പാലക്കാട്: പാലക്കാട് – പൊള്ളാച്ചി റോഡിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. പഴനിയാർ പാളയം സ്വദേശി ജയന്തി മാർട്ടിൻ (37) ആണ് മരിച്ചത്. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. റോഡിലൂടെ പോകുന്നതിനിടെ സ്കൂട്ടർ കുഴിയിൽ വീണ് മറിഞ്ഞു. ഇതോടെ റോഡിലേക്ക് തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. കരുവപാറ സെൻ പോൾസ് സ്കൂളിന് സമീപത്താണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് തന്നെ സ്ത്രീ മരിച്ചു. അങ്കണവാടി ടീച്ചറാണ് മരിച്ച ജയന്തി മാർട്ടിൻ.