• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പൊലീസിന്‍റെ നേതൃത്വത്തിൽ ഇത്തരമൊരു പദ്ധതി ആദ്യം; പഠനം പാതിവഴിയിൽ നിർത്തിയ 54 കുട്ടികൾ തിരികെ സ്കൂളുകളിലേക്ക്

cntv team by cntv team
June 3, 2025
in Kerala
A A
പൊലീസിന്‍റെ നേതൃത്വത്തിൽ ഇത്തരമൊരു പദ്ധതി ആദ്യം; പഠനം പാതിവഴിയിൽ നിർത്തിയ 54 കുട്ടികൾ തിരികെ സ്കൂളുകളിലേക്ക്
0
SHARES
71
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: വിവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച വിദ്യാർത്ഥികളെ തിരികെ സ്കൂളിൽ എത്തിച്ച് കോഴിക്കോട് സിറ്റി പൊലീസ്. വിവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച 54 കുട്ടികളെയാണ് ‘ബാക് ടു സ്കൂൾ’ ക്യാമ്പയിനിലൂടെ തിരികെ സ്കൂളുകളിൽ ചേർത്തത്.

കോഴിക്കോട് സിറ്റി സോഷ്യൽ പൊലീസിങ് വിഭാഗത്തിന്‍റെ ഭാഗമായി പദ്ധതിയുടെ നോഡൽ ഓഫീസറും അഡീഷണൽ എസ്പിയുമായ വി എം അബ്ദുൽ വഹാബിന്‍റെ നേതൃത്വത്തിലാണ് ഈ ക്യാമ്പയിൻ ആരംഭിച്ചത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇങ്ങനൊരു പദ്ധതി പൊലീസ് നടപ്പാക്കുന്നത്. പഠനത്തിൽ നിന്ന് കൊഴിഞ്ഞുപോയ കുട്ടികളെ കണ്ടെത്തി സ്കൂളിലേക്ക് തിരികെ എത്തിച്ച് പഠനം ഉറപ്പാക്കുന്ന ഈ പദ്ധതി വിദ്യാഭ്യാസ വകുപ്പിന്‍റെയും സന്നദ്ധ സംഘനകളുടെയും സോഷ്യൽ പൊലീസിങ് വിഭാഗത്തിന്‍റെയും സഹകരണത്തോടു കൂടിയാണ് നടക്കുന്നത്.

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ 68 കുട്ടികളാണ് ജില്ലയിൽ പഠനം പൂർത്തിയാക്കാതെ സ്കൂൾ വിട്ടുപോയതെന്ന് മനസ്സിലായതായി നോഡൽ ഓഫീസർ പറഞ്ഞു. ഈ കുട്ടികളുടെ താമസസ്ഥലം തേടിപ്പിടിച്ച് പൊലീസുകാർ കുട്ടികളുടെ മാതാപിതാക്കളെ ബന്ധപ്പെട്ടു. 54 കുട്ടികളെ സ്കൂളിലേക്ക് തിരികെ അയക്കാൻ തീരുമാനമായി. അവർക്ക് സ്കൂളുകളിൽ റീ- അഡ്മിഷൻ തയ്യാറാക്കുകയും ചെയ്തു.

സോഷ്യൽ പോലീസിങിന്‍റെ ഭാഗമായ ഹോപ് പദ്ധതിയിലേക്ക് കുട്ടികളെ കണ്ടെത്തുന്നതിനോട് ഒപ്പമാണ് ഈ പദ്ധതിയും നടപ്പിലാക്കിയത്. ബാക്കിയുള്ള 14 കുട്ടികളിൽ 7 പേരെ ഹോപ് പദ്ധതിയിലും ചേർത്ത് തുടർപഠനത്തിന് അവസരമൊരുക്കി. എന്നാൽ അന്യസംസ്ഥാനത്ത് നിന്നുള്ള മറ്റ് കുട്ടികളുടെ വിവരം ഇനിയും ലഭിക്കാനുണ്ട്. അവർ മടങ്ങി സ്വദേശത്തേക്ക് പോയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. പഠനം ഉപേക്ഷിച്ചവരിൽ കൂടുതലും ഹൈസ്കൂൾ ക്ലാസ്സുകളിലെ കുട്ടികളാണ്.ആൺകുട്ടികളാണ് ഇവരിൽ കൂടുതൽ പേരും. തിരികെ സ്കൂളിലെത്തിച്ച കുട്ടികളുടെ പഠന കാര്യങ്ങൾ സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട് കേരള പൊലീസ് വിലയിരുത്തുകയും ഒപ്പം ഈ കുട്ടികൾക്ക് വ്യക്തിഗത മെന്‍റർമാരെ നൽകി പഠനത്തിൽ സഹായിക്കുകയും ചെയ്യും എന്ന് നോഡൽ ഓഫീസർ അറിയിച്ചു.

Related Posts

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
Crime

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
210
അബ്കാരി കേസ്; ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു
Kerala

അബ്കാരി കേസ്; ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

September 19, 2026
34
തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ
Crime

തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ

September 19, 2026
98
‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം
Entertainment

‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം

September 19, 2026
40
പത്തുകോടിയുടെ എംഡിഎംഎ പിടിച്ച സംഭവം: നാലുപേർകൂടി അറസ്റ്റിൽ; കേസിൽ ഇതുവരെ 13 പേർ പിടിയിലായി
Crime

പത്തുകോടിയുടെ എംഡിഎംഎ പിടിച്ച സംഭവം: നാലുപേർകൂടി അറസ്റ്റിൽ; കേസിൽ ഇതുവരെ 13 പേർ പിടിയിലായി

September 19, 2026
66
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു

September 19, 2026
77
Next Post
അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെങ്കിലും കരുതൽ വേണം; ഇന്ന് 5 ജില്ലകളിലും നാളെ 7 ജില്ലകളിലും യെല്ലോ അലർട്ട്

അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെങ്കിലും കരുതൽ വേണം; ഇന്ന് 5 ജില്ലകളിലും നാളെ 7 ജില്ലകളിലും യെല്ലോ അലർട്ട്

Recent News

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
131
വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

September 19, 2026
71
പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
210
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025