പാലക്കാട് മണ്ണാർക്കാട് എം ഡി എം എ വിൽപ്പനക്കാരനും സഹായിയും പൊലീസ് പിടിയിൽ. മണ്ണാർക്കാട് പൊമ്പ്ര സ്വദേശി ജിതേഷ് എന്ന കുട്ടൻ, ഇയാളുടെ സഹായിയായ എലമ്പുലാശ്ശേരി സ്വദേശി കൈപ്പങ്ങാണി വീട്ടിൽ സിറാജ്ജുദ്ദീൻ എന്നിവരാണ് പിടിയിലായത്. 4 ഗ്രാം എം ഡി എം എ യാണ് ഇവരിൽ നിന്ന് പിടികൂടിയത്. ലഹരി വിൽപ്പനയ്ക്ക് ഉപയോഗിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണാർക്കാട് പൊമ്പ്രയിൽ വെച്ചാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്.
അതേസമയം, കോഴിക്കോട് കൊയിലാണ്ടിയിൽ എം ഡി എം എ പിടികൂടി. 8.76 ഗ്രാം എം ഡി എം എ ആണ് പിടികൂടിയത്. പെരുവട്ടൂർ സ്വദേശി സന്തോഷിനെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. വടകര പൊലീസ് റൂറൽ എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സന്തോഷ് പിടിയിലായത്. വെള്ളിയാഴ്ച പാതിരാത്രി, പെരുവട്ടൂർ അമ്പ്രമോളികനാൽ എന്ന സ്ഥലത്ത് വച്ചാണ് ഇയാൾ പിടിയിലായത്. സന്തോഷിന്റെ സ്കൂട്ടറിൽ സൂക്ഷിച്ച ബാഗിൽ നിന്നാണ് എം ഡി എം എ പിടിച്ചെടുത്തത്.