ചങ്ങരംകുളം :ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമത്തിന് പോകുന്നവർക്ക് ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് കമ്മിറ്റി യാത്രയയപ്പ് നൽകി.മുസ്‌ലിം ലീഗ് മലപ്പുറം ജില്ല ട്രഷറർ അഷ്‌റഫ് കോക്കൂർ ഉൽഘാടനം ചെയ്തു.മേഖല മുസ്ലിം ലീഗ് പ്രസിഡന്റ് എ വി അഹമ്മദ് അധ്യക്ഷത വഹിച്ചു.അബ്ദുസ്സലാം ഫൈസിഎടപ്പാൾ ഹജ്ജ് ക്ലാസ്സ് എടുത്തു. പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി പി യൂസഫലി,ഷാനവാസ് വട്ടത്തൂർ, വി മുഹമ്മദുണ്ണി ഹാജി, ടി കെ അബ്ദുൾ റഷീദ്, ഇ ഹമീദ് ചെറവല്ലൂർ, ടി വി അഹമ്മദുണ്ണി, പി എം കെ കാഞ്ഞിയൂർ, സി കെ ബാപ്പിനു ഹാജി, എ വി അബ്ദുറു, സുബൈർ ചെറവല്ലൂർ, കാട്ടിൽ അഷറഫ്, ഉമ്മർ തലാപ്പിൽ,അബുബക്കർ പെരുമുക്ക് പ്രസംഗിച്ചു.