• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഇനി ആപ്പിളിന്റെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ ഉടനടി കൈയിലെത്തും; ആപ്പിൾ ഇമാജിന്റെ കേരളത്തിലെ ഏറ്റവും വലിയ സ്റ്റോർ കൊച്ചി ലുലു മാളിൽ

cntv team by cntv team
May 31, 2025
in Kerala
A A
ഇനി ആപ്പിളിന്റെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ ഉടനടി കൈയിലെത്തും; ആപ്പിൾ ഇമാജിന്റെ കേരളത്തിലെ ഏറ്റവും വലിയ സ്റ്റോർ കൊച്ചി ലുലു മാളിൽ
0
SHARES
65
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇമാജിന്‍ ബൈ ആപ്പിള്‍ , കേരളത്തിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ആപ്പിള്‍ പ്രീമിയം പാര്‍ട്ണര്‍ സ്റ്റോര്‍ കൊച്ചി ലുലു മാളില്‍ തുറന്നു. നടനും സംവിധായകനുമായ ബേസില്‍ ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഷോപ്പിങ് മാളിന്റെ ഒന്നാം നിലയില്‍ 3312 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് അത്യാധുനിക ഷോറൂം സ്ഥിതി ചെയ്യുന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ ആഗോള ഡിസൈന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരുക്കിയ ഈ വിശാലമായ സ്റ്റോര്‍ ഷോപ്പിംഗ് ഇടത്തിന് അപ്പുറം ആപ്പിളിന്റെ മികച്ച ഒരു അനുഭവ കേന്ദ്രം കൂടിയാണ്.

കേരളത്തില്‍ ഇതുവരെ ആപ്പിള്‍ റിസെല്ലിങ് സ്റ്റോറുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത്തരം സ്റ്റോറുകളില്‍ ലഭിക്കാത്ത ആപ്പിളിന്റെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ ലഭിക്കുമെന്നതാണ് പ്രീമിയം പാര്‍ട്ണര്‍ സ്റ്റോറുകളുടെ പ്രത്യേകത. കൊച്ചിയിലേത് ഇമാജിന്റെ മൂന്നാമത്തെ ആപ്പിള്‍ പ്രീമിയം പാര്‍ട്ണര്‍ സ്റ്റോറാണ്. ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് മറ്റു സ്റ്റോറുകള്‍.

കേരളത്തിലെ പുതു തലമുറയിലെ ആപ്പിള്‍ പ്രേമികളുടെ ആവശ്യകതയ്ക്ക് അനുസരിച്ചുള്ള മുന്‍നിര സ്റ്റോറാണ് കൊച്ചിയിലേത്. അംഗീകൃത ഇന്റഗ്രേറ്റഡ് സര്‍വീസ് സെന്ററിന്റെ സേവനവും പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. ആപ്പിളിന്റെ വൈദഗ്ദ്ധ്യവും സേവനവും ഉപഭോക്തൃപിന്തുണയും ഒരുകുടക്കീഴില്‍ അനുഭവിക്കാനാകുമെന്നതാണ് ഷോറൂമിന്റെ മറ്റൊരു പ്രത്യേകത.

ഹാന്‍ഡ്സ്-ഓണ്‍ ഡെമോ, വിദഗ്ധ മാര്‍ഗനിര്‍ദേശങ്ങള്‍, ആകര്‍ഷകമായ ഇമ്മേഴ്‌സീവ് സോണുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സ്റ്റോര്‍ ആപ്പിള്‍ ആരാധകര്‍ക്ക് പുതിയൊരു ലോകം തുറക്കും. 2004-ല്‍ രാജ്യത്തെ ആദ്യ ആപ്പിള്‍ എക്‌സ്‌ക്ലൂസീവ് സ്റ്റോറായി പ്രവര്‍ത്തനം തുടങ്ങിയ ഇമാജിന്‍ ബൈ ആംപിളിന് ഇപ്പോള്‍ രാജ്യത്തുടനീളം 45-ല്‍ അധികം ആപ്പിള്‍ റീസെല്ലിങ് സ്റ്റോറുകളുണ്ട്. കേരളത്തില്‍ മാത്രം 12 റീസെല്ലിങ് സ്‌റ്റോറുകളാണുള്ളത്.

