ചങ്ങരംകുളം:കഴിഞ്ഞ വർഷങ്ങളിലെ പോലെ ഈ വർഷവും നന്നംമുക്ക് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് മെമ്പര്‍ മുസ്തഫ ചാലുപറമ്പിൽ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.എസ്എസ്എല്‍സി പരീക്ഷയിൽ നന്നംമുക്ക് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ നിന്ന് വിജയിച്ച എല്ലാ കുട്ടികളുടെയും വീടുകളിൽ പോയി അവർക്ക് മധുരം നൽകിയാണ് ആദരവ് നൽകിയത്.തുടര്‍ന്ന്കുട്ടികളുടെയും രക്ഷിതാക്കളുടെയും സന്തോഷത്തിൽ പങ്കാളിയായി.തുടർന്നുള്ള പഠനത്തിൻറെ വിവരങ്ങൾ പല കുട്ടികളും പങ്കുവച്ചു











