• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പത്തനംതിട്ടയിൽ 17കാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസ്; പ്രതി സജിൻ കുറ്റക്കാരൻ; ശിക്ഷാവിധി നാളെ

cntv team by cntv team
May 23, 2025
in Kerala
A A
പത്തനംതിട്ടയിൽ 17കാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസ്; പ്രതി സജിൻ കുറ്റക്കാരൻ; ശിക്ഷാവിധി നാളെ
0
SHARES
146
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്നാണ് പ്രതി സജിൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നാളെയാണ് ശിക്ഷാവിധി.2017 ജൂലൈ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാരിക എന്ന പെൺകുട്ടിയേയായിരുന്നു ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവ ദിവസം മുത്തച്ഛന്റെ വീട്ടിലായിരുന്നു ശാരിക. വൈകിട്ട് ആറരയോടെ പ്രതി സജിന്‍ പെട്രോളുമായി പെണ്‍കുട്ടി ഉണ്ടായിരുന്ന മുത്തച്ഛന്റെ വീട്ടിലേക്ക് എത്തി. വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല. വീടിന്റെ മുന്‍ഭാഗത്ത് മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു. ശാരികയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം മെഴുകുതിരി സജിന്‍ ശാരികയുടെ ദേഹത്തേയ്ക്ക് ഇടുകയായിരുന്നു.അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 22ന് മരണം സംഭവിച്ചു. സജിനാണ് തീ കൊളുത്തിയതെന്ന് ശാരിക മരണമൊഴി നല്‍കിയിരുന്നു. കോടതിയില്‍ ഈ തെളിവ് നിര്‍ണായകമായി. കൂടാതെ പ്രതി സജിന് മുപ്പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തീ കൊളുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതിന് സാക്ഷികള്‍ ഉണ്ടായിരുന്നു. കൂടെ വരണം എന്ന ആവശ്യം പെണ്‍കുട്ടി നിരാകരിച്ചതിനെ തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ തീ കൊളുത്തിയത്. സജിനിന്റെ നിരന്തരമായ ഉപദ്രവം മൂലമാണ് സ്വന്തം വീടിന്റെ സമീപത്തുള്ള മുത്തച്ഛന്റെ വീട്ടിലേക്ക് ശാരിക പോയത്.

Related Posts

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം
Kerala

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

June 8, 2026
80
ബെന്നിയുടെ രാജി വിവാദം ഒഴിവാക്കാനെന്ന് സണ്ണി ജോസഫ്; മുഖ്യമന്ത്രി ആവശ്യപ്പെട്ടോ എന്ന ചോദ്യത്തോട് പ്രതികരണമില്ല
Kerala

ബെന്നിയുടെ രാജി വിവാദം ഒഴിവാക്കാനെന്ന് സണ്ണി ജോസഫ്; മുഖ്യമന്ത്രി ആവശ്യപ്പെട്ടോ എന്ന ചോദ്യത്തോട് പ്രതികരണമില്ല

June 8, 2026
38
സംസ്ഥാനത്ത് മഴ കനക്കുന്നു; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, മൂന്നിടത്ത് ഓറഞ്ച് അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, മൂന്നിടത്ത് ഓറഞ്ച് അലേര്‍ട്ട്

June 8, 2026
58
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ കവര്‍ച്ചാ ശ്രമം; 13 പേർ അറസ്റ്റിൽ
Kerala

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ കവര്‍ച്ചാ ശ്രമം; 13 പേർ അറസ്റ്റിൽ

June 8, 2026
8
ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണം; മകനെ സ്‌കൂളിൽ കൊണ്ടുവിടാൻ പോയ വീട്ടമ്മ മരിച്ചു
Kerala

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണം; മകനെ സ്‌കൂളിൽ കൊണ്ടുവിടാൻ പോയ വീട്ടമ്മ മരിച്ചു

June 8, 2026
56
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം
Kerala

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം

June 8, 2026
118
Next Post
ഇന്ദിരാഗാന്ധിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമർശം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

ഇന്ദിരാഗാന്ധിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമർശം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

Recent News

ഒമാനിൽ കനത്ത ചൂട്; താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം; ജാഗ്രതാ നിർദ്ദേശം

ഒമാനിൽ കനത്ത ചൂട്; താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം; ജാഗ്രതാ നിർദ്ദേശം

June 8, 2026
21
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

June 8, 2026
173
വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

June 8, 2026
80
ബെന്നിയുടെ രാജി വിവാദം ഒഴിവാക്കാനെന്ന് സണ്ണി ജോസഫ്; മുഖ്യമന്ത്രി ആവശ്യപ്പെട്ടോ എന്ന ചോദ്യത്തോട് പ്രതികരണമില്ല

ബെന്നിയുടെ രാജി വിവാദം ഒഴിവാക്കാനെന്ന് സണ്ണി ജോസഫ്; മുഖ്യമന്ത്രി ആവശ്യപ്പെട്ടോ എന്ന ചോദ്യത്തോട് പ്രതികരണമില്ല

June 8, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025