ശ്വാസകോശരോഗത്തെത്തുടർന്നു യുവാവ് ദുബായിൽ മരിച്ചു. കണ്ണൻദേവൻ കമ്പനി റീജനൽ ഓഫിസിലെ ഉദ്യോഗസ്ഥൻ മഹേഷ് തിയോഡോറിന്റെയും ഫ്രീഡയുടെയും (ടാറ്റാ ഹൈറേഞ്ച് ആശുപത്രി) മകൻ സാം മഹേഷ് (33) ആണു മരിച്ചത്.
ദുബായിൽ ഡിസൈൻ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: ഷിമോണ (ദുബായ്). മകൻ: ഷെൽഡൻ ജെഷ് വെൽ.







