പൊന്നാനി :പൊന്നാനി താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് ആവശ്യമായ രക്തത്തിന്റെ അപര്യാപ്തത പരിഹരിക്കുന്നതിനായി ഫ്രറ്റേണിറ്റി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.മുപ്പത്തഞ്ചോളം വരുന്ന വിദ്യാർഥികളും യുവാക്കളും രക്‌തദാനം നിർവഹിച്ചു.സാധാരണക്കാരും ഗർഭിണികളും ഏറെ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയിലും മാതൃശിശു ആശുപത്രിയിലും ബ്ലഡ് ബാങ്ക് ഇല്ലാത്തതിനാൽ നിലവിൽ തിരൂരിലെയും പെരിന്തൽമണ്ണയിലെയും ബ്ലഡ് ബാങ്കുകളെ ആശ്രയിക്കേണ്ടി വരുന്നത് അനീതിയും വിവേചനവുമാണെന്ന് മണ്ഡലം പ്രസിഡന്റ് ഡോ:അഹ്സൻ അലി അഭിപ്രായപ്പെട്ടു.പൊന്നാനിയിൽ ബ്ലഡ് ബാങ്ക് സ്ഥാപിക്കാനും അതിനുവേണ്ട തസ്തികകൾ സൃഷ്ടിക്കാനും സർക്കാർ തയ്യാറാകണമെന്ന് മണ്ഡലം സെക്രട്ടറി മുബഷിറ ആവശ്യപ്പെട്ടു.ഫ്രറ്റേണിറ്റി മൂവ്മെന്റ് ഒൻപതാം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന രക്‌തദാന ക്യാമ്പിന് കമ്മിറ്റി അംഗങ്ങളായ അജ്മൽ മുഹമ്മദ്, സാജിദ്, ഫറഹ്, ഹാസിൻ ഷാൻ, മുസ്‌നിദ്, ഷൈജൽ എന്നിവർ നേതൃത്വം നൽകി







