കൊച്ചി വിമാനത്താവളത്തിൻ്റെ പ്രവർത്തനം സാധാരണ നിലയിൽ മുന്നോട്ടു പോകുന്നതായി സിയാൽ. പരിശോധന സമയം കണക്കിലെടുത്ത് യാത്രക്കാർ നേരത്തെ എത്തണം എന്നാണ് അറിയിച്ചിരിക്കുന്നത്. ആഭ്യന്തര യാത്രക്കാർ 3 മണിക്കൂർ മുൻപും രാജ്യാന്തര യാത്രക്കാർ 5 മണിക്കൂർ മുൻപും വിമാനത്താവളത്തിലെത്തണമെന്നും സിയാൽ അറിയിച്ചു. ഇന്ത്യ – പാക് സംഘർഷത്തിന്റെ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങൾ എല്ലാം അടച്ചിട്ടതായി അടക്കം വ്യാജ വാർത്തകൾ പുറത്തുവന്നിരുന്നു.
എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് ഉള്‍പ്പെടെയുള്ള കമ്പനികളാണ് യാത്രക്കാര്‍ക്കുള്ള നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വിമാനത്താവളങ്ങളിലെ നടപടിക്രമങ്ങൾ ശക്തമാക്കാൻ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ (ബിസിഎഎസ്) ഉത്തരവ് കണക്കിലെടുത്ത്, സുഗമമായ ചെക്ക്-ഇന്‍, ബോര്‍ഡിങ് എന്നിവ ഉറപ്പാക്കാനാണ് വിമാനക്കമ്പനികള്‍ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി വിമാനത്താവളങ്ങളുടെ ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് സന്ദര്‍ശകര്‍ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്.സുരക്ഷാ ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ വിമാനങ്ങള്‍ക്കും സെക്കന്‍ഡറി ലാഡര്‍ പോയിന്റ് പരിശോധനയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് യാത്രക്കാരെയും അവരുടെ ഹാന്‍ഡ് ബാഗേജും വീണ്ടും പരിശോധിക്കുന്ന രീതിയാണിത്. പ്രാഥമിക സുരക്ഷാ പരിശോധനകള്‍ക്ക് പുറമേയാണിത്.