• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മുക്കുപണ്ടം അണിയിച്ചെന്ന് വരന്റെ വീട്ടുകാരുടെ അധിക്ഷേപം; വധു വിവാഹത്തില്‍നിന്ന് പിന്മാറി

cntv team by cntv team
May 9, 2025
in Kerala
A A
മുക്കുപണ്ടം അണിയിച്ചെന്ന് വരന്റെ വീട്ടുകാരുടെ അധിക്ഷേപം; വധു വിവാഹത്തില്‍നിന്ന് പിന്മാറി
0
SHARES
573
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഹരിപ്പാട്: സ്വര്‍ണത്തിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയാനുള്ള ആഗ്രഹത്തെ വരന്റെ വീട്ടുകാര്‍ എതിര്‍ത്തെന്നാരോപിച്ച് വധു കല്യാണത്തില്‍നിന്നു പിന്മാറി. വിവാഹത്തലേന്ന് കരീലക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ ഇരുവീട്ടുകാരും തമ്മില്‍ സംസാരിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയുടെ പിന്‍മാറ്റം. വ്യാഴാഴ്ച ഹരിപ്പാടിനടുത്തുള്ള ക്ഷേത്രത്തിലാണ് വിവാഹം നടത്താനിരുന്നത്. രണ്ടുവര്‍ഷം മുന്‍പായിരുന്നു വിവാഹനിശ്ചയം.15 പവന്റെ ആഭരണങ്ങളാണ് വധുവിന്റെ വീട്ടുകാര്‍ വാങ്ങിയത്. അതിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയിക്കുമെന്ന് വധുവിന്റെ അമ്മ വരന്റെ വീട്ടുകാരെ അറിയിച്ചു. എന്നാല്‍, മുക്കുപണ്ടം അണിയിച്ച് കല്യാണം വേണ്ടെന്ന രീതിയില്‍ വരന്റെ വീട്ടുകാര്‍ സംസാരിച്ചെന്നാണ് ആക്ഷേപം. വിവാഹത്തിനു മൂന്നുദിവസം മുന്‍പ് വധുവിന്റെ വീട്ടില്‍ ഹല്‍ദി ആഘോഷം നടന്നപ്പോള്‍ വരന്റെ ബന്ധുക്കളില്‍ ചിലര്‍ ‘പെണ്ണിനെ മുക്കുപണ്ടം അണിയിക്കുകയാണെ’ന്ന രീതിയില്‍ ആക്ഷേപിച്ചെന്നും ആരോപണമുണ്ടായി.

തുടര്‍ന്ന്, വധുവിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ വിവാഹത്തിനു സമ്മതമാണെന്ന നിലപാടാണ് വരനും ബന്ധുക്കളും സ്വീകരിച്ചത്. എന്നാല്‍, ആഭരണത്തിന്റെ പേരില്‍ ആക്ഷേപിച്ചതിനാല്‍ വിവാഹത്തിനു താത്പര്യമില്ലെന്ന് പെണ്‍കുട്ടി പറയുകയായിരുന്നു. പിന്മാറുന്നതായി പെണ്‍കുട്ടിയില്‍നിന്ന് പോലീസ് എഴുതിവാങ്ങുകയും ചെയ്തു.വരന്റെ വീട്ടുകാര്‍ തന്റെ കൈയില്‍നിന്ന് നാലരപ്പവന്റെ മാലയും കല്യാണച്ചെലവിന് 50,000 രൂപയും വാങ്ങിയതായി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.അതും നിശ്ചയത്തിനു ചെലവായ രണ്ടരലക്ഷം രൂപയും കല്യാണഒരുക്കത്തിനു ചെലവായ തുകയും മടക്കിക്കിട്ടാന്‍ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
ഇരുവരുടെയും വീട്ടുകാരുമായി സംസാരിച്ചെന്നും കല്യാണം വേണ്ടെന്നു പെണ്‍കുട്ടി പറഞ്ഞതിനാല്‍ അതനുസരിച്ചുള്ള തീരുമാനമെടുക്കുകയായിരുന്നെന്നും കരീലക്കുളങ്ങര എസ്എച്ച്ഒ പറഞ്ഞു.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
107
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
157
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
200
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
160
Next Post
അച്ഛനെ കൊന്നത് അമ്മയുമായി വഴക്കിട്ടതിന്; വെട്ടിയശേഷം വീട്ടിൽനിന്നിറങ്ങിപ്പോയി, പ്രതി കസ്റ്റഡിയിൽ

അച്ഛനെ കൊന്നത് അമ്മയുമായി വഴക്കിട്ടതിന്; വെട്ടിയശേഷം വീട്ടിൽനിന്നിറങ്ങിപ്പോയി, പ്രതി കസ്റ്റഡിയിൽ

Recent News

ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

October 9, 2026
79
സബ്സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം’മുന്‍ എംഎല്‍എ ക്ക് അവഗണന’ഉദ്ഘാടനചടങ്ങില്‍ നിന്ന് സിപിഎം വിട്ട് നില്‍ക്കും

സബ്സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം’മുന്‍ എംഎല്‍എ ക്ക് അവഗണന’ഉദ്ഘാടനചടങ്ങില്‍ നിന്ന് സിപിഎം വിട്ട് നില്‍ക്കും

October 9, 2026
189
ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റി ആലംകോട് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിച്ചു

ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റി ആലംകോട് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിച്ചു

October 9, 2026
82
ചങ്ങരംകുളം കാഞ്ഞിയൂരില്‍ താമസിക്കുന്ന വെട്ടിക്കാട്ട് പരേതനായ കൃഷ്ണൻകുട്ടി ഭാര്യ സുമതി നിര്യാതയായി

ചങ്ങരംകുളം കാഞ്ഞിയൂരില്‍ താമസിക്കുന്ന വെട്ടിക്കാട്ട് പരേതനായ കൃഷ്ണൻകുട്ടി ഭാര്യ സുമതി നിര്യാതയായി

October 9, 2026
126
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025