• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഭീകരരെ സഹായിച്ചതിന് പിടിയിലായി; സുരക്ഷാ സേനയെ വെട്ടിച്ച് ഓടി നദിയിൽ ചാടിയ യുവാവ് മുങ്ങിമരിച്ചു

cntv team by cntv team
May 5, 2025
in UPDATES
A A
ഭീകരരെ സഹായിച്ചതിന് പിടിയിലായി; സുരക്ഷാ സേനയെ വെട്ടിച്ച് ഓടി നദിയിൽ ചാടിയ യുവാവ് മുങ്ങിമരിച്ചു
0
SHARES
261
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സുരക്ഷാ സേനയിൽനിന്നു രക്ഷപ്പെട്ട് ഓടുന്നതിനിടെ നദിയിലേക്ക് ചാടിയ യുവാവ് മുങ്ങിമരിച്ചു. ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരർക്ക് ഭക്ഷണവും അഭയവും നൽകിയതിന് പിടിയിലായ ഇംത്യാസ് അഹമ്മദ് മഗ്രേ (23) ആണ് മരിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടിയ ഇയാൾ, പാറക്കെട്ടിനു മുകളിൽനിന്നു നദിയിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു

ശനിയാഴ്ചയാണ് മഗ്രേയെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ, കുൽഗാമിലെ ടാങ്മാർഗിലെ വനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരർക്ക് ഭക്ഷണവും മറ്റു സാധനങ്ങളും നൽകിയതായി ഇയാൾ സമ്മതിച്ചു. ഭീകരരുടെ ഒളിത്താവളം കാണിച്ചു തരാമെന്നും ഇയാൾ പറഞ്ഞു. ഞായറാഴ്ച രാവിലെ ഒളിത്താവളത്തിലേക്കു പോകുന്നതിനിടെ ഇയാൾ പൊലീസിനെയും സൈന്യത്തെയും വെട്ടിച്ച് ഓടുകയായിരുന്നു.

രക്ഷപ്പെടാനുള്ള ശ്രമത്തിൽ വെഷാവ് നദിയിലേക്ക് ചാടിയ ഇംത്യാസ്, നീന്താൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ ശക്തമായ അടിയൊഴുക്കിനെ തുടർന്നു മുങ്ങിത്താഴുകയായിരുന്നു. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ വ്യാപക വിമർശനമുണ്ട്. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും ഇംത്യാസിന്റെ മരണത്തിൽ ഗുഢാലോചനയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തി

കുൽഗാമിലെ നദിയിൽനിന്നു മറ്റൊരു മൃതദേഹം കണ്ടെടുത്തു, ഇത് ഗുരുതരമായ കുറ്റകൃത്യമാണ്. രണ്ടു ദിവസം മുൻപ് ഇംത്യാസ് മഗ്രേയെ സൈന്യം പിടികൂടിയതായും ഇപ്പോൾ ദുരൂഹസാഹചര്യത്തിൽ അദ്ദേഹത്തിന്റെ മൃതദേഹം നദിയിൽ കണ്ടെത്തിയതായും പ്രദേശവാസികൾ ആരോപിക്കുന്നു.’’– മെഹബൂബ മുഫ്തി എക്സിൽ കുറിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് സുരക്ഷാ സേന വൃത്തങ്ങൾ പറഞ്ഞു

Related Posts

‘വലിയ ദുരന്തം തടഞ്ഞു’; വിമാനം തകർക്കാൻ ശ്രമിച്ചതായി നെതന്യാഹു; ഭീകരാക്രമണ ശ്രമമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി
UPDATES

‘വലിയ ദുരന്തം തടഞ്ഞു’; വിമാനം തകർക്കാൻ ശ്രമിച്ചതായി നെതന്യാഹു; ഭീകരാക്രമണ ശ്രമമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി

October 1, 2026
2
ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി
UPDATES

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി

October 1, 2026
2
ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം, യുവതിക്ക് പിന്നാലെ സുഹൃത്തായ യുവാവും മരിച്ചു
UPDATES

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം, യുവതിക്ക് പിന്നാലെ സുഹൃത്തായ യുവാവും മരിച്ചു

October 1, 2026
9
വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം
UPDATES

വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം

October 1, 2026
3
കൂട്ടായിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി: 30 തൊഴിലാളികളെയും രക്ഷപ്പെടുത്തി
UPDATES

കൂട്ടായിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി: 30 തൊഴിലാളികളെയും രക്ഷപ്പെടുത്തി

October 1, 2026
2
തിരുവനന്തപുരത്തെ സംഘര്‍ഷം:പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ
UPDATES

തിരുവനന്തപുരത്തെ സംഘര്‍ഷം:പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

October 1, 2026
101
Next Post
കാണാതായ നന്നംമുക്ക് സ്വദേശിയായ വിദ്യാര്‍ത്ഥിയെ കൊച്ചിയില്‍ നിന്ന് കണ്ടെത്തിയായി ബന്ധുക്കള്‍ അറിയിച്ചു

കാണാതായ നന്നംമുക്ക് സ്വദേശിയായ വിദ്യാര്‍ത്ഥിയെ കൊച്ചിയില്‍ നിന്ന് കണ്ടെത്തിയായി ബന്ധുക്കള്‍ അറിയിച്ചു

Recent News

‘വലിയ ദുരന്തം തടഞ്ഞു’; വിമാനം തകർക്കാൻ ശ്രമിച്ചതായി നെതന്യാഹു; ഭീകരാക്രമണ ശ്രമമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി

‘വലിയ ദുരന്തം തടഞ്ഞു’; വിമാനം തകർക്കാൻ ശ്രമിച്ചതായി നെതന്യാഹു; ഭീകരാക്രമണ ശ്രമമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി

October 1, 2026
2
ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി

October 1, 2026
2
ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം, യുവതിക്ക് പിന്നാലെ സുഹൃത്തായ യുവാവും മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം, യുവതിക്ക് പിന്നാലെ സുഹൃത്തായ യുവാവും മരിച്ചു

October 1, 2026
9
വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം

വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം

October 1, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025