• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കോഴിക്കോട് ഇനി വയോജനസൗഹൃദനഗരം; ലോകാരോഗ്യസംഘടനയുടെ പട്ടികയിൽ ഇടംനേടി

cntv team by cntv team
May 3, 2025
in Kerala
A A
കോഴിക്കോട് ഇനി വയോജനസൗഹൃദനഗരം; ലോകാരോഗ്യസംഘടനയുടെ പട്ടികയിൽ ഇടംനേടി
0
SHARES
43
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: ലോകാരോഗ്യസംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) വയോജനസൗഹൃദനഗരങ്ങളുടെയും സമൂഹങ്ങളുടെയും ആഗോളശൃംഖലയില്‍ ഇടംനേടി കോഴിക്കോട് നഗരം. വയോജനങ്ങളുടെ ആരോഗ്യവും ആനന്ദപൂര്‍ണവുമായ ജീവിതത്തിനായി കോര്‍പ്പറേഷന്‍ നടപ്പാക്കിയ വയോജനസൗഹൃദനയമാണ് കോഴിക്കോടിന് നേട്ടമായത്.ഈ ശൃംഖലയില്‍ ഇടംപിടിച്ചതോടെ ലോകത്തിന്റെ ഏതുകോണില്‍ നടക്കുന്ന വയോജനസൗഹൃദ സംവിധാനങ്ങളും സൗകര്യങ്ങളും അറിയാനും അത്തരത്തില്‍ മാറ്റങ്ങളുണ്ടാക്കാനുള്ള പിന്തുണയും കോര്‍പ്പറേഷന് ലഭിക്കും. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ അന്തസ്സോടെയും ലക്ഷ്യബോധത്തോടെയും കരുതലോടെയും ജീവിക്കുന്ന ഒരു നഗരം കെട്ടിപ്പടുക്കുന്നതിനുള്ള കോഴിക്കോടിന്റെ സമര്‍പ്പണത്തിനുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് മേയര്‍ ഡോ. ബീനാ ഫിലിപ്പ് പറഞ്ഞു.

നഗരത്തിലെ പകല്‍വീടുകള്‍, വയോജനങ്ങള്‍ക്ക് മിണ്ടിപ്പറഞ്ഞിരിക്കാനുള്ള തണലിടങ്ങള്‍, വയോജനങ്ങള്‍ക്കായി നടത്തിയ സെമിനാറുകള്‍ എന്നിവയെല്ലാം ഈ അംഗീകാരത്തിനായി പരിഗണിക്കപ്പെട്ടു. പ്രായമായവര്‍ക്ക് അന്തസ്സോടെയും സ്വാതന്ത്ര്യത്തോടെയും ഇടപെടാനുള്ള അവസരങ്ങള്‍ ഒരുക്കുമ്പോഴാണ് വയോജനസൗഹൃദമായി അംഗീകരിക്കപ്പെടുന്നത്. യുനെസ്‌കോയുടെ സാഹിത്യനഗര പദവിക്കുപിന്നാലെ വയോജനസൗഹൃദനഗരങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിച്ചതിന്റെയും സന്തോഷത്തിലാണ് കോഴിക്കോട്.

അടിസ്ഥാന ഭൗതികസൗകര്യങ്ങള്‍ക്കപ്പുറം എട്ട് പ്രധാനമേഖലകളിലെ ഇടപെടലുകളാണ് ലോകാരോഗ്യസംഘടന പരിഗണിക്കുന്നത്. സാമൂഹികപങ്കാളിത്തം, സേവനങ്ങള്‍, പ്രായമായവരോടുള്ള ബഹുമാനപരമായ മനോഭാവം, സൗഹൃദാന്തരീക്ഷം പകരുന്ന പൊതു ഇടങ്ങള്‍, ഗതാഗതം, പാര്‍പ്പിടം, സമൂഹത്തിന്റെ പിന്തുണ, ആരോഗ്യസേവനങ്ങള്‍, ആശയവിനിമയമാര്‍ഗങ്ങള്‍ തുടങ്ങി പ്രായമായവരുടെ ജീവിതനിലവാരത്തെ സ്വാധീനിക്കുന്ന കാര്യങ്ങളെല്ലാം ഇതിലുള്‍പ്പെടും. പ്രായാധിക്യത്തിനുനേരേ പോരാടുന്നതിന് സാമൂഹികപങ്കാളിത്തം, പൗരപങ്കാളിത്തം, തൊഴില്‍ എന്നിവയ്ക്കുള്ള അവസരങ്ങളുണ്ടോ എന്നതും പരിഗണിച്ചിട്ടുണ്ട്.

Related Posts

‘ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു’, നടിക്കെതിരായ ലൈംഗികാധിക്ഷേപത്തില്‍ മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ
Kerala

‘ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു’, നടിക്കെതിരായ ലൈംഗികാധിക്ഷേപത്തില്‍ മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ

June 29, 2026
19
കേരളത്തിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala

കേരളത്തിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

June 29, 2026
17
തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; മെഡിക്കൽ വിദ്യാർഥിനി മരിച്ചു
Kerala

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; മെഡിക്കൽ വിദ്യാർഥിനി മരിച്ചു

June 29, 2026
342
പിഎം ശ്രീ; പിന്മാറാൻ കേരളത്തിന് ആകില്ല, കേന്ദ്രത്തിനേ കഴിയൂ; 2000 കോടി നഷ്ടം വരും-എൻ ഷംസുദ്ദീൻ
Kerala

പിഎം ശ്രീ; പിന്മാറാൻ കേരളത്തിന് ആകില്ല, കേന്ദ്രത്തിനേ കഴിയൂ; 2000 കോടി നഷ്ടം വരും-എൻ ഷംസുദ്ദീൻ

June 29, 2026
63
ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഗൈഡിന്റെ മൃതദേഹം കണ്ടെത്തി; അപകടം രണ്ടുപേരെ രക്ഷപ്പെടുത്തുന്നതിനിടെ
Kerala

ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഗൈഡിന്റെ മൃതദേഹം കണ്ടെത്തി; അപകടം രണ്ടുപേരെ രക്ഷപ്പെടുത്തുന്നതിനിടെ

June 29, 2026
109
ദളിത് യുവതിയെ ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വത്സന് ജാമ്യമില്ല
Crime

ദളിത് യുവതിയെ ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വത്സന് ജാമ്യമില്ല

June 29, 2026
32
Next Post
കോട്ടക്കലിൽ തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടക്കലിൽ തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം

Recent News

‘ഭരതനാട്യം 3’ പ്രഖ്യാപിച്ചു; ‘രാസലീല’ ഒരുങ്ങുന്നത് ഹൊറർ- കോമഡി ജോണറിൽ

‘ഭരതനാട്യം 3’ പ്രഖ്യാപിച്ചു; ‘രാസലീല’ ഒരുങ്ങുന്നത് ഹൊറർ- കോമഡി ജോണറിൽ

June 29, 2026
2
‘ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു’, നടിക്കെതിരായ ലൈംഗികാധിക്ഷേപത്തില്‍ മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ

‘ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു’, നടിക്കെതിരായ ലൈംഗികാധിക്ഷേപത്തില്‍ മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ

June 29, 2026
19
കേരളത്തിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

June 29, 2026
17
പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു

പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു

June 29, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025