തിരൂര്‍:കൂട്ടായിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി 30 തൊഴിലാളികളെയും രക്ഷപ്പെടുത്തി.ചാവക്കാട് കടപ്പുറം മുനക്കകടവ് അഴിമുഖത്ത് വെച്ച് കൂട്ടായിയിൽ നിന്നും മത്സ്യബന്ധനത്തിനെത്തിയ ‘മമ്പുറം സയ്യിദ്’ എന്ന വള്ളമാണ് യന്ത്ര തകരാറിനെ തുടർന്ന് കടലിൽ മുങ്ങിയത്.ബുധനാഴ്ച വൈകുന്നേരം 5.45-ഓടെയാണ് 30 തൊഴിലാളികളുമായി വള്ളം കടലിലേക്ക് പോയത്.വള്ളത്തിന്റെ സീ കോർക്ക് കേടുവന്നതിനെ തുടർന്ന് ഉള്ളിലേക്ക് വെള്ളം കയറുകയായിരുന്നു.അപകടം തിരിച്ചറിഞ്ഞ ഉടൻ തന്നെ തൊഴിലാളികളെ സമീപത്തുണ്ടായിരുന്ന ‘ബിസ്മില്ല’ എന്ന വള്ളത്തിലേക്ക് സുരക്ഷിതമായി മാറ്റി. തൊഴിലാളികളെല്ലാം സുരക്ഷിതരാണ്.







