തിരുവനന്തപുരം പട്ടത്ത് 19കാരൻ ഓടിച്ച കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു; ഓട്ടോ കത്തി ഒരാൾക്ക് ദാരുണാന്ത്യം
പട്ടത്ത് ഓട്ടോയും ബൈക്കും കാറും കൂട്ടിയിടിച്ചതിനു പിന്നാലെ ഓട്ടോയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന സുനി (40) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 3.30ന് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിനു മുന്നിലായിരുന്നു അപകടം
പരുക്കേറ്റ നാല് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണം വിട്ട കാറാണ് ബൈക്കിലും ഓട്ടോയിലും ഇടിച്ചത്. ശ്രീകാര്യം സ്വദേശി അയാൻ (19) ആണ് കാർ ഓടിച്ചിരുന്നത്. തീപൊള്ളലേറ്റാണ് സുനി മരിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.







