• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

തുടരും വ്യാജപതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചു; നിയമപരമായി നേരിടുമെന്ന് നിർമാതാവ്

cntv team by cntv team
May 5, 2025
in Crime, Kerala
A A
തുടരും വ്യാജപതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചു; നിയമപരമായി നേരിടുമെന്ന് നിർമാതാവ്
0
SHARES
111
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തുടരും സിനിമക്ക് വില്ലനായി വീണ്ടും വ്യാജപതിപ്പ്. വാഗമണ്ണിലേയ്ക്ക് പോയ ടൂറിസ്റ്റ് ബസിലാണ് തുടരുമിന്റെ വ്യാജ പതിപ്പ് പ്രദർശിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകാൻ ഒരുങ്ങുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. വ്യാജപതിപ്പിനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് നിർമാതാവ് എം രഞ്ജിത്ത് പ്രതികരിച്ചു. സിനിമയുടെ വ്യാജപതിപ്പ് വ്യാപകമായി പ്രചരിക്കുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു.സിനിമ ബോക്‌സ് ഓഫീസില്‍ 100 കോടിയും നേടി മുന്നേറുന്നതിനിടെ വ്യാജപതിപ്പ് പുറത്തിറങ്ങിയത് അണിയറപ്രവര്‍ത്തകരിലും സിനിമാലോകത്തും ആശങ്ക പടര്‍ത്തിയിരുന്നു.

നേരത്തെ ഒരു വെബ്‌സൈറ്റിലൂടെയാണ് തുടരും വ്യാജപതിപ്പ് പുറത്തുവന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന വീഡിയോയില്‍ മറ്റ് നിരവധി മലയാളചിത്രങ്ങളുടെയും വ്യാജപതിപ്പുകള്‍ കാണാന്‍ കഴിയും. അടുത്തിടെ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഈ ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. നേരത്തെ എമ്പുരാന്‍, മാര്‍ക്കോ തുടങ്ങിയ ചിത്രങ്ങളുടെയും വ്യാജപതിപ്പുകള്‍ റിലീസിന് തൊട്ടുപിന്നാലെ പ്രചരിച്ചിരുന്നു.

അടുത്തിടെ പൈറസി തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിരുന്നു. നിയമസംരക്ഷണ സംവിധാനങ്ങളോടൊപ്പം പ്രൊഫഷണല്‍ എത്തിക്കല്‍ ഹാക്കര്‍മാരുടെ ഒരു പ്രത്യേക സംഘത്തെയും അസോസിയേഷന്‍ ചുമതലപ്പെടുത്തിയതായാണ് അസോസിയേഷന്‍ അറിയിച്ചിരുന്നത്. വ്യാജചലച്ചിത്ര പതിപ്പുകള്‍ കാണുന്നതും, പങ്കിടുന്നതും സൈബര്‍ കുറ്റകൃത്യവും കോപ്പിറൈറ്റ് ലംഘനവും ആണെന്നും അതിനാല്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജയില്‍ ശിക്ഷ അടക്കമുള്ള കര്‍ശനമായ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും സംഘടന അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തുടരുമിന്റെ വ്യാജപതിപ്പ് പുറത്തുവന്നത് കൂടുതല്‍ ശക്തമായ നടപടികളുടെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് സിനിമാപ്രേമികളുടെ അഭിപ്രായം.

Related Posts

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി
Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

September 26, 2026
22
ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്
Kerala

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
29
ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
Kerala

ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

September 26, 2026
1.9k
മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ
Crime

മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ

September 26, 2026
302
ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്
Crime

ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്

September 26, 2026
176
തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം
Kerala

തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം

September 26, 2026
166
Next Post
വേടന്റെ അറസ്റ്റ്: ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയെന്ന് റിപ്പോർട്ടിലില്ല; പുതിയ റിപ്പോർട്ടിന് നിർദേശം

വേടന്റെ അറസ്റ്റ്: ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയെന്ന് റിപ്പോർട്ടിലില്ല; പുതിയ റിപ്പോർട്ടിന് നിർദേശം

Recent News

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
2
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025