 27, 2026
178
തൃശൂർ പൂരത്തിന് പരിസമാപ്‌തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്
Kerala

തൃശൂർ പൂരത്തിന് പരിസമാപ്‌തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്

April 27, 2026
43
സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
Kerala

സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

April 27, 2026
116
നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം; വീടിന് സമീപത്തുനിന്ന് 2 മൃതദേഹങ്ങൾ കണ്ടെത്തി
Crime

നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം; വീടിന് സമീപത്തുനിന്ന് 2 മൃതദേഹങ്ങൾ കണ്ടെത്തി

April 27, 2026
222
ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ ഹൈക്കോടതിയിൽ
Kerala

ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ ഹൈക്കോടതിയിൽ

April 27, 2026
34
നിതിൻ രാജിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ
Kerala

നിതിൻ രാജിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ

April 27, 2026
1.6k
Next Post
പഞ്ചായത്തംഗത്തിന്റെ കടയിൽ ഒളിപ്പിച്ച നിലയിൽ 7 കിലോ കഞ്ചാവ്; പിടിച്ചെടുത്ത് കട്ടപ്പന പോലീസ്, അറസ്റ്റ്

പഞ്ചായത്തംഗത്തിന്റെ കടയിൽ ഒളിപ്പിച്ച നിലയിൽ 7 കിലോ കഞ്ചാവ്; പിടിച്ചെടുത്ത് കട്ടപ്പന പോലീസ്, അറസ്റ്റ്

Recent News

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

April 27, 2026
159
‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ്  ബോസ്  താരം ഷിയാസ്  കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി

‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ്  ബോസ്  താരം ഷിയാസ്  കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി

April 27, 2026
178
തൃശൂർ പൂരത്തിന് പരിസമാപ്‌തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്

തൃശൂർ പൂരത്തിന് പരിസമാപ്‌തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്

April 27, 2026
43
സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

April 27, 2026
116
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025