• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ദാരിദ്ര്യത്തില്‍ ഞെരുങ്ങുന്ന പഴയ കെഎസ്ആര്‍ടിസിയല്ലെന്ന് മന്ത്രി; പുത്തന്‍ പരിഷ്‌കാരങ്ങളുമായി ആനവണ്ടി

cntv team by cntv team
June 5, 2025
in Kerala
A A
ദാരിദ്ര്യത്തില്‍ ഞെരുങ്ങുന്ന പഴയ കെഎസ്ആര്‍ടിസിയല്ലെന്ന് മന്ത്രി; പുത്തന്‍ പരിഷ്‌കാരങ്ങളുമായി ആനവണ്ടി
0
SHARES
86
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ദാരിദ്ര്യവും പഞ്ഞവും കൊണ്ടു ഞെരുങ്ങുന്ന പഴയ കെഎസ്ആര്‍ടിസിയല്ല ഇനിയെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. പുതിയ ബസുകള്‍ ഈ മാസം അവസാനം എത്തും. ഏറ്റവും അത്യാധുനിക വണ്ടിയാണ് വാങ്ങാന്‍ പോകുന്നതെന്നും കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ വണ്ടികളാണ് ഇവയെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂള്‍ ഇതിനോടകം ഹിറ്റ് ആണ്. മൂന്നാറിലെ ഡബിള്‍ ഡെക്കര്‍ ബസ് 52 ലക്ഷം രൂപ ലാഭം ഉണ്ടാക്കി. കെഎസ്ആര്‍ടിസി ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി ചൂണ്ടികാട്ടി.കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഒരുമിച്ച് നല്‍കാന്‍ കഴിഞ്ഞു. മുഴുവന്‍ പണവും ഒറ്റ അക്കൗണ്ടില്‍ എത്തുന്ന തരത്തില്‍ ക്രമീകരിച്ചു. രാഷ്ട്രീയം പറയുകയല്ല. ജീവനക്കാര്‍ക്ക് തന്നെ വിശ്വസിക്കാമെന്നും മന്ത്രി പറഞ്ഞു.കെഎസ്ആര്‍ടിസിയില്‍ ‘ചലോ ആപ്പ്’ വരാന്‍ പോവുകയാണ്. ട്രയല്‍ റണ്‍ നടക്കുകയാണ്. ഇതോടെ ബസ് സമയം അടക്കം എല്ലാ വിവരങ്ങളും ഫോണില്‍ ലഭിക്കും. ആപ്പ് വരുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാവും. ബസ് കൃത്യസമയത്ത് തന്നെ യാത്ര ആരംഭിക്കണം. വൈകിപ്പിക്കാന്‍ പാടില്ലെന്നും മന്ത്രി സൂചിപ്പിച്ചു.കുട്ടികള്‍ക്കുള്ള സ്മാര്‍ട്ട് കാര്‍ഡും വിതരണം വൈകാതെ വിതരണം ചെയ്യും. എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് തന്റെ സ്മാര്‍ട്ട് കാര്‍ഡ് പത്താം ക്ലാസ് വരെ ഉപയോഗിക്കാം. ഒരു മാസം 25 ദിവസം കുട്ടിക്ക് സ്മാര്‍ട്ട്കാര്‍ഡ് ഉപയോഗിക്കാം. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തേക്കാവും കാര്‍ഡ് നല്‍കുക. അംഗപരിമിതര്‍ക്കും കാര്‍ഡ് സംവിധാനം കൊണ്ടുവരും. ആളുകളെ ബുദ്ധിമുട്ടിക്കുന്ന പരിപാടി കെഎസ്ആര്‍ടിസി അവസാനിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.കെഎസ്ആര്‍ടിസി കൊറിയര്‍ വീട്ടില്‍ കൊണ്ട് നല്‍കുന്ന സംവിധാനം കൊണ്ടുവരും. മദ്യപിച്ചുവാഹനം ഓടിക്കുന്നത് തടയാന്‍ കൊണ്ടുവന്ന ബ്രീത് അനലൈസര്‍ അട്ടിമറിക്കാന്‍ ചിലര്‍ അരിഷ്ടവും ഹോമിയോ ഗുളികയും കൊണ്ടുവന്നു. അരിഷ്ടം കുടിച്ച് പനിമാറ്റുന്നുവെന്നൊന്നും പറഞ്ഞുവരേണ്ടതില്ല. മദ്യപിച്ചു വാഹനം ഓടിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി താക്കീത് നല്‍കി. എന്നാല്‍ ജീവനക്കാരുടെ കഞ്ഞിയില്‍ പാറ്റയിടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Posts

