ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ വധിച്ച് അതിർത്തി രക്ഷാസേന (ബി.എസ്.എഫ്). വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നതെന്ന് ജമ്മുവിലെ ബി.എസ്.എഫ് യൂണിറ്റ് എക്സ് ഹാൻഡിലിൽ കുറിച്ചു. വ്യാഴാഴ്ച രാത്രി പാകിസ്താൻ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരെ വ്യാപക ആക്രമണം നടത്തിയിരുന്നു. ഇതിനിടെയായിരുന്നു ഭീകരർ രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ചത്.
അതേസമയം പഞ്ച്കുലയിലെ അലേർട്ട് പിൻവലിച്ചു. ചണ്ഡിഗഡിലെയും അലേർട്ട് പിൻവലിച്ചു.നിരീക്ഷണം തുടരണമെന്ന് സേന വിഭാഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജമ്മുവിൽ കനത്ത ജാഗ്രത നിർദേശം. ഷെല്ലാക്രമണത്തെ തുടർന്ന് 100 ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. അതേസമയം, ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ വധിച്ച് അതിർത്തി രക്ഷാസേന (ബി.എസ്.എഫ്). വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നതെന്ന് ജമ്മുവിലെ ബി.എസ്.എഫ് യൂണിറ്റ് എക്സ് ഹാൻഡിലിൽ കുറിച്ചു.