• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

റിലയൻസ് ജിയോ അൺലിമിറ്റഡ് ഓഫർ 2025 മെയ് 25 വരെ നീട്ടി; ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത

cntv team by cntv team
May 7, 2025
in National
A A
റിലയൻസ് ജിയോ അൺലിമിറ്റഡ് ഓഫർ 2025 മെയ് 25 വരെ നീട്ടി; ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത
0
SHARES
46
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുംബൈ: ക്രിക്കറ്റ് ആരാധകർക്കുള്ള അൺലിമിറ്റഡ് ഓഫറിന്‍റെ പരിധി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ വീണ്ടും വർധിപ്പിച്ചു. ഐപിഎല്ലിനുള്ള പ്രത്യേക ജിയോ അൺലിമിറ്റഡ് ഓഫർ മെയ് 25 വരെയാണ് നീട്ടിയത്. ഐപിഎൽ ടൂർണമെന്‍റ് ആരംഭിക്കുന്നതിന് മുമ്പ് മാർച്ച് 17-നാണ് ജിയോ ഈ ഓഫർ അവതരിപ്പിച്ചത്. അന്ന് ഈ ഓഫർ മാർച്ച് 31 വരെയായിരുന്നു. കമ്പനി ഇതുവരെ മൂന്ന് തവണ ഈ ഓഫർ കാലാവധി നീട്ടിയിട്ടുണ്ട്.

കമ്പനി ആദ്യമായി ഈ ഓഫറിന്‍റെ അവസാന തീയതി ഏപ്രിൽ 15 വരെ നീട്ടിയിരുന്നു. ഇതിനുശേഷം, ഐപിഎൽ ടൂർണമെന്‍റിന്‍റെ മധ്യത്തിൽ, കമ്പനി ഓഫറിന്‍റെ അവസാന തീയതി ഏപ്രിൽ 30 വരെ നീട്ടി. ഇപ്പോൾ ജിയോ ഈ ഓഫർ വീണ്ടും മെയ് 25 വരെ നീട്ടിയിരിക്കുന്നു. ഐപിഎൽ 2025-ന്‍റെ അവസാന മത്സരം ഈ ദിവസമാണ് നടക്കുന്നത്.

ജിയോ അൺലിമിറ്റഡ് ഓഫർ 2025 ജിയോയുടെ എല്ലാ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കും വേണ്ടിയുള്ളതാണ്. ഈ ഓഫർ ലഭിക്കാൻ ജിയോ ഉപയോക്താക്കൾ 299 രൂപയിൽ കൂടുതൽ റീചാർജ് ചെയ്യുകയോ പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാൻ ആക്ടീവാക്കുകയോ വേണം. എന്നാൽ ജിയോഭാരത്, ജിയോഫോൺ എന്നിവയിൽ വോയ്‌സ്-ഒൺലി പ്ലാനുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഈ ഓഫറിന്റെ ആനുകൂല്യം ലഭിക്കില്ല.

ഈ ഓഫറിലൂടെ മൂന്ന് മാസത്തേക്ക് സൗജന്യ ജിയോ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്നുവെന്ന് റിലയൻസ് ജിയോ പറയുന്നു. ജിയോ പ്രീപെയ്‌ഡ് ഉപയോക്താക്കൾ ഒരു മാസത്തെ റീചാർജ് പ്ലാൻ ആക്ടീവാക്കിയാൽ, അവർക്ക് ഒരു മാസത്തേക്ക് ജിയോ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. അതേസമയം, ഉപയോക്താക്കൾ 56 ദിവസത്തെ പ്ലാൻ ആക്ടീവാക്കിയാൽ അവർക്ക് രണ്ട് മാസത്തേക്ക് ജിയോ ഹോട്ട്സ്റ്റാറിന്റെ സൗജന്യ സബ്‍സ്‍ക്രിപ്ഷൻ ലഭിക്കും.

299 രൂപയിൽ കൂടുതലുള്ള പ്ലാൻ അല്ലെങ്കിൽ പ്രതിദിനം 1.5 ജിബി ഡാറ്റ ആക്ടിവേറ്റ് ചെയ്യുന്ന ജിയോ പ്രീപെയ്‌ഡ് വരിക്കാർക്ക് മൂന്ന് മാസത്തേക്ക് സൗജന്യ ജിയോ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. ഇതോടൊപ്പം, ജിയോഎയർ ഫൈബർ അല്ലെങ്കിൽ ജിയോ ഫൈബർ പുതിയ പ്ലാനിൽ 50 ദിവസത്തേക്ക് ജിയോ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ കമ്പനി വാഗ്ദാനം ചെയ്യുന്നു.

