ചങ്ങരംകുളം:ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ പ്രവേശനോത്സവം അജിത്ത് എഴുത്തച്ഛൻ ഉദ്ഘാടനം ചെയ്തു.അഖില ഭാരത അയ്യപ്പ സേവാ സംഘം ജില്ലാ പ്രസിഡന്റ് കണ്ണൻ പന്താവൂർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പ്രകാശൻ തവനൂർ സ്വാഗതം പറഞ്ഞു.അഖിലേന്ത്യാ സെക്രട്ടറി വി.വി.മുരളിധരൻ,ജില്ലാ ട്രഷറർ ശ്രീകാന്ത് കാലടിത്തറ, ജില്ലാ ജോയന്റ് സെക്രട്ടറി ടി.കൃഷ്ണൻ നായർ,സ്കൂൾ കമ്മറ്റി ജോയന്റ് സെക്രട്ടറി രാജൻ മാസ്റ്റർ,സ്കൂൾ പ്രിൻസിപ്പാൾ വി.വി ബാബു,സ്കൂൾ ഹെഡ് മിസ്ട്രസ് ടി.പി. സുമ,സ്റ്റാഫ് സെക്രട്ടറി കെ.സി.സൗമ്യ ഷാജി എന്നിവർ പ്രസംഗിച്ചു.തുടർന്ന് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.