• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പൊതുമധ്യത്തിൽ സൈലന്‍സറിൽ നിന്ന് തീ പുറപ്പെടുവിച്ച് ഭീതി സൃഷ്ടിച്ചു; കാർ പിടിച്ചെടുത്ത് പൊലീസ്, 22,500 രൂപ പിഴ

cntv team by cntv team
May 25, 2025
in Kerala
A A
പൊതുമധ്യത്തിൽ സൈലന്‍സറിൽ നിന്ന് തീ പുറപ്പെടുവിച്ച് ഭീതി സൃഷ്ടിച്ചു; കാർ പിടിച്ചെടുത്ത് പൊലീസ്, 22,500 രൂപ പിഴ
0
SHARES
167
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിലമ്പൂര്‍: പൊതുമധ്യത്തില്‍ സൈലന്‍സറില്‍ നിന്ന് തീ പുറപ്പെടുവിച്ച് ഭീതി സൃഷ്ടിച്ച യുവാവിനെതിരെ നടപടി. മലപ്പുറം നിലമ്പൂരിലാണ് സംഭവം. വണ്ടൂര്‍ പുളിക്കല്‍ സ്വദേശിയായ യുവാവിന്റേതാണ് ‘തീ തുപ്പുന്ന കാര്‍’. ഇയാളുടെ കാര്‍ പൊലീസ് പിടിച്ചെടുത്തു. മോട്ടോര്‍ വാഹന വകുപ്പ് യുവാവിന് 22,500 രൂപ പിഴ ചുമത്തുകയും ചെയ്തു.ഇക്കഴിഞ്ഞ 23ന് രാത്രി നിലമ്പൂര്‍ ചന്തക്കുന്ന് മള്‍ട്ടിപ്ലക്‌സ് തിയേറ്ററിന്റെ പാര്‍ക്കിങ് സ്ഥലത്താണ് സംഭവം നടന്നത്. മറ്റ് വാഹനങ്ങള്‍ക്കിടയില്‍വെച്ച് സൈലന്‍സറില്‍ നിന്ന് യുവാവ് തീ പുറപ്പെടുവിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിച്ചത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് സിഐ സുനില്‍ പുളിക്കലിന്റെ നിര്‍ദേശ പ്രകാരം എസ് ഐ ടി പി മുസ്തഫ, വിവേക് ജംഷാദ് എന്നിവര്‍ ചേര്‍ന്ന് കാര്‍ കസ്റ്റഡിയില്‍ എടുത്തു. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം ഇന്നലെ എഎംവിഐ എ അജിത് കുമാര്‍ വാഹനം പരിശോധിച്ചു.യൂട്യൂബില്‍ കണ്ട ഉപകരണം വിദേശത്തുനിന്ന് വരുത്തിയാണ് യുവാവ് സൈലന്‍സറിന് മാറ്റം വരുത്തിയത്. പാലക്കാട്ടെ വര്‍ക്ക്‌ഷോപ്പില്‍വെച്ചായിരുന്നു മോഡിഫിക്കേഷന്‍ വരുത്തിയത്. ടയര്‍, വെളിച്ച സംവിധാനങ്ങള്‍ അടക്കമുള്ളവയില്‍ മാറ്റം വരുത്തിയതിന് അടക്കമാണ് എംവിഡി പിഴ ചുമത്തിയിരിക്കുന്നത്. പിഴ അടച്ചതിനെ തുടര്‍ന്ന് കാര്‍ യുവാവിന് വിട്ടു നല്‍കി. യുവാവിനോട് ആര്‍സി ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനകം കാര്‍ പൂര്‍വസ്ഥിതിയിലാക്കി പരിശോധനയ്ക്ക് സബ് ആര്‍ടി ഓഫീസില്‍ ഹാജരാക്കണം. വീഴ്ച വരുത്തിയാല്‍ ആര്‍സി റദ്ദ് ചെയ്യും.

Related Posts

പിന്തുണച്ച് സ്വതന്ത്രൻ, കൗൺസിലർ സുഗതന് ആറുമാസം അവധി; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധം
Kerala

പിന്തുണച്ച് സ്വതന്ത്രൻ, കൗൺസിലർ സുഗതന് ആറുമാസം അവധി; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധം

July 31, 2026
127
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

July 31, 2026
78
തീപിടിച്ചയുടൻ ഓടി കുളത്തിൽ ചാടി; വെമ്പായത്തെ ബാർ ആക്രമണത്തിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു
Kerala

തീപിടിച്ചയുടൻ ഓടി കുളത്തിൽ ചാടി; വെമ്പായത്തെ ബാർ ആക്രമണത്തിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു

July 31, 2026
176
സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു
Kerala

സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു

July 31, 2026
116
പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു
Kerala

പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു

July 31, 2026
168
മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു
Kerala

മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു

July 31, 2026
44
Next Post
‘ദുഷ്ടശക്തികൾക്കെതിരെ ഇന്ത്യ നിശബ്ദത പാലിക്കില്ല’: ഭീകരതയ്‌ക്കെതിരെ ആഗോളതലത്തിൽ പോരാടണമെന്ന് ശശി തരൂർ

'ദുഷ്ടശക്തികൾക്കെതിരെ ഇന്ത്യ നിശബ്ദത പാലിക്കില്ല': ഭീകരതയ്‌ക്കെതിരെ ആഗോളതലത്തിൽ പോരാടണമെന്ന് ശശി തരൂർ

Recent News

മഴ മുന്നറിയിപ്പിൽ മാറ്റം: നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം: നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 1, 2026
102
മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി

August 1, 2026
44
ചങ്ങരംകുളം മേഖലയിൽ കനത്ത മഴ; മരം വീണ് വീടിന് നാശം, ഹൈവേയിൽ മതിൽ തകർന്നു, വൈദ്യുതി വിതരണം തടസ്സപ്പെട്ടു

ചങ്ങരംകുളം മേഖലയിൽ കനത്ത മഴ; മരം വീണ് വീടിന് നാശം, ഹൈവേയിൽ മതിൽ തകർന്നു, വൈദ്യുതി വിതരണം തടസ്സപ്പെട്ടു

August 1, 2026
195
കനത്ത മഴ ‘മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്ഞായർ അവധി

കനത്ത മഴ ‘മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്ഞായർ അവധി

August 1, 2026
182
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025