എരമംഗലം:ഈ വർഷത്തെ യു അബൂബക്കർ സ്മാരക പുരസ്‌കാരം, ഇന്ത്യൻ പാർലമെന്റിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച അഭിമാനമായ ആർ എസ് പി നേതാവ് എൻ കെ. പ്രേമചന്ദ്രന്. ഏറ്റവും മികച്ച പാർലിമെന്ററിയൻ കൂടിയായ പ്രേമചന്ദ്രന്റെ പാർലിമെന്റ്ലെ പ്രകടനം മുൻ നിർത്തിയാണ് പുരസ്‌കാരം നൽകാൻ തീരുമാനിച്ചത്. മികച്ച പ്രാസംഗികൻ എന്ന രീതിയിലും അദ്ദേഹം അറിയപെടുന്നുണ്ട്.ആര്‍ എസ് പി യുടെ സമുന്നതനായ നേതാവ് എന്നതിനപ്പുറം,നല്ലൊരു നിയമസഭ സമാജികനും, മന്ത്രി എന്ന രീതിയിൽ മികച്ച പ്രവർത്തനമായിരുന്നു.നിയമസഭയിലും പാർലിമെന്റിലും എന്നും വേറിട്ട ശൈലിയിൽ സാധാരണക്കാർക്ക് വേണ്ടി ശബ്‌ദിക്കുകയും, നല്ല രീതിയിൽ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്ത പാർലമെന്റിൽ കക്ഷി രാഷ്ട്രീയത്തിനപ്പുറം ഏവരുടെയും പ്രശംസ ഏറ്റുവാങ്ങിയ നേതാവ് കൂടിയാണ് പ്രേമചന്ദ്രൻ.അദ്ദേഹത്തിന്റെ മുൻകാല പ്രവർത്തനങ്ങളും സമകാലിക പ്രവർത്തനങ്ങളും കണക്കിലെടുത്താണ് യു അബൂബക്കർ സ്മാരക പുരസ്‌കാരത്തിനു അർഹനായിരിക്കുന്നത്