സംസ്ഥാനത്ത് നാളെ മദ്യം കിട്ടില്ല ,​ ബിവറേജസ് ഷോപ്പുകളും ബാറുകളും അടച്ചിടും
Kerala

സംസ്ഥാനത്ത് നാളെ മദ്യം കിട്ടില്ല ,​ ബിവറേജസ് ഷോപ്പുകളും ബാറുകളും അടച്ചിടും

June 25, 2026
148
ഹൈക്കോടതി കൈവിട്ടു, KSRTC സൗജന്യ യാത്രയ്‌ക്കെതിരേ കോംപറ്റീഷൻ കമ്മിഷനെ സമീപിക്കാൻ സ്വകാര്യബസുകൾ
Kerala

ഹൈക്കോടതി കൈവിട്ടു, KSRTC സൗജന്യ യാത്രയ്‌ക്കെതിരേ കോംപറ്റീഷൻ കമ്മിഷനെ സമീപിക്കാൻ സ്വകാര്യബസുകൾ

June 25, 2026
128
കാട്ടാനകളെ തുരത്താൻ ‘ചക്കപ്പഴം’, പഴുക്കും മുമ്പ് ശേഖരിക്കും:​ സമഗ്ര പദ്ധതിയുമായി സർക്കാർ
Kerala

കാട്ടാനകളെ തുരത്താൻ ‘ചക്കപ്പഴം’, പഴുക്കും മുമ്പ് ശേഖരിക്കും:​ സമഗ്ര പദ്ധതിയുമായി സർക്കാർ

June 25, 2026
77
14 കുട്ടികളെ പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി ആയ മദ്രസ അദ്ധ്യാപകൻ ബീഹാറിൽ പിടിയിൽ
Crime

14 കുട്ടികളെ പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി ആയ മദ്രസ അദ്ധ്യാപകൻ ബീഹാറിൽ പിടിയിൽ

June 25, 2026
454
മഞ്ചേരിയിൽ ഇന്നോവ കാറില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍
Crime

മഞ്ചേരിയിൽ ഇന്നോവ കാറില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍

June 25, 2026
147
പെരുമ്പാവൂരിൽ 18 കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ഇതൊരു തുടക്കം മാത്രമെന്ന് റേഞ്ച് ഡിഐജി
Crime

പെരുമ്പാവൂരിൽ 18 കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ഇതൊരു തുടക്കം മാത്രമെന്ന് റേഞ്ച് ഡിഐജി

June 25, 2026
179
Next Post
ബെംഗളൂരുവിലെ അപകടം; ആർസിബിക്കും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുമെതിരെ കേസെടുത്തു

ബെംഗളൂരുവിലെ അപകടം; ആർസിബിക്കും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുമെതിരെ കേസെടുത്തു

Recent News

വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ ലഹരിക്കെതിരെ താളവിസ്മയമൊരുക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം

വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ ലഹരിക്കെതിരെ താളവിസ്മയമൊരുക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം

June 26, 2026
2
മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യാന്‍ യോഗം ചേര്‍ന്ന് തവനൂർ എംഎല്‍എ

മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യാന്‍ യോഗം ചേര്‍ന്ന് തവനൂർ എംഎല്‍എ

June 26, 2026
2
പെരുമ്പടപ്പില്‍ ഫുട്ബോൾ പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ

പെരുമ്പടപ്പില്‍ ഫുട്ബോൾ പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ

June 26, 2026
7
പാവിട്ടപ്പുറം എ.ആർ.എച്ച്.എസ്.എസ്-ഫോർ ഗേൾസ് റേഞ്ചർ യൂണിറ്റിന്റെ വായനാ വാരാചരണംസമാപിച്ചു

പാവിട്ടപ്പുറം എ.ആർ.എച്ച്.എസ്.എസ്-ഫോർ ഗേൾസ് റേഞ്ചർ യൂണിറ്റിന്റെ വായനാ വാരാചരണംസമാപിച്ചു

June 26, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025