ചങ്ങരംകുളം:കിടപ്പാടമില്ലാത്ത എട്ട് കുടുംബങ്ങൾക്ക് പ്ലസന്റ് ഹോംസ് എന്ന പേരിൽ മൂക്കുതലയിൽ കേരള നദ് വത്തുൽ മുജാഹിദീൻ ചങ്ങരംകുളം മണ്ഡലം സാമൂഹ്യ ക്ഷേമ വിഭാഗം നിർമ്മിച്ച എട്ടു വീടുകൾ അർഹതപ്പെട്ടവർക്ക് കൈമാറി.വീടുകളുടെ താക്കോൽ കൈമാറ്റം കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി നിർവ്വഹിച്ചു. വി മുഹമ്മദുണ്ണി ഹാജി അധ്യക്ഷത വഹിച്ചു.കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൽ ഹസീബ് മദനി,മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.കെ എൻ എം ജില്ലാ പ്രസിഡന്റ് കുഞ്ഞിപ്പ മാസ്റ്റർ, പി പി എം അഷ്‌റഫ്,കുഞ്ഞഹമ്മദ് പന്താവൂർ, കെ അബ്ദുൽ ഹമീദ്, കെ വി ബീരാവു, ഇ പി അലി.
പ്രസംഗിച്ചു.മൂക്കുതല ചേലക്കടവ് ദാറുസ്സലാം ജുമാ മസ്ജിദിനു സമീപത്തായി വിരളിപ്പുറത്ത് സിദ്ധീഖ് ദാനമായി നൽകിയ 20 സെൻറ് ഭൂമിയിലാണ് പ്ലസന്റ് ഹോംസ് എന്ന പേരിൽ 80 ലക്ഷം രൂപ ചിലവഴിച്ച് എട്ട് വീടുകൾ നിർമ്മിച്ചിട്ടുള്ളത്.
റമദാനിൽ സമാഹരിച്ച സംഭാവനകളിലൂടെയും സ്പോൺസർഷിപ്പുകളിലൂടെയും പ്രവാസികൾ നൽകിയ സഹായങ്ങളിലൂടെയും സ്വരുപിച്ച ഫണ്ട് ഉപയോഗിച്ചാണ് ഭവന സമുച്ചയം പടുത്തുയർത്തിയത്. നിർമ്മാണത്തിൽ സഹകരിച്ച എല്ലാവർക്കും കെ എൻ എം നന്ദിയും കടപ്പാടും അറിയിച്ചു










