ചങ്ങരംകുളം:എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ ആലങ്കോട്, നന്നംമുക്ക്, കടവല്ലൂർ, ചാലിശ്ശേരി പഞ്ചായത്തുകളിലെ മിടുക്കരായ വിദ്യാർത്ഥികളെ ചങ്ങരംകുളം സിയോൺ ഫാമിലി ഫിറ്റ്നെസ് സ്റ്റുഡിയോ നടത്തിയ കുടുംബ സംഗമത്തിൽ അനുമോദിച്ചു.ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി. ഷഹീർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.സിയോൺ മാനേജിങ് ഡയറക്ടർ പി. മുനീർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷഹന നാസർ,ടി.വി.മുഹമ്മദ് അബ്ദുറഹ്‌മാൻ,ഷാജി കൂട്ടുമാടത്തിൽ, വി.വി. ഷബീർ ബാബു
എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.







