മാറഞ്ചേരി:ലഹരിക്കെതിരെ വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിൻ്റെ ഭാഗമായി മലർവാടി ബാലസംഘം അംഗങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. മുക്കാല തണൽ ഓഡിറ്റോറിയത്തിൽ നടന്ന ലഹരി വിരുദ്ധ സംഗമത്തിൽ തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മലർവാടി ഗാനങ്ങൾ യൂനുസ് മാസ്റ്റർ ആലപിച്ചു. മലർവാടി ബാലസംഘം യൂനിറ്റ് കോ ഓർഡിനേറ്റർ ടി.പി. നാസർ അധ്യക്ഷത വഹിച്ചു.വിവിധ മത്സര വിജയികൾക്ക് എ. മുഹമ്മദ് മുബാറക്, ടി.പി. ഷരീഫാ നാസർ, എം.എ. സീനത്ത് ടീച്ചർ,സുഫൈറാ സമദ് എന്നിവർ സമ്മാനങ്ങൾ നൽകി. ജാബിറ സ്വാഗതവും റീന ടീച്ചർ നന്ദിയും പറഞ്ഞു.









