• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

‘ഇനി റെക്കോര്‍ഡുകള്‍ ഒന്നും ബാക്കിയില്ല, ഒരൊറ്റ പേര്: മോഹന്‍ലാല്‍’; 2018-നെ മറികടന്ന് ‘തുടരും’

cntv team by cntv team
May 10, 2025
in Entertainment
A A
‘ഇനി റെക്കോര്‍ഡുകള്‍ ഒന്നും ബാക്കിയില്ല, ഒരൊറ്റ പേര്: മോഹന്‍ലാല്‍’; 2018-നെ മറികടന്ന് ‘തുടരും’
0
SHARES
150
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’. ചിത്രത്തിന്റെ വിതരണക്കാരായ ആശീര്‍വാദ് സിനിമാസ് ആണ് ഇക്കാര്യം അറിയിച്ചത്. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ‘തുടരും’ നേട്ടം സ്വന്തമാക്കിയത്‌.2016-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍- വൈശാഖ് ചിത്രം ‘പുലിമുരുകനെ’ മറികടന്നാണ് 2023-ല്‍ പ്രദര്‍ശനത്തിനെത്തിയ ‘2018’ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായത്.

89 കോടിയിലേറെ രൂപയാണ് 2018 കേരളത്തില്‍നിന്ന് മാത്രം നേടിയത്. ആഗോള കളക്ഷനില്‍ 250-കോടി പിന്നിട്ടിട്ടും കേരളത്തില്‍ ‘2018’-നെ മറികടക്കാന്‍ മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രത്തിന് സാധിച്ചിരുന്നില്ല.

മറികടക്കാന്‍ ഇനി റെക്കോര്‍ഡുകള്‍ ഒന്നും ബാക്കിയില്ലെന്ന കുറിപ്പോടെയാണ് ആശീര്‍വാദ് സിനിമാസ് അപ്‌ഡേറ്റ് പങ്കുവെച്ചത്. ‘ഒരേയൊരു പേര്: മോഹന്‍ലാല്‍’ എന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. നേരത്തെ ചിത്രം വിദേശമാര്‍ക്കറ്റില്‍ 10 മില്യണ്‍ ഗ്രോസ് കളക്ഷന്‍ എന്ന നേട്ടം പിന്നിട്ടതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എമ്പുരാനാണ് മുമ്പ് ഈ നേട്ടം കൈവരിച്ച മറ്റൊരു ചിത്രം.

‘എമ്പുരാനി’ലൂടെ മലയാളചിത്രത്തിന്റെ ഏറ്റവും കൂടുതല്‍ ആഗോളകളക്ഷന്‍ ഇപ്പോള്‍ മോഹന്‍ലാലിന്റെ പേരിലാണ്. ‘തുടരും’ ചിത്രത്തിലൂടെ കേരളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ എന്ന നേട്ടവും മോഹന്‍ലാല്‍ സ്വന്തമാക്കി. അടുത്തടുത്ത മാസങ്ങളിലിറങ്ങിയ ചിത്രങ്ങളിലൂടെയാണ് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഈ നേട്ടം കൈവരിച്ചതെന്നതും ശ്രദ്ധേയമാണ്. മാര്‍ച്ച് 27-നായിരുന്നു ‘എമ്പുരാന്‍’ റിലീസ്‌ ചെയ്തത്. ഏപ്രില്‍ 25-ന് ‘തുടരും’ പ്രദര്‍ശനത്തിനെത്തി.

Related Posts

സബ്സ്‌ക്രിപ്ഷൻ ആവശ്യമില്ല: ഇന്ത്യയിൽ ഫിഫാ ലോകകപ്പ് സൗജന്യമായി കാണാം, ചെയ്യേണ്ട കാര്യങ്ങൾ
Entertainment

സബ്സ്‌ക്രിപ്ഷൻ ആവശ്യമില്ല: ഇന്ത്യയിൽ ഫിഫാ ലോകകപ്പ് സൗജന്യമായി കാണാം, ചെയ്യേണ്ട കാര്യങ്ങൾ

June 11, 2026
370
കണ്ണൂർ സ്വദേശിയുടെ ഫോൺ നമ്പർ ചിത്രത്തിൽ ഉപയോഗിച്ചു; ‘ഓഫീസർ ഓൺ ഡ്യൂട്ടി’ നിർമ്മാതാക്കൾക്കെതിരെ കേസെടുക്കും
Entertainment

കണ്ണൂർ സ്വദേശിയുടെ ഫോൺ നമ്പർ ചിത്രത്തിൽ ഉപയോഗിച്ചു; ‘ഓഫീസർ ഓൺ ഡ്യൂട്ടി’ നിർമ്മാതാക്കൾക്കെതിരെ കേസെടുക്കും

June 1, 2026
118
200 കോടി ക്ലബിൽ കയറി ദൃശ്യം 3, ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രം
Entertainment

200 കോടി ക്ലബിൽ കയറി ദൃശ്യം 3, ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രം

May 28, 2026
97
‘എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി, ജിഹാദി എന്ന് വിളിച്ച്  അധിക്ഷേപിച്ചു’; ടിനി ടോമിനെതിരെ നടി അൻസിബ
Entertainment

‘എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി, ജിഹാദി എന്ന് വിളിച്ച്  അധിക്ഷേപിച്ചു’; ടിനി ടോമിനെതിരെ നടി അൻസിബ

May 23, 2026
399
ചലച്ചിത്ര അക്കാദമി ചെയർമാൻ ആവാനില്ല, പരിഗണിക്കുന്നതിൽ സന്തോഷം- ജഗദീഷ്
Entertainment

ചലച്ചിത്ര അക്കാദമി ചെയർമാൻ ആവാനില്ല, പരിഗണിക്കുന്നതിൽ സന്തോഷം- ജഗദീഷ്

May 23, 2026
87
36 വർഷങ്ങൾക്ക് ശേഷം സേതുമാധവൻ ബിഗ്സ്ക്രീനിലേക്ക്
Entertainment

36 വർഷങ്ങൾക്ക് ശേഷം സേതുമാധവൻ ബിഗ്സ്ക്രീനിലേക്ക്

May 20, 2026
125
Next Post
ആശുപത്രിയിൽ നിന്നും വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റിൽ

ആശുപത്രിയിൽ നിന്നും വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റിൽ

Recent News

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

June 15, 2026
30
കല്ലൂർമ്മ കിഴിവീട്ടിൽ സുബ്രഫ്മണ്യൻ നിര്യാതനായി

കല്ലൂർമ്മ കിഴിവീട്ടിൽ സുബ്രഫ്മണ്യൻ നിര്യാതനായി

June 15, 2026
222
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗോൾഡൻ അക്വേറിയം ഉടമയായ പഴഞ്ഞി സ്വദേശി മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗോൾഡൻ അക്വേറിയം ഉടമയായ പഴഞ്ഞി സ്വദേശി മരിച്ചു

June 15, 2026
183
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങൾക്ക് മഴക്കാല രോഗപ്രതിരോധ ആയുർവേദ മരുന്ന് വിതരണം ചെയ്തു

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങൾക്ക് മഴക്കാല രോഗപ്രതിരോധ ആയുർവേദ മരുന്ന് വിതരണം ചെയ്തു

June 15, 2026
196
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025