‘ഒരു ഉത്പന്നത്തിന് അപ്പുറം ആപ്പിളിന്റെ നവീന അനുഭവം ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നതിലാണ് ഇമാജിന്‍ ബൈ ആംപിള്‍ ശ്രദ്ധ ചെലുത്തുന്നത്. ലുലുമാളില്‍ ആപ്പിള്‍ പ്രീമിയം പാര്‍ട്ണര്‍ സ്റ്റോര്‍ തുറന്നതിലൂടെ കേരളത്തിലെ പ്രീമിയം റീട്ടെയിലിന് പുതിയ നിലവാരം ഉറപ്പുവരുത്തുവാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ട്’- ആംപിള്‍ ഗ്രൂപ്പ് ചീഫ് ബിസിനസ് ഓഫീസര്‍ പാര്‍ത്ഥ സാരഥി ഭട്ടാചാര്യ പറഞ്ഞു.

ആരംഭം മുതല്‍ ഉദ്ഘാടനം വരെയുള്ള സുപ്രധാന ഘട്ടങ്ങളില്‍ അതിന്റെ എല്ലാ ആവേശവും കാത്തുസൂക്ഷിക്കുവാനും ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുവാനും തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ആംപിള്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ നേഹ ജിന്‍ഡാല്‍ പറഞ്ഞു.

Related Posts

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

July 27, 2026
3
സ്‌കൂളുകളില്‍ സൗജന്യ കെ ഫോണ്‍ സേവനം നിര്‍ത്തലാക്കിയ നടപടി; തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്
Kerala

സ്‌കൂളുകളില്‍ സൗജന്യ കെ ഫോണ്‍ സേവനം നിര്‍ത്തലാക്കിയ നടപടി; തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

July 27, 2026
1
നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു
Kerala

നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

July 27, 2026
4
‘സ്വകാര്യ ബസുകളുടെ  പ്രശ്നം  പരിഹരിക്കും, സീറോ  ടിക്കറ്റ്  പുരുഷന്മാർക്ക്  നൽകുന്നത്  ഇരിക്കുന്ന  കമ്പ്  വെട്ടുന്ന  നടപടി’
Kerala

‘സ്വകാര്യ ബസുകളുടെ  പ്രശ്നം  പരിഹരിക്കും, സീറോ  ടിക്കറ്റ്  പുരുഷന്മാർക്ക്  നൽകുന്നത്  ഇരിക്കുന്ന  കമ്പ്  വെട്ടുന്ന  നടപടി’

July 27, 2026
3
‘ഗുരുവായൂർ  ക്ഷേത്രത്തിലെ ഓഡിറ്റിൽ ഗുരുതര പോരായ്മ’; 43 വർഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ പരിശോധന നടത്തിയിട്ടില്ലെന്ന് ഹൈക്കോടതി
Kerala

‘ഗുരുവായൂർ  ക്ഷേത്രത്തിലെ ഓഡിറ്റിൽ ഗുരുതര പോരായ്മ’; 43 വർഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ പരിശോധന നടത്തിയിട്ടില്ലെന്ന് ഹൈക്കോടതി

July 27, 2026
25
ശബരിമല സീസൺ: 600 ബസ്സുകൾ വാടകയ്ക്കെടുക്കാൻ KSRTC; പ്രൈവറ്റ് ബസ്സുകൾക്കും അവസരം, കരാർ ക്ഷണിച്ചു
Kerala

ശബരിമല സീസൺ: 600 ബസ്സുകൾ വാടകയ്ക്കെടുക്കാൻ KSRTC; പ്രൈവറ്റ് ബസ്സുകൾക്കും അവസരം, കരാർ ക്ഷണിച്ചു

July 27, 2026
11
Next Post
ചൂരൽമലയിൽ മിണ്ടാപ്രാണികളോട് ക്രൂരത; ഇറച്ചിയിൽ വിഷം കലർത്തി തെരുവുനായ്ക്കൾക്ക് നൽകി

ചൂരൽമലയിൽ മിണ്ടാപ്രാണികളോട് ക്രൂരത; ഇറച്ചിയിൽ വിഷം കലർത്തി തെരുവുനായ്ക്കൾക്ക് നൽകി

Recent News

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

July 27, 2026
3
സ്‌കൂളുകളില്‍ സൗജന്യ കെ ഫോണ്‍ സേവനം നിര്‍ത്തലാക്കിയ നടപടി; തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

സ്‌കൂളുകളില്‍ സൗജന്യ കെ ഫോണ്‍ സേവനം നിര്‍ത്തലാക്കിയ നടപടി; തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

July 27, 2026
1
നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

July 27, 2026
4
എടപ്പാൾ ശുകപുരം ആശുപത്രിക്ക് മുൻവശത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

എടപ്പാൾ ശുകപുരം ആശുപത്രിക്ക് മുൻവശത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

July 27, 2026
57
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025