എറണാകുളം തിരുവാണിയൂരിലെ നാലു വയസുകാരിയുടെ കൊലപാതകത്തില്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് വേണ്ടി പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു. കുട്ടിയുടെ പിതൃ സഹോദരനാണ് പ്രതി. കസ്റ്റഡി അപേക്ഷ കോലഞ്ചേരി കോടതി ഇന്ന് പരിഗണിക്കും. ഇന്നലെയാണ് കസ്റ്റഡി അപേക്ഷ നല്‍കിയത്.അതേസമയം, എറണാകുളം തിരുവാണിയൂരിലെ നാല് വയസുകാരിയുടെ കൊലപാതകത്തില്‍ അമ്മയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. അമ്മയുമായി ഇന്ന് കുട്ടി പഠിച്ച അങ്കണവാടി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയേക്കും.
ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ അമ്മ തയാറായിരുന്നില്ല. കൂടാതെ പോക്‌സോ കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. പിന്നീട് രണ്ട് പേരെയും ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനിടെ കുട്ടിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. കുട്ടി പീഡിപ്പിക്കപ്പെട്ടത് മരണത്തിന് 20 മണിക്കൂര്‍ മുന്‍പ്. ഫോറന്‍സിക് സര്‍ജന്‍ ആണ് വിവരം പൊലീസിനെ അറിയിച്ചത്. കുട്ടിയുടെ സംസ്‌കാരത്തിനുശേഷം പൊലീസ് ഇയാളെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. പീഡനം നടന്ന സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത് ഇയാള്‍ മാത്രം എന്ന് പൊലീസ് കണ്ടെത്തി.










