• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വാഴ കുലച്ചില്ല; ഒരു ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ, ‘വൈകിയാൽ നഷ്ടപരിഹാരവും നല്‍കണം’

cntv team by cntv team
May 10, 2025
in Kerala
A A
വാഴ കുലച്ചില്ല; ഒരു ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ, ‘വൈകിയാൽ നഷ്ടപരിഹാരവും നല്‍കണം’
0
SHARES
235
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: വാഗ്ദാനംചെയ്ത സമയത്ത് വാഴ കുലയ്ക്കാത്ത സംഭവത്തിൽ നഴ്‌സറി ഉടമകൾ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ.വണ്ടൂർ കരിമ്പൻ തൊട്ടിയിൽ അലവി നൽകിയ പരാതിയിലാണ് നടപടി. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ഇദ്ദേഹം ചുങ്കത്തറ കാർഷിക നഴ്‌സറിയിൽനിന്ന് 3425 രൂപ നൽകി 150 നേന്ത്രവാഴ ഉൾപ്പെടെയുള്ള കന്നുകൾ വാങ്ങിയിരുന്നു. പത്തു മാസത്തിനകം വാഴ കുലയ്ക്കുമെന്നും ഓണവിപണിയിൽ വിൽപ്പന നടത്താമെന്നും കരുതിയാണ് കന്നുകൾ വാങ്ങിയത്. എന്നാൽ സമയത്ത് വാഴ കുലച്ചില്ലെന്നു മാത്രമല്ല നേന്ത്രവാഴയ്ക്കു പകരം സ്വർണമുഖി എന്ന ഇനത്തിൽപ്പെട്ട കന്നുകളാണ് അലവിക്കു കിട്ടിയത്. മറ്റു കന്നുകളും ആവശ്യപ്പെട്ട പ്രകാരമല്ല കിട്ടിയത്. തുടർന്ന് 1,64,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകുകയായിരുന്നു.പരാതിയിൽ വണ്ടൂർ കൃഷി ഓഫീസറും അഭിഭാഷക കമ്മിഷനും കൃഷിസ്ഥലം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്കാരന്റെ വാദഗതികൾ ശരിവെച്ചുള്ള റിപ്പോർട്ടുകൾ അംഗീകരിച്ചാണ് കൃഷിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും വാഴക്കന്നുകൾക്ക് നൽകിയ 3425 രൂപയും വളം ചേർക്കുന്നതിന് ചെലവഴിച്ച 11,175 രൂപയും കോടതിച്ചെലവായി 10,000 രൂപയും നൽകാൻ കമ്മിഷൻ ഉത്തരവിട്ടത്. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഒൻപത് ശതമാനം പലിശയും നൽകണമെന്ന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ചുങ്കത്തറ കാർഷിക നഴ്‌സറി ആൻഡ് ഗാർഡൻ സർവീസ് എന്ന സ്ഥാപനത്തിനെതിരേയാണ് കമ്മിഷന്റെ വിധി.

Related Posts

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

July 27, 2026
23
സ്‌കൂളുകളില്‍ സൗജന്യ കെ ഫോണ്‍ സേവനം നിര്‍ത്തലാക്കിയ നടപടി; തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്
Kerala

സ്‌കൂളുകളില്‍ സൗജന്യ കെ ഫോണ്‍ സേവനം നിര്‍ത്തലാക്കിയ നടപടി; തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

July 27, 2026
3
നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു
Kerala

നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

July 27, 2026
17
‘സ്വകാര്യ ബസുകളുടെ  പ്രശ്നം  പരിഹരിക്കും, സീറോ  ടിക്കറ്റ്  പുരുഷന്മാർക്ക്  നൽകുന്നത്  ഇരിക്കുന്ന  കമ്പ്  വെട്ടുന്ന  നടപടി’
Kerala

‘സ്വകാര്യ ബസുകളുടെ  പ്രശ്നം  പരിഹരിക്കും, സീറോ  ടിക്കറ്റ്  പുരുഷന്മാർക്ക്  നൽകുന്നത്  ഇരിക്കുന്ന  കമ്പ്  വെട്ടുന്ന  നടപടി’

July 27, 2026
5
‘ഗുരുവായൂർ  ക്ഷേത്രത്തിലെ ഓഡിറ്റിൽ ഗുരുതര പോരായ്മ’; 43 വർഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ പരിശോധന നടത്തിയിട്ടില്ലെന്ന് ഹൈക്കോടതി
Kerala

‘ഗുരുവായൂർ  ക്ഷേത്രത്തിലെ ഓഡിറ്റിൽ ഗുരുതര പോരായ്മ’; 43 വർഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ പരിശോധന നടത്തിയിട്ടില്ലെന്ന് ഹൈക്കോടതി

July 27, 2026
39
ശബരിമല സീസൺ: 600 ബസ്സുകൾ വാടകയ്ക്കെടുക്കാൻ KSRTC; പ്രൈവറ്റ് ബസ്സുകൾക്കും അവസരം, കരാർ ക്ഷണിച്ചു
Kerala

ശബരിമല സീസൺ: 600 ബസ്സുകൾ വാടകയ്ക്കെടുക്കാൻ KSRTC; പ്രൈവറ്റ് ബസ്സുകൾക്കും അവസരം, കരാർ ക്ഷണിച്ചു

July 27, 2026
19
Next Post
പിടിതരാതെ പൊന്ന്; സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വർധനവ്

പിടിതരാതെ പൊന്ന്; സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വർധനവ്

Recent News

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

July 27, 2026
23
സ്‌കൂളുകളില്‍ സൗജന്യ കെ ഫോണ്‍ സേവനം നിര്‍ത്തലാക്കിയ നടപടി; തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

സ്‌കൂളുകളില്‍ സൗജന്യ കെ ഫോണ്‍ സേവനം നിര്‍ത്തലാക്കിയ നടപടി; തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

July 27, 2026
3
നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

July 27, 2026
17
എടപ്പാൾ ശുകപുരം ആശുപത്രിക്ക് മുൻവശത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

എടപ്പാൾ ശുകപുരം ആശുപത്രിക്ക് മുൻവശത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

July 27, 2026
401
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025