ചങ്ങരംകുളം :രാഷ്ട്രസുരക്ഷ പ്രധാനമാണെന്നും നിരപരാധികളെ കൊന്നൊടുക്കിയും
സമൂഹത്തിൽ വിദ്വേഷം വളർത്തിയും ശിഥിലീകരണത്തിനു ശ്രമിക്കുന്നവർ മതത്തെ മറയാക്കുകയാണെന്നും ഇത്തരം രാജ്യദ്രോഹികൾക്കെതിരേ സമൂഹം ഒന്നിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്റാഹിമുൽ ഖലീൽ അൽ ബുഖാരി അഭിപ്രായപ്പെട്ടു.പന്താവൂർ ഇർശാദ് കാമ്പസിൽ നവീകരിച്ച മസ്ജിദിൽ നിസ്കാരം ആരംഭിക്കുന്നതിനോടനുബന്ധിച്ചു നടന്ന പ്രാർത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരി നിസ്കാരത്തിനു നേതൃത്വം നൽകി.ചെയർമാൻ കേരള ഹസൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.സയ്യിദ് സീതിക്കോയ തങ്ങൾ ,വി.വി. അബ്ദുറസാഖ് ഫൈസി , എം ഹൈദർ മുസ്‌ലിയാർ , കക്കിടിപ്പുറം സാലിഹ് മുസ്‌ലിയാർ , കേരള അബൂബക്കർ ഹാജി , സിദ്ധീഖ് മൗലവി അയിലക്കാട് ,ഫാൽക്കൻ മൊയ്തുണ്ണി ഹാജി, സോന സൈതലവി ഹാജി ,ഹസൻ അഹ്സനി ,വാരിയത്ത് മുഹമ്മദലി , പി പി നൗഫൽ സഅദി , ഹസൻ നെല്ലിശ്ശേരി, അബ്ദുൽ ബാരി സിദ്ധീഖി ,റാഫി പെരുമുക്ക് ,മുഹമ്മദ് ശരീഫ് ബുഖാരി, നൂറുദ്ദീൻ ബുഖാരി പ്രസംഗിച്ചു.