കൊച്ചി ∙ എറണാകുളം മുനമ്പം പള്ളിപ്പുറത്ത് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. പനമ്പള്ളിനഗർ സ്വദേശിനി പ്രീതയെ (43) ഭർത്താവ് തൈപ്പറമ്പിൽ വീട്ടിൽ സുരേഷാണ് വെട്ടിക്കൊന്നത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഇരുവരും സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നെന്നും സെന്റ് മൈക്കിൾ സ്കൂളിനു സമീപമെത്തിയപ്പോൾ സ്കൂട്ടർ നിർത്തി ഇറങ്ങിയശേഷം നടുറോഡിൽ പ്രീതയെ സുരേഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് വിവരം. ഇതിനു ശേഷം സുരേഷ് മുനമ്പം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കഴുത്തിലടക്കം ശരീരത്തിൽ ആഴത്തിലാണ് പ്രീതയ്ക്ക് കുത്തേറ്റത്