Related Posts

ഐഷി ഘോഷിന് ആശ്വാസം; ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി പട്യാല ഹൗസ് കോടതി
National

ഐഷി ഘോഷിന് ആശ്വാസം; ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി പട്യാല ഹൗസ് കോടതി

July 30, 2026
3
സർക്കാർ വഞ്ചിച്ചു,​ വാഗ്ദാനങ്ങൾ ഇതുവരെ പാലിച്ചില്ല: സിജെപി വീണ്ടും സമരമുഖത്തേക്ക്, അഭിജീത് ദിപ്കെ ഡൽഹിയിലെത്തും
National

സർക്കാർ വഞ്ചിച്ചു,​ വാഗ്ദാനങ്ങൾ ഇതുവരെ പാലിച്ചില്ല: സിജെപി വീണ്ടും സമരമുഖത്തേക്ക്, അഭിജീത് ദിപ്കെ ഡൽഹിയിലെത്തും

July 30, 2026
2
അമിത് ഷായെ പുറത്താക്കണം, വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കുമെന്നത് പ്രതിപക്ഷത്തിന്റെ ഉറപ്പ്: രാഹുൽ ഗാന്ധി
National

അമിത് ഷായെ പുറത്താക്കണം, വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കുമെന്നത് പ്രതിപക്ഷത്തിന്റെ ഉറപ്പ്: രാഹുൽ ഗാന്ധി

July 29, 2026
107
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി
National

വാറണ്ടിന് സ്റ്റേ: അടുത്ത ഹിയറിംഗ് വരെ ഐഷി ഘോഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

July 29, 2026
69
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ പാസായി
National

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ പാസായി

July 29, 2026
58
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി
National

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി

July 28, 2026
225
Next Post
അതിഥി തൊഴിലാളികളുടെ കുട്ടികൾക്കും കേരളത്തിൽ വിദ്യാഭ്യാസം ഉറപ്പു വരുത്താൻ സർക്കാർ; ‘ജ്യോതി’ ഉദ്ഘാടനം ചെയ്തു

അതിഥി തൊഴിലാളികളുടെ കുട്ടികൾക്കും കേരളത്തിൽ വിദ്യാഭ്യാസം ഉറപ്പു വരുത്താൻ സർക്കാർ; 'ജ്യോതി' ഉദ്ഘാടനം ചെയ്തു

Recent News

ഐഷി ഘോഷിന് ആശ്വാസം; ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി പട്യാല ഹൗസ് കോടതി

ഐഷി ഘോഷിന് ആശ്വാസം; ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി പട്യാല ഹൗസ് കോടതി

July 30, 2026
3
മലയാളി പൈലറ്റ് ലക്ഷങ്ങളുടെ എംഡിഎംഎയുമായി പിടിയിൽ, അറസ്റ്റിലായത് കോഴിക്കോട് സ്വദേശി

മലയാളി പൈലറ്റ് ലക്ഷങ്ങളുടെ എംഡിഎംഎയുമായി പിടിയിൽ, അറസ്റ്റിലായത് കോഴിക്കോട് സ്വദേശി

July 30, 2026
6
സർക്കാർ വഞ്ചിച്ചു,​ വാഗ്ദാനങ്ങൾ ഇതുവരെ പാലിച്ചില്ല: സിജെപി വീണ്ടും സമരമുഖത്തേക്ക്, അഭിജീത് ദിപ്കെ ഡൽഹിയിലെത്തും

സർക്കാർ വഞ്ചിച്ചു,​ വാഗ്ദാനങ്ങൾ ഇതുവരെ പാലിച്ചില്ല: സിജെപി വീണ്ടും സമരമുഖത്തേക്ക്, അഭിജീത് ദിപ്കെ ഡൽഹിയിലെത്തും

July 30, 2026
2
ഗുരുപൂർണിമ ദിനത്തിൽ വിജയലക്ഷ്മിടീച്ചറെ  ആദരിച്ചു

ഗുരുപൂർണിമ ദിനത്തിൽ വിജയലക്ഷ്മിടീച്ചറെ ആദരിച്ചു

July 30, 2026
138
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025