തിരുവനന്തപുരം:എസ്എസ് എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്കു മൂന്നിനു മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. 4,26,697 വിദ്യാർഥികളാണു പരീക്ഷ എഴുതിയത്. കഴിഞ്ഞവർഷം 99.69% ആയിരുന്നു വിജയം. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും ഇന്നറിയാം. വൈകിട്ട് 4 മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും. വിദ്യാർഥികൾക്കു റജിസ്റ്റർ നമ്പർ നൽകി ഫലമറിയാം