ചങ്ങരംകുളം:ലഹരിയെ തുരത്തുക നാടിനെ രക്ഷിക്കുക എന്ന പ്രമേയത്തിൽ എസ്ഡിപിഐ ആലങ്കോട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് പന്താവൂർ ടർഫിൽ നടന്നു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റഷീദ് പെരുമുക്ക് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി വി പി അബ്ദുൽ ഖാദർ, പൊന്നാനി മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി അഷ്റഫ് പാവിട്ടപുറം,പൊന്നാനി മണ്ഡലം കമ്മിറ്റി അംഗം കരീം ആലങ്കോട്, പഞ്ചായത്ത് ട്രഷറർ അഷ്റഫ് ആലങ്കോട്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദലി ആലംകോട്, കമ്മിറ്റി അംഗങ്ങളായ ഇ വി മജീദ്,റഷീദ് കിഴിക്കര,സുലൈമാൻ കുട്ടി,ഫുട്ബോൾ ടീം കോഡിനേറ്റർമാരായ നിയാസ് ഉദിനുപറമ്പ്, നബ്ഹാൻ ആലങ്കോട്,തുടങ്ങിയവർ നേതൃത്വം നൽകി